മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

മിതത്വത്തിലെ മികവോടെ നാട്ടിലെ വീട്. പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട്

"ഞങ്ങളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളുമെല്ലാം ആർക്കിടെക്റ്റിനെ അറിയിച്ചത് വാട്സാപ്പ് വഴിയാണ്. വീടിന്റെ ഓരോ ഘട്ടവും പൂർത്തിയാകുമ്പോൾ ഏറ്റവും സന്തോഷം തോന്നിയിരുന്നു.

dhome-preferred-magazine

പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്കെത്തുമ്പോൾ സ്വസ്ഥമായി, സമാധാനമായി താമസിക്കാൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പണിതുയർത്താൻ സഹായിച്ചത് തിരുവല്ലയിലെ ഗ്രീൻഹോംസ് എന്ന സ്ഥാപനമാണ്. “ഞങ്ങളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളുമെല്ലാം ആർക്കിടെക്റ്റിനെ അറിയിച്ചത് വാട്സാപ്പ് വഴിയാണ്. വീടിന്റെ ഓരോ ഘട്ടവും പൂർത്തിയാകുമ്പോൾ ഏറ്റവും സന്തോഷം തോന്നിയിരുന്നു. ആശയങ്ങളെല്ലാം എളുപ്പം കൈമാറുവാനും അത് പ്രാവർത്തികമാക്കുവാനും കാലതാമസം വേണ്ടിവന്നില്ല എന്ന് വീട്ടുകാർ പറയുന്നു. അങ്ങനെ പാലുകാച്ചലിനാണ് തങ്ങളുടെ സ്വപ്ന ഭവനം നേരിട്ട് കാണുന്നത്.”

25 സെന്റ് പ്ലോട്ടിൽ പിറകുവശത്തായാണ് വീടിന് സ്ഥാനം കിട്ടിയത്. വീതി കുറഞ്ഞ പ്ലോട്ടാണ്. അതുകൊണ്ടുതന്നെ അൽപം വിശാലത തോന്നിപ്പിക്കുന്ന ഡിസൈൻ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയത്.

 

ന്യൂജൻ വീടാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും പരമ്പരാഗതശൈലിയുടേയും സമകാലീനശൈലിയുടേയും ഘടകങ്ങൾ എലിവേഷനിൽ തന്നെ ദൃശ്യമാണ്. ലാൻഡ്സ്‌കേപ്പിന്റെ വിശാലതയും പച്ചപ്പിന്റെ ചാരുതയും എലിവേഷനെ മനോഹരമാക്കുന്നുണ്ട്.

 

ഫോയർ സ്പേസ്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വാഷ് ഏരിയ, സ്റ്റെയർകേസ്, സ്പേഷ്യസായി ഒരുക്കിയ നാല് കിടപ്പുമുറികൾ മുകളിലും താഴെയുമായി എന്നിങ്ങനെയാണ് ഈ  സൗകര്യങ്ങളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഇന്റീരിയറിലെ പാനലിങ്ങുകളും പാർട്ടീഷൻ യൂണിറ്റുകളുമെല്ലാം മറൈൻപ്ലൈ വെനീറിന്റെ ചന്തത്തിലാണ് കൊടുത്തിട്ടുള്ളത്. ഇവ ഫർണിച്ചറുകളും ഫർണിഷിങ്ങുകൾക്കുമൊപ്പം ഇഴുകിച്ചേർന്ന് പോകുന്നുമുണ്ട്. ഇങ്ങനെ ഓരോ സ്പേസിനും ഒരു യൂണിക് ഡിസൈൻ നൽകികൊണ്ട് ഒരുക്കിയപ്പോൾ ഇന്റീരിയറിന് ആംപിയൻസ് കൂട്ടാനായി.

അനാവശ്യമായി സ്ഥലം പാഴാക്കാതെയുള്ള ക്രമീകരണങ്ങളാണ് അകത്തളങ്ങളിലെ മഹിമ. ചില ഭിത്തികൾ ഹൈലൈറ്റ് ചെയ്യുവാനായി തടിയുടെ നിറത്തിനോട് നീതി പുലർത്തുന്ന വാൾപേപ്പറുകളും വാൾ ടെക്സ്ച്ചറുകളും കൊടുത്തു.

 

 

സ്പേഷ്യസായി ഒരുക്കിയ നാല് കിടപ്പുമുറികൾ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കൊത്ത് ആധുനിക ക്രമീകരണങ്ങളോടെ ഒരുക്കി. സ്വച്ഛതയോടെ ഉറങ്ങാൻ സാധിക്കണം എന്ന് വീട്ടുടമ ആദ്യമേ തന്നെ പറഞ്ഞിരുന്നതിനാൽ ആ രീതിയിൽ തന്നെ എല്ലാം ചിട്ടപ്പെടുത്തി.

വെൺമയ്ക്കൊപ്പം തടിയുടെ കോംപിനേഷനും നാനോ വൈറ്റ് കൗണ്ടർ ടോപ്പും അടുക്കളയെ ആഡംബരപൂർണ്ണമാക്കുന്നു. കിച്ചനും കിച്ചനോട് ചേർന്ന് ഒരു വർക്ക് ഏരിയയും ഉണ്ട്.

അങ്ങനെ പ്രവാസ ജീവിതത്തിൽ നിന്നും സ്വന്തം നാട്ടിൽ സ്വസ്ഥമായി താമസിക്കാൻ ഇഷ്ടത്തിനുള്ള വീട് പണിത് കിട്ടിയ സന്തോഷത്തിലാണ് കുടുംബം.

 

Architect / Engineer / Design Firm

Green Homes,
Thiruvalla
Phone – 9947069616

Client        : Joseph Antony
Location   : Karuvatta, Haripad
Area           : 2800 sqft
Bedrooms : 4
Site Area   : 25 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas