ട്രോപ്പിക്കൽ മോഡേൺ കേരള ഹൗസ്. 2018 ലെ വെള്ളപൊക്കം ഇവിടെയും ബാധിച്ചിരുന്നതിനാൽ പ്ലോട്ട് ക്രമപ്പെടുത്തി വീട് ഒരുക്കി. കോളം ബീം ഫൗണ്ടേഷനാണ് ചെയ്തത്. തെക്ക് വശത്താണ് കാഴ്ചഭംഗി കൂടുതൽ ഉള്ളത്. മാത്രമല്ല കാലാവസ്ഥ അനുസരിച്ചു കാറ്റും വെട്ടവും എത്തുന്നത് തെക്ക് പടിഞ്ഞാറു നിന്നാണ്. അതുകൊണ്ടു തന്നെ ഓപ്പണിങ്ങുകളും വെന്റിലേഷനുകളും എല്ലാം ആ ഭാഗത്തേക്ക് കൊടുത്തു.
പരമ്പരാഗത ശൈലിയുടെ എലെമെന്റുകളും മോഡേൺ എലെമെന്റുകളും ഉൾപ്പെടുത്തി ട്രോപ്പിക്കൽ ഡിസൈൻ തന്നെയാണ് എലിവേഷന്റെ ഭംഗി. സിറ്റൗട്ടിൽ ഇരുന്നാൽ മുന്നിലെ പാടവും പച്ചപ്പും അസ്വദിക്കാം. പച്ചപ്പ് നിറഞ്ഞ മുറ്റവും പ്ലോട്ടിന് ചുറ്റുമുള്ള മനോഹാരിതയുമാണ് വീടിന്റെ ആകെ ഭംഗി നിർണ്ണയിക്കുന്നത്.
തുറന്ന നയം സ്വീകരിച്ചാണ് അകത്തളങ്ങൾ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വായുവും വെളിച്ചവും യഥേഷ്ടം കയറി ഇറങ്ങി പോകുന്നതിന്റെ ആംപിയൻസ് ഒന്ന് വേറെ തന്നെ ആണ്. പുറത്തെ പച്ചപ്പിന്റെ തുടർച്ച അകത്തളങ്ങളിലും കൊണ്ടുവന്നു.
സ്ട്രെയിറ്റ് ലൈൻ ഡിസൈൻ ഫോർമാറ്റിലാണ് ഇന്റീരിയർ ഡിസൈൻ. മനോഹരമായി ഒരുക്കിയിരിക്കുന്ന കോർട്ടിയാർഡാണ് അകത്തളങ്ങളുടെ ഫോക്കൽ പോയിന്റ്. നാല് കിടപ്പുമുറികളിൽ നിന്നും കാഴ്ച ലഭിക്കത്തക്ക വിധത്തിലാണ് കോർട്ട്യാർഡ് ഒരുക്കിയിട്ടുള്ളത്. ന്യുട്രൽ നിറങ്ങളും ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും ഇന്റീരിയറിൽ ആംപിയൻസ് കൂട്ടുന്നുണ്ട്.
മിതത്വം പാലിച്ചുകൊണ്ടുള്ള അകത്തള ക്രമീകരണങ്ങളിൽ ലിവിങും ഡൈനിങ്ങും എല്ലാം വേറിട്ട ഭംഗി കാഴ്ച വെക്കുന്നു. സീലിംഗ് പാറ്റേണുകളും ആർട്ടിഫാക്ടുകളും എല്ലാം അകത്തളങ്ങളെ ലളിതവും സുന്ദരവുമാക്കുന്നു.
താഴെനിലയിൽ തടിപ്പണികൾ എല്ലാം മഹാഗണിയും പ്ലാവും ആണ് ഉപയോഗിച്ചത്. മുകൾ നിലയിൽ പ്ലൈവുഡും ലാമിനേറ്റ്സുമാണ് കൊടുത്തിട്ടുള്ളത്.
വിശാലമായ നാല് കിടപ്പുമുറികളും സിമ്പിൾ ഫോമിൽ തന്നെ ഡിസൈൻ ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചു. വലിയ ജനാലകൾ നിറയെ കാറ്റും വെട്ടവും ഉള്ളിലേക്കെത്തിക്കുന്നു. പരമാവധി വാഡ്രോബ് യൂണിറ്റുകളും, മുറികൾ ഉപയോഗിക്കുന്നവരുടെ ആവശ്യങ്ങൾ അനുസരിച്ചുകൊണ്ടുള്ള എലെമെന്റുകളും ഉൾകൊള്ളിച്ചു കൊണ്ട് സൗകര്യങ്ങൾ നിവർത്തിച്ചു.
പാൻട്രി, ഷോ കിച്ചൻ, വർക്കിങ് കിച്ചൻ എന്നിങ്ങനെയാണ് അടുക്കള സൗകര്യങ്ങൾ.
ഇങ്ങനെ പ്ലോട്ടിന്റെ സവിശേഷതകളും പോരായ്മകളും എല്ലാം വളരെ കൃത്യമായി മനസിലാക്കിയതിനു ശേഷം മാത്രമാണ് ഡിസൈനിന്റെ ഓരോ ഘട്ടവും ഇവിടെ പൂർത്തീകരിച്ചു കൊടുത്തത്. അതിന്റെ പ്രതിഫലനം ഓരോ സ്പേസിലും കാണാനാകുന്നുണ്ട്.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590