മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ചില്ലു ജാലകങ്ങളാൽ തീർത്ത വീട്

3000 സ്ക്വയർ ഫീറ്റിലാണ് വിസ്മയങ്ങൾ ഒരുക്കികൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

dhome-preferred-magazine

ആറ് സെന്റ് പ്ലോട്ടിൽ നാല്‌ സെന്റ് താഴ്ന്നതും രണ്ട് സെന്റ് ഉയർന്നതും. നാല് സെന്റ് താഴ്ച്ച അതേപടി നിലനിർത്തി ബേസ്‌മെന്റ് ഫ്ലോർ ആക്കി. പില്ലറുകൾ നൽകി കൊണ്ടാണ് ഇത് പണിതത്. അതുകൊണ്ടുതന്നെ പില്ലറിൽ വീട് ഉയർത്തിയതുപോലെയാണ് തോന്നുക.

നിറഞ്ഞ പച്ചപ്പാണ് പ്ലോട്ടിലെ മറ്റൊരു സവിശേഷത. സൈറ്റിൽ ഉണ്ടായിരുന്ന മരങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടാണ് വീട് പണിതത്. ഈ പച്ചപ്പിന്റെ മനോഹാരിതയും കുളിർമ്മയും ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നത് വലിയ ജനാലകളും ഗ്ലാസിന്റെ ഓപ്പണിങ്ങുകളാണ്. ലാൻഡ്‌സ്‌കേപ്പ് ചെറുതാണെങ്കിലും ഹരിതാഭ നിറഞ്ഞിരിക്കുന്നത് വീടിന്റെ പുറംമോടിക്കും അകംമോടിക്കും ആംപിയൻസ് കൂട്ടുന്നുണ്ട്.

ലിവിങ്, ഡൈനിങ്, ഡ്രോയിങ് റൂം, വർക്ക് ഏരിയ, ഓഫീസ് റൂം, ബെഡ് റൂം എന്നിങ്ങനെയാണ് താഴെ നിലയിലെ സ്പേസുകൾ. വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുന്നത് വിശാലമായ ഹാളിലേക്കാണ്. തുറന്ന നയം സ്വീകരിച്ചാണ് എല്ലാ സ്പേസുകളും ഡിസൈൻ ചെയ്തിട്ടുള്ളത്.

വിശാലമായ ഹാളിൽ കൊടുത്തിരിക്കുന്ന കരിങ്കൽ തൂണുകൾ പരമ്പരാഗത ശൈലിയോട് നീതി പുലർത്തുകയും മറ്റു സ്പേസുകളുടെ മനോഹാരിത നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ലിവിങും ഡൈനിങും എല്ലാം വിശാലതയുടെ പര്യായങ്ങളായി നിലകൊള്ളുന്നു. തൂണുകൾ നൽകിയിരിക്കുന്ന ഹാൾ ഡബിൾ ഹൈറ്റിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു വശം ഗസ്റ്റ് ഏരിയയും ഒരുവശം പ്രൈവറ്റ് ഏരിയയും ആണ്.

വലിയ ജനാലകളും ഗ്ലാസിന്റെ ഓപ്പണിങ്ങുകളും കാഴ്ചഭംഗി തടസമില്ലാതെ ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ പ്രകൃതിയുടെ സ്രോതസുകളെ പിശുക്കില്ലാതെ ഉൾത്തളങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ഉള്ളിലേക്കെത്തുന്ന ചൂട് വായു പുറത്തേക്ക് പോകുന്നതിനുള്ള ക്രമീകരണങ്ങൾ കൊടുത്തുകൊണ്ടുതന്നെ കുളിർമ സദാ നിലനിൽക്കുന്നു. അതുപോലെ തന്നെ സ്റ്റെയർകേസിന്റെ മുകളിൽ നൽകിയിരിക്കുന്ന സ്കൈലൈറ്റ് ഓപ്ഷൻ നിഴലും വെട്ടവും കടത്തിവിടുന്നതിനാൽ അവയുടെ പ്രതിഫലനം ഇന്റീരിയറിൽ ഭംഗി കൂട്ടുന്നു. അകത്തളങ്ങളിലെ പച്ചപ്പിന്റെ സാനിധ്യവും പോസിറ്റീവ് വൈബ് കൊണ്ടുവരുന്നുണ്ട്.

ഓരോ മുറിയും മുറിക്കുള്ളിൽ താമസിക്കുന്നവരുടെ മനസറിഞ്ഞ് ഡിസൈൻ ചെയ്തു. മാസ്റ്റർ റൂമിനോട് ചേർന്ന് ഒരു ബാൽക്കണി കൊടുത്തിട്ടുണ്ട്. മാസ്റ്റർ റൂമിൽ കൊടുത്തിരിക്കുന്ന ബേവിൻഡോയുടെ ഭാഗത്തു നിന്ന് നോക്കിയാൽ താഴെ നിലയിലെ ഡൈനിങ് റൂം, ഡ്രോയിങ് റൂം, വർക്ക് ഏരിയ, ലിവിങ്, ഹാൾ, പേരന്റ്സ് റൂമിന്റെ എൻട്രി എന്നിങ്ങനെ കാണാൻ കഴിയും എന്നുള്ളതും ഹൈലൈറ്റാണ്. കിടപ്പുമുറികളിലെ വാർഡ്രോബ് യൂണിറ്റുകൾ ഡിസൈൻ എലമെന്റായി കൂടി കൊടുത്തു കൊണ്ട് വ്യത്യസ്തമാക്കി.

സ്റ്റെയർ കയറി മുകളിൽ എത്തിയാൽ മൂന്ന് കിടപ്പുമുറികളും അപ്പർ ലിവിങും ബാൽക്കണിയുമാണ് ഉള്ളത്. ഇവിടെ നിന്നും സ്റ്റെയർ നൽകി മുകളിൽ ഹോം തീയേറ്റർ, ബാൽക്കണി, ലിവിങ്, ടെറസ് ഉൾപ്പെടെ ക്രമീകരിച്ചു. റൂഫിൽ സോളാർ പാനൽ വെച്ചിരിക്കുന്നതിനാൽ കറന്റ് ബിൽ പരമാവധി ഒഴുവാക്കാനുമായി.

മറൈൻ പ്ലൈയുടേയും വെനീറിന്റെയും ഗ്ലാസിന്റേയും ചന്തമാണ് അടുക്കളയ്ക്ക്.

ഇവിടെ ഓരോ സ്പേസിനും ഓരോ വൈബാണ്. അതുകൊണ്ടുതന്നെ വീട്ടിൽ ചിലവഴിക്കുന്ന സമയമത്രയും സന്തോഷത്തോടും സമാധാനത്തോടും ഇരിക്കാൻ കഴിയുന്നു എന്നതുതന്നെയാണ് വീടിന്റെ ഹൈലൈറ്റ്.

Architect / Engineer / Design Firm

SDC Architects

Trivandrum

Phone – 7994066623, 9447206633

 

Client                    – Mr.Radhakrishnan & Mrs.Shalini

Location               – Trivandrum

Area                      – 3000 sqft

Site Area              – 6 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas