ചങ്ങനാശ്ശേരി ഗ്രാമാന്തരീക്ഷത്തിൽ പ്രകൃതിയുടെ വശ്യമായ സൗന്ദര്യം നിലകൊള്ളുന്ന സ്ഥലത്താണ് ഷാജിയ്ക്കും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾ ഉൾച്ചേർത്തുകൊണ്ട് സമകാലീനശൈലി ഘടകങ്ങൾ കൂട്ടിയിണക്കി 6500 സ്ക്വയർഫീറ്റിലാണ് വീട് പണിതിട്ടുള്ളത്. ബോക്സ് ടൈപ്പ് ഡിസൈൻ ആണ് എലിവേഷന്റെ ഭംഗി. നിറഞ്ഞ പച്ചപ്പിന് ചുറ്റും ആയതുകൊണ്ടും നീളൻ വഴിയും ലാൻഡ്‌സ്‌കേപ്പിങ്ങും എല്ലാം വീടിനെ പ്രൗഢഗംഭീരമാക്കുന്നു.
ഇന്റീരിയറും എക്സ്റ്റീരിയറും തമ്മിലുള്ള അതിർ വരമ്പുകൾ ഇല്ലാതാകുന്ന ഡിസൈൻ നയങ്ങളാണ് ഇവിടെ ശ്രദ്ധേയം. പൂമുഖത്തെ സിറ്റൗട്ടുമായി ബന്ധിപ്പിക്കുന്ന ജലസംവിധാനം അഥവാ പൂൾ ഈ സ്പേസിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. പുറത്തെ ലാൻഡ്‌സ്‌കേപ്പിന്റെ മനോഹാരിത തടസമില്ലാതെ ഉൾത്തളങ്ങളിലേക്ക് എത്തിക്കുവാൻ നൽകിയ സംവിധാനങ്ങൾ വീടിനെ വിശാലവും തുറന്നതുമാക്കുന്നു. മുറ്റത്തെ പച്ചപ്പിനോട് ചേർന്നിരിക്കാനായി ബേവിൻഡോ കൊടുത്തിട്ടുണ്ട്.
വീട്ടിലെ പൂൾ ഉപയുക്തമായിത്തന്നെ ഓപ്പൺ പ്ലാനിൽ ഡബിൾ ഹൈറ്റ് സ്പേസിൽ ഡിസൈൻ ചെയ്തതിനാൽ വീടിനുള്ളിലാകെ ശാന്തതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേനൽകാലത്ത് താമസ സ്ഥലം തണുപ്പായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രകൃതിദത്ത കൂളിങ് ടെക്‌നിക് കൃതിമ കൂളിങ് സിസ്റ്റത്തിന്റെ ഭാരം കുറയ്ക്കുകയും വൈദ്യുതി ബിൽ കുറയ്ക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു. ഇവിടെ റൂഫിങ്ങിന് സ്റ്റീൽ സ്ട്രക്ച്ചറും മെറ്റൽ കോളംസും ആണ് നൽകിയിരിക്കുന്നത്.
കാലാതീതമായ സൗന്ദര്യത്തിന്റെ സമന്വയങ്ങളാണ് ഇന്റീരിയറിന്റെ ഭംഗി. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ എല്ലാ സ്പേസും ഓപ്പൺ കൺസപ്റ്റിൽ ഡിസൈൻ ചെയ്തു. ഒരു സ്പേസിൽ നിന്നും മറ്റൊരു സ്പേസിലേക്കുള്ള ഒഴുക്ക് നമുക്ക് ഇവിടെ കാണാനാകും. കാറ്റിനേയും വെട്ടത്തിനേയും സ്വാഗതമരുളുന്ന ഓപ്പണിങ്ങുകളാണ് ഇന്റീരിയറിലെ സവിശേഷത.
പ്രകൃതിയുടെ മനോഹര കാഴ്ചഭംഗിയും കാറ്റും വെട്ടവും കയറിയിറങ്ങുന്നതിനാൽ വീട്ടകങ്ങളിൽ സദാ പോസിറ്റിവിറ്റിയും പ്രസന്നതും നിറയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നു. നീളമുള്ള സ്ലിറ്റ് ജനലുകളും ഒന്നിലധികം സ്കൈലൈറ്റുകളും ഉദാരമായിത്തന്നെ അകത്തളങ്ങളെ സ്വാഭാവിക വെളിച്ചത്തിൽ കുളിപ്പിക്കുന്നു. ഗ്രേ, ബ്രൗൺ നിറങ്ങളുടെ ഷേഡുകളാണ് മെറ്റീരിയൽ പാലറ്റ്. ഈ കളർ പാലറ്റ് ഫർണീച്ചറുകളോടും നീതി പുലർത്തുന്നുണ്ട്.
ആകർഷണീയമായ സ്റ്റെയർകേസ് പാർട്ടീഷൻ യൂണിറ്റായും ഡിസൈൻ എലമെന്റായും വർത്തിക്കുന്നു. വുഡിന്റേയും സ്റ്റീലിന്റേയും കോംപിനേഷനിൽ തീർത്ത സ്റ്റെയർകേസിന്റെ ഹാൻഡ്റെയിലിന്റെ ഭംഗി എടുത്തു പറയേണ്ട ഒന്നാണ്.
ഒന്നാം നിലയിലേക്ക് കയറുമ്പോൾ നൽകിയിരിക്കുന്ന ഓപ്പണിങ്ങിലൂടെ പുറത്തെ കാഴ്ചഭംഗിയിലേക്ക് ചെന്ന് എത്തുന്നുണ്ട്. ഒന്നാം നില അതിന്റെ അതിമനോഹരമായ കാഴ്ചകളുടെ ബാഹുല്യം കൂട്ടുന്നതിനാൽ വ്യത്യസ്ത സ്‌ക്രീനുകളാൽ പൊതിഞ്ഞ ബേവിൻഡോകളിലൂടെയും ഓപ്പണിങ്ങുകളിലൂടെയും പുറത്തെ കാഴ്ചഭംഗിയിലേക്ക് എത്താം.
അതിമനോഹരമായ ഡെക്കും പൂളും ഉൾപ്പെടുന്ന ഏരിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ചിലവഴിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ഇടങ്ങളാക്കി ഡിസൈൻ ചെയ്തതാണ് സവിശേഷത. കുളത്തിന്റെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഡൈനിങ്ങിൽ നിന്നും കിടപ്പുമുറികളിൽ നിന്നും ആക്സസ് ചെയ്യാവുന്ന വിധത്തിലാണ് ക്രമീകരണം. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഈ സ്ഥലം ശാന്തതയുടേയും സന്തോഷത്തിന്റേയും സങ്കേതമാണ്. നിഴലും വെളിച്ചവും ചിത്രങ്ങൾ വരയ്ക്കുന്ന ഇങ്ങനെ ഉള്ള ഇടങ്ങളാണ് വീടിന്റെ ഓരോ മുക്കിലും മൂലയിലും കാണാനാവുക.
വാ൦ ആൻഡ് വെൽകമിങ് ഫീൽ തരുന്ന വിധമാണ് ഓരോ സ്പേസും ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. സ്കൈലൈറ്റ് എത്തുന്ന മനോഹരമായ കോർട്ടിയാർഡും അതിനോട് ചേർന്നുള്ള പ്രയർ യൂണിറ്റും കണ്ണിനും മനസിനും കുളിർമ നിറയ്ക്കുന്ന സ്പേസായിത്തന്നെ നിലകൊള്ളുന്നു. ഫ്ലോറിങ്ങിനോട് നീതി പുലർത്തുന്ന സീലിങ് പാറ്റേണും ഇവിടെ റസ്റ്റിക് ഫീൽ കൊണ്ടുവരുന്നുണ്ട്.
വിശാലമായ സ്പേസിൽ ഡിസൈൻ ചെയ്ത ഡൈനിങ്ങിൽ നിന്നും ഔട്ട്ഡോർ സ്വിമ്മിങ് പൂളിലേക്ക് പ്രവേശിക്കാം. കുളത്തിലേക്ക് നയിക്കുന്ന വിശാലമായ പാത ഡൈനിങ് സ്പേസിനെ കൂടുതൽ വിശാലമാക്കുകയും ഭക്ഷണം കഴിക്കുമ്പോൾ നല്ല കാറ്റ് അനുഭവേദ്യമാകുകയും ചെയ്യുന്നു. ലാസ്റ്റ് സപ്പർ ഫ്രയിമും സീലിങ്ങിലെ ഫാബ്രിക് ഫിനിഷും ഈ സ്പേസിന്റെ ഹൈലൈറ്റാണ്. 8 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഫർണിച്ചർ തേക്കിൻ തടിയാണ് ഉപയോഗിച്ചിട്ടുള്ളത്.
ബെഡ്‌റൂമുകളും വിശാലമായതും പുറത്തെ പച്ചപ്പിലേക്ക് മിഴി തുറക്കുന്നതുമായ ഡിസൈൻ ക്രമീകരണങ്ങളോടെ ഒരുക്കി. വുഡൻ ഫ്ലോറിങ്ങാണ് കിടപ്പുമുറികൾക്ക്.
ഗ്രീൻ ആൻഡ് വുഡൻ കളർ കോംപിനേഷനാണ് അടുക്കളയുടെ ഭംഗി. പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് അടുക്കള ഡിസൈൻ.
ഇങ്ങനെ ഓരോ സ്പേസും വളരെ വ്യത്യസ്തത പുലർത്തികൊണ്ട് വിശ്രമത്തിനേയും വിനോദത്തിനേയും സമന്വയിപ്പിച്ചുകൊണ്ട് വീട്ടുകാരുടെ ആവശ്യങ്ങളെ അലങ്കാരങ്ങളാക്കി ഈ വീട് ഇത്ര മനോഹരമാക്കിയത് ഗ്രീൻലൈൻ ആർക്കിടെക്സാണ്.
Architect / Engineer / Design Firm
Ar.Thabsheer MV & Labeeb V
Greenline Architects
Calicut
Phone – 8086139096
Client – Mr.Shaji
Location – Changanassery, Kottayam
Area – 6500 sqft
Site Area – 47 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590