നീളം കൂടിയ പ്ലോട്ടിന്റെ ഇരുവശവും കാഴ്ചഭംഗി ഉള്ളതാണ്. വീടിനെ ചുറ്റി ഒരു റോഡ് പോകുന്നുണ്ട്. അതുകൊണ്ടു തന്നെ രണ്ട് സൈഡിൽ നിന്നും കാഴ്ചഭംഗി കിട്ടത്തക്ക വിധത്തിലാണ് വീടിന്റെ സ്ട്രക്ച്ചർ ഡിസൈൻ ചെയ്തിരിക്കുന്നത്. നീളൻ സ്പേസിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എലിവേഷനിലെ കോംപൗണ്ട് വാളും റൂഫിങ് രീതിയും ഷോവാളും എല്ലാം പ്രൗഢി കൂട്ടുന്ന ഘടകങ്ങളാണ്. കേരള വെർണാകുലറും കണ്ടംപ്രററിയും മിക്സ് ചെയ്ത് എലമെന്റുകൾ നൽകിക്കൊണ്ടാണ് എലിവേഷൻ. മൂന്ന് രീതിയിലുള്ള റൂഫിങ്ങും ഇവിടെ കാണാം. മിനിമൽ ലാൻഡ്‌സ്‌കേപ്പിൽ ബ്ലാക്ക് ടെക്സ്ചർ ലഭിക്കുന്നതിൽ കടപ്പ സ്റ്റോൺ ആണ് ഉപയോഗിച്ചത്. ട്രോപ്പിക്കൽ കൺസെപ്റ്റിലാണ് ലാൻഡ്‌സ്‌കേപ്പ് ഡിസൈൻ.
“ഇവിടെ വീട്ടുകാർ ആവശ്യപ്പെട്ടത് വീടിന് സ്വകാര്യത വേണം. കൂടാതെ അടുക്കളയിൽ നിന്ന് ഡൈനിങ്ങിലേക്കും ബെഡ്‌റൂമിലേക്കും ഈസി ആക്‌സസ് വേണം. എന്നാൽ അതൊരിക്കലും ഡൈനിങ്ങിലൂടേയും ഗസ്റ്റ് ലിവിങ്ങിലൂടേയും ആകരുത് എന്നും പറഞ്ഞിരുന്നു.” വീട്ടിലെ സൗകര്യങ്ങൾ 3500 സ്ക്വയർഫീറ്റിൽ കൂടരുത് എന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളെല്ലാം നടപ്പാക്കികൊണ്ടാണ് ശില്പി ഈ വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. 3500 സ്ക്വയർഫീറ്റിൽ വീടും ബാക്കി പോർച്ച്, പാഷിയോ, ഔട്ട്ഹൗസ് എന്നിങ്ങനെ 1000 സ്ക്വയർഫീറ്റിലും ഒരുക്കി.
ഇനി ഉൾത്തളങ്ങളിലേക്ക് എത്തിയാൽ പൂർണമായും ക്ലൈന്റിന്റെ താൽപര്യപ്രകാരമുള്ള എലമെന്റുകളാണ് സ്ഥാനം നൽകിയത്. വരാന്ത, ലിവിങ്, കോർട്ടിയാർഡ്, പ്രയർ റൂം, പൗഡർ റൂം, ഡൈനിങ്, കിച്ചൻ, ഫാമിലി ഡൈനിങ്, പാഷിയോ, ഫാമിലി ലിവിങ്, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെയാണ് താഴെ നിലയിലെ സൗകര്യങ്ങൾ. അപ്പർ ലിവിങ്, ബാൽക്കണി, സ്റ്റഡി ഏരിയ, രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെ മുകൾ നിലയിലും ഒരുക്കി.
പ്രധാന വാതിൽ കടന്ന് അകത്തു കയറുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. ഗസ്റ്റ് ലിവിങ്ങിനേയും ഡൈനിങ്ങിനേയും വേർതിരിക്കുന്നത് ഷോകേസ് വാളും കോർട്ടിയാർഡുമാണ്. സ്കൈലൈറ്റ് എത്തുന്ന ഡ്രൈ നാച്വറൽ കോർട്ടിയാർഡാണ് ഇവിടെ ഹൈലൈറ്റ്. ലൂവറുകളും വലിയ ജനാലകളും ഓപ്പണിങ്ങുകളുമെല്ലാം ധാരാളം കാറ്റും വെട്ടവും ഉള്ളിലേക്കെത്തിക്കുന്നതിനൊപ്പം വീട്ടകങ്ങളിൽ സദാ പ്രസന്നത കാത്തുസൂക്ഷിക്കുന്നു.
ഫാമിലി ലിവിങ് ഡബിൾ ഹൈറ്റിലാണ്. അതുകൊണ്ടു തന്നെ മുകളിലും താഴെയുമായി ഈസി കമ്മ്യൂണിക്കേഷൻ സാധ്യമാകുന്നു. അകത്തളത്തിലെ ഹൈലൈറ്റ് കോർട്ടിയാർഡാണ്. പ്രയർ റൂമിൽ നിന്നും, ഫാമിലി ലിവിങ്ങിൽ നിന്നും മാസ്റ്റർ ബെഡ്റൂമിൽ നിന്നും ഈ കോർട്ടിയാർഡിലേക്ക് പ്രവേശിക്കാം എന്നുള്ളതാണ് ഹൈലൈറ്റ്. അതുപോലെ തന്നെ മുകൾ നിലയിലെ ഒരു ബെഡ്‌റൂമിൽ നിന്നും പാഷിയോയിലേക്കും ഇറങ്ങാൻ സാധ്യമാണ്. വൈകുന്നേരങ്ങൾ ഇരിക്കാനും വിശ്രമിക്കാനും ഒക്കെ ഉതകുന്ന രീതിയിലാണ്.
പ്രൈവറ്റ്, പബ്ലിക്, സെമി പബ്ലിക് എന്നിങ്ങനെ മൂന്ന് സോണുകളാക്കിയാണ് അകത്തളങ്ങളെ വിഭജിച്ചിരിക്കുന്നത്. ഡൈനിങ്ങും ലിവിങ്ങും സ്വകാര്യതയും വിശാലതയും കൊടുത്തുകൊണ്ടുതന്നെ ഡിസൈൻ ചെയ്തു. ഇവയെ വേർതിരിക്കുന്നത് ഒരു ആർട്ട് വാളാണ്. ഇറ്റാലിയൻ മാർബിളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. തടിപ്പണികളെല്ലാം തേക്കിൻ തടിയിലാണ് തീർത്തിരിക്കുന്നത്.
ഡൈനിങ്ങിനോട് ചേർന്ന് കോമൺ ടോയ്‌ലെറ്റും വാഷ് ഏരിയയും ഉണ്ട്. പ്രയർ യൂണിറ്റും ഇവിടെ ഉണ്ട്. ഇതെല്ലാം ഒറ്റ മൊഡ്യൂളിൽ തന്നെ ഒരുക്കി.
ക്ലോസ്ഡ് കിച്ചനാണ്. കിച്ചന്റെ ഉള്ളിലാണ് ഫാമിലി ഡൈനിങ് കൊടുത്തിട്ടുള്ളത്. പുറത്തേക്ക് വർക്ക് ഏരിയ കൂടി കൊടുത്തു. കിച്ചൻ ക്യാബിനറ്റ് WPC, PVC മൈക്ക ഫിനിഷിലാണ്. കൗണ്ടർ ടോപ്പിന് കൊറിയനാണ്.
ബെഡ്‌റൂമുകളിലെല്ലാം വാക് ഇൻ വാഡ്രോബ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും കൊടുത്തിട്ടുണ്ട്. ഹെഡ്ബോർഡ് മാത്രം നൽകികൊണ്ട് മിനിമൽ കൺസപ്റ്റിലാണ് മുറികൾ ഡിസൈൻ ചെയ്തിട്ടുള്ളത്. വുഡൻ വെനീർ, ജിപ്സം സീലിങ്ങുകളാണ് മുറികളിൽ കൊടുത്തിരിക്കുന്നത്. കബോർഡുകൾക്ക് അൾട്രാ മോഡേൺ ഗ്ലാസ് പ്രൊഫൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
പ്രൗഢഗംഭീരമായ ഡിസൈൻ നയങ്ങളും എലമെന്റുകളുമാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്. ഓരോ സ്പേസിനെപ്പറ്റിയും വളരെ കൃത്യമായ ധാരണ വീട്ടുകാർക്ക് ഉണ്ടായിരുന്നത് വീടുപണി എളുപ്പമാക്കാനുമായി.
Architect / Engineer / Design Firm
Ar.Muhammed Shah
Innarch Design Studio
Tirur, Malappuram
Phone – 9995679295
Client – Mr.Jemsheer
Location – Malappuram
Area – 4500 sqft
Site Area – 25 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590