പ്ലോട്ടിരിക്കുന്ന വീടിന് മുൻവശത്തെ വിശാലമായ പച്ചപ്പ് നിറഞ്ഞ പാടം. ഏതാണ്ട് 30 അടിയോളം പൊക്കമുള്ള ഈ പച്ചപ്പിലേക്ക് കാഴ്ച കിട്ടുന്ന വിധം വീട് ഡിസൈൻ ചെയ്യണം എന്നതായിരുന്നു ഡേൻ ഫ്രാൻസിസിന്റേയും കുടുംബത്തിന്റേയും ആവശ്യം.
പ്ലോട്ടിനെ തട്ട് തട്ടായി ഡിസൈൻ ചെയ്യാതെ വീടിരിക്കുന്ന ഭാഗം അൽപ്പം ഉയർത്തി അതിന്റെ ഒരു വശത്തു കൂടി കറങ്ങി ചെല്ലുന്ന രീതിയിൽ റോഡ് രൂപകൽപന ചെയ്തു. പുറകുവശത്തെ പ്ലോട്ടിലും 20 അടിയോളം മുറ്റം നൽകാനായി. ഇങ്ങനെ മുന്നിലേയും പിന്നിലേയും വിശാലതയും കാഴ്ചഭംഗിയും കാറ്റിനും വെട്ടത്തിനുമൊപ്പം ഉൾത്തളങ്ങളിലേക്ക് അനായാസം കടന്നെത്തും വിധം ഡിസൈൻ ക്രമീകരണങ്ങൾ നൽകിയാണ് ആർക്കിടെക്റ്റ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.
പരമ്പരാഗത ശൈലിയോട് ഇണങ്ങുന്ന എലിവേഷനും ആഢ്യത്വവും നിറഞ്ഞ പച്ചപ്പിനു നടുവിൽ തലയെടുപ്പോടെ നിൽക്കുന്നത് ആരുമൊന്ന് നോക്കിപ്പോകും. നിർമ്മാണത്തിനാവശ്യമായ തടി മുഴുവൻ പ്ലോട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തടിപ്പണികൾക്കെല്ലാം തേക്ക് തന്നെ ഉപയോഗിച്ചു. സൈറ്റ് ഡെവലപ്മെന്റ് സമയത്ത് സ്ഥലത്ത് നിന്ന് കിട്ടിയ കല്ല് പൊട്ടിച്ചാണ് അടിത്തറയും ചുറ്റുമതിലും പണിതത്.
മുൻവശത്ത് നിന്ന് കാണുന്ന ഭാഗങ്ങളിൽ ആവശ്യത്തിന് മാത്രം ഓട് പതിപ്പിച്ചു ഷേയ്പ്പ് ഉണ്ടാക്കി. ഇതിന്റെ പിറകിലായി വരുന്ന ഭാഗം ഷീറ്റ് റൂഫ് ഇട്ട് യൂട്ടിലിറ്റി ഏരിയ ആക്കി. അവിടേയ്ക്ക് കയറാൻ സ്റ്റീൽ ഫാബ്രിക്കേറ്റഡ് സ്റ്റെയറും കൊടുത്തു.
വിശാലമായ ഫ്രീ ഫ്ലോയിങ് സ്പേസുകളാണ് ഇന്റീരിയറിന്റെ ഭംഗി. ഓപ്പൺ കൺസെപ്റ്റ് എന്ന ആശയം മിനിമലിസത്തിലൂന്നിയാണ് ഡിസൈൻ എലെമെന്റുകൾ ഇവിടെ നൽകിയിട്ടുള്ളത്. വലിയ ജനാലകൾ പുറത്തേക്കുള്ള മനോഹര കാഴ്ചകൾ സാധ്യമാക്കുന്നതിന് ഒപ്പം തന്നെ യഥേഷ്ടം കാറ്റും വെളിച്ചവും ഉള്ളിലേക്ക് കൊണ്ടുവരുന്നു. സദാ ഉന്മേഷം നിറഞ്ഞ സ്പേസുകളായി മാറുന്നു.
നാല് കിടപ്പുമുറികൾ ആണ് ഈ വീട്ടിൽ ഉള്ളത്. വിശാലത തന്നെയാണ് മുറികളുടെ ആംപിയൻസ് ഇവിടെയും നൽകിയിരിക്കുന്ന വലിയ ജനാലകൾ അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.
അടുക്കളയിലും കോമൺ ഏരിയയിലും കബോർഡുകൾ പുറത്തു കാണുന്ന ഇടത്ത് പ്ലൈവുഡ് – ഹൈഗ്ലോസ് ലാമിനേറ്റ് ഫിനിഷ് കൊടുത്തു. അകത്ത് തേക്ക് വുഡ് ഫ്രയിം ആണ്.
ഇങ്ങനെ വളരെ മനോഹരമായി പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഒഴുകിച്ചേരുന്ന വിധമാണ് ഒരുനിലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
Architect / Engineer / Design Firm
Ar.Arun Kumar
Shelter Living
Thodupuzha
Phone – 9961313831
Client – Mr.Dane Francis
Location – Thodupuzha
Area – 2770 sqft
Site Area – 3 acre
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590