മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

30 ലക്ഷത്തിന് സൂപ്പർഹിറ്റ് വീട്

dhome-preferred-magazine

ഇന്നത്തെ കാലത്ത് 30 ലക്ഷത്തിന് വീട് പണി തീർക്കുക എന്നാൽ അത്ര നിസാരമല്ല. ഇവിടെ ആവശ്യകതയ്ക്കും മനോഹാരിതയ്ക്കുമൊക്കെ മുൻതൂക്കം നൽകികൊണ്ടാണ് 1600 സ്ക്വയർഫീറ്റിൽ വീട് പണി തീർത്തിരിക്കുന്നത്. ഗോവയിലാണ് വീട്ടുകാർ താമസം.

 

നാട്ടിൽ ഒരു വീട് വേണം എന്ന സ്വപ്നമാണ് പറഞ്ഞ ബഡ്ജറ്റിനുള്ളിൽ ഹിദായത്ത് ബിൻ അലി സാധ്യമാക്കി കൊടുത്തത്. ഹിദായത്തിനെ പണി ഏൽപ്പിച്ച് ഗോവയ്ക്ക് മടങ്ങി എട്ട് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ സ്വപ്‌നവീട്‌ സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു വീട്ടുകാർ. ആഗ്രഹിച്ചതിലും ഒരുപടി മുന്നിൽ തന്നെ ഇഷ്ടഗേഹം പണിതു കിട്ടി.

വീടിരിക്കുന്ന പ്ലോട്ടിലെ പച്ചപ്പും വൈറ്റിന്റേയും ലാറ്ററേറ്റിന്റേയും ഭംഗി എലിവേഷന് ചന്തം കൂട്ടുന്നു. കാലാവസ്ഥയ്ക്ക് ഊന്നൽ നൽകി കൊണ്ട് തന്നെ ചെരിഞ്ഞ മേൽക്കൂരയാണ് കൊടുത്തത്. വീടിന്റെ മുൻഭാഗം ആയി വരുന്ന ലിവിങ് ഉൾപ്പെടുന്ന ഭാഗം ജി.ഐ ട്രസ്സ് ചെയ്ത് ഓട് വിരിച്ചു. ബാക്കി ഭാഗം വാർത്തു.

 

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ട് കോർട്ടിയാർഡുകൾ, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ചഡ് ബാത്റൂമോടുകൂടിയ മൂന്ന് ബെഡ്റൂമുകൾ എന്നിങ്ങനെയാണ് ഈ വീട്ടിലെ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

ഹുരുഡീസാണ് വീടിന്റെ ആകർഷണീയതയും ഹൈലൈറ്റും. വീട്ടകങ്ങളിൽ ചൂട് നിയന്ത്രിക്കാൻ സാധിക്കും എന്നതു തന്നെയാണ് ഹുരുഡീസിന്റെ പ്രത്യേകത. മാത്രമല്ല ഇവയ്ക്ക് പ്ലാസ്റ്ററിങ് ആവശ്യമായി വരുന്നില്ല. തടിയുടെ ഉപയോഗം പരമാവധി ഒഴിവാക്കിയത് ചിലവ് കുറയ്ക്കാൻ സഹായകമായി.

തുറന്ന നയം സ്വീകരിച്ചതിനാൽ വിശാലതയും മനോഹാരിതയും തരുന്നുണ്ട്. ഇവിടെ ലിവിങ്ങിനോട് ചേർന്നും സ്റ്റെയറിനോട് ചേർന്നും കോർട്ടിയാർഡുകൾ നൽകി പച്ചപ്പിന്റെ സാന്നിധ്യവും കൊണ്ടുവന്നു.കോർട്ടിയാർഡിൽ കൊടുത്തിട്ടുള്ള സ്കൈലൈറ്റിൽ നിന്നെത്തുന്ന വെളിച്ചം അകത്തളങ്ങളെ പ്രസന്നമാക്കുന്നു.

 

ഡൈനിങ്ങിനോട് ചേർന്നാണ് സ്റ്റെയർ ഏരിയ. മെറ്റൽ ഫ്രെയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്റ്റെയർ മനോഹരമാക്കിയിട്ടുള്ളത്. നീളമുള്ള വലിയ ജനാലകൾ നല്ലതുപോലെ കാറ്റും വെട്ടവും ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെ പുറം കാഴ്ചകളെ സാധ്യമാക്കുകയും ചെയ്യുന്നു.

ലളിതമായ ഒരുക്കങ്ങളാണ് കിടപ്പുമുറികൾക്ക് നൽകിയിട്ടുള്ളത്. ഇവിടെയും നൽകിയിട്ടുള്ള വലിയ ജനാലകൾ മുറികളെ പ്രസന്നമാക്കുന്നു. വാഡ്രോബ് യൂണിറ്റുകൾ കൂടി മുറികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെറിയ സ്പേസിലാണ് കിച്ചൻ ഡിസൈൻ എങ്കിലും പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഉൾപ്പെടുത്തിയാണ് അടുക്കള ഡിസൈൻ ചെയ്തിട്ടുള്ളത്. മൾട്ടിവുഡ് + മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്.

ഇങ്ങനെ ഉദ്ദേശിച്ച ബഡ്ജറ്റിൽ വീട് പണി പൂർത്തിയായി കിട്ടിയതിന്റെ സന്തോഷത്തിലാണ് സുനിലും കുടുംബവും.

Architect / Engineer / Design Firm

Ar.Hidayath Bin Ali

Design Arch Architecture Studio,

Elamaram

Phone – 9846045109

 

Client                    – Mr.Sunil Kumar

Location               – Koduvally, Calicut

Area                      – 1600 sqft

Site Area              – 20 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas