ഡിഹോം മാഗസിന്റെ വീടും പ്ലാനും ലക്കത്തിൽ പ്രോജക്ട് കണ്ട് ഇഷ്ടപെട്ടിട്ടാണ് മൻസൂറും കുടുംബവും വീട് വെക്കാൻ AJ ഡിസൈൻസിനെ സമീപിക്കുന്നത്. ഒരുപാട് പ്രോജക്ടുകൾ റെഫർ ചെയ്തതിനു ശേഷം ആണ് ഞങ്ങളിലേക്ക് പ്രോജക്ട് എത്തി ചേർന്നത് എന്നു വീടിന്റെ ശില്പി പറയുന്നു.
12 സെന്റ് അല്പം സ്ലോപ് ആയ പ്ലോട്ടാണ് വീട് വെയ്ക്കാൻ തിരഞ്ഞെടുത്ത്. പിറകു വശം അല്പം താഴ്ന്ന ലെവൽ ആയിരുന്നു. മണ്ണിട്ട് ലെവൽ ആക്കി പ്ലോട്ടിന് അനുസരിച്ചുള്ള സിംപിൾ ലാൻഡ്സ്കേപ്പിങും കൊടുത്തു. സിംപിൾ ഫോമിൽ കാലിക ശൈലിയിലാണ് എലിവേഷൻ. കട്ടിങ് വർക്കുകൾ ഒക്കെ ഒഴിവാക്കി ടെക്സ്ചർ പെയിന്റിങ്ങുകളാണ് എലിവേഷന്റെ ഭംഗി.
അകത്തളങ്ങളിൽ ഓപ്പണിങ്ങുകളും ഡബിൾ ഹൈറ്റുകളും ലിവിങ്ങിനോട് ചേർന്നുള്ള പാഷിയോയും എല്ലാം ക്ലൈന്റിന്റെ താല്പര്യപ്രകാരം തന്നെ ഡിസൈൻ ഒരുക്കി. ഉൾത്തളങ്ങളിൽ മിനിമലിസ്റ്റിക് എന്ന ആശയത്തെ പിന്തുണക്കുന്ന ഡിസൈൻ ക്രമീകരണങ്ങൾ ആണ് ആകെ നൽകിയിട്ടുള്ളത്. വുഡൻ ടെക്സ്ചറിന്റെ ചന്തം ആകെ പ്രതിഫലിക്കുന്നതു നമുക്ക് കാണാനാകും.
ലിവിങ്, ഡൈനിങ്, കിച്ചൻ, ബെഡ്‌റൂം എന്നിങ്ങനെ എല്ലാം ക്‌ളാസിക് ലുക്ക് തരും വിധം ഡിസൈൻ ചെയ്തു. വിശാലത തോന്നിപ്പിക്കുന്ന ഇടങ്ങളാണ് എല്ലാം, ധാരാളം ഓപ്പണിങ്ങുകളും ഡബിൾ ഹൈറ്റും എല്ലാം കാറ്റിനും വെട്ടത്തിനും സ്വാഗതമരുളികൊണ്ടു തന്നെ ഒരുക്കി.
ലിവിങ്ങിനോട് ചേർന്ന് ഒരുക്കിയ പാഷിയോ വീട്ടുകാരുടെ ആഗ്രഹപ്രകാരം സ്ഥാനം കൊടുത്തതാണ്. എല്ലാവരും ഒന്നിച്ചു കൂടുന്നതും ഇരിക്കുന്നതും പരമാവധി ഉപയോഗിക്കുന്നതും ഈ ഒരു സ്‌പേസ് തന്നെയാണ്.
കസ്റ്റംമെയ്ഡ് ഫർണിച്ചറുകളും റെഡിമെയ്ഡ് ഫർണിച്ചറുകളുമാണ് ഇന്റീരിയറിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ഉചിതമായ ലൈറ്റ് ഫിറ്റിംഗുകളും ആർട്ടിഫക്ടുകളും പെയ്ന്റിങ്ങുകളുമെല്ലാം ഇന്റീരിയറിന്റെ ആംബിയൻസ് കൂട്ടുന്ന ഘടകങ്ങൾ ആണ്.
ഇങ്ങനെ വീട്ടുകാർ ആഗ്രഹിച്ചതുപോലെ അവരുടെ ബഡ്ജറ്റിന് ഒത്തു എല്ലാം വളരെ ഭംഗിയോടെ നിവർത്തിച്ചുകൊടുക്കാൻ കഴിഞ്ഞു എന്ന് ഡിസൈനറും പറയുന്നു.
Architect / Engineer / Design Firm
Asar Juman
AJ Designs,
Manjeri, Malappuram
Phone – 8848283954, 9633945975
Client – Mansoor
Location – Kottakkal
Area – 2726 sqft
Site Area – 12 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590