മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഇവിടെ സാക്രിഫൈസ് എന്ന വാക്കിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് പാഷൻ എന്ന വാക്കാണ്. ഞാൻ എന്ന വ്യക്‌തിയിൽ നിന്നല്ല എന്റെയും എന്റെ സ്ഥാപനത്തിന്റെയും വിജയം കൈവരിച്ചത്. ഒരു ടീം ആയിട്ടാണ്.

ഓർമ്മ വെച്ച നാൾ മുതൽ കേട്ട് തുടങ്ങിയതാണ് സിവിൽ ടെക്നിക്കൽ വാക്കുകൾ. ഇടത്തരം ഫാമിലിയിൽ ജനിച്ച ഞാനും എന്റെ സഹോദരങ്ങളുമായി 20 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. പാരമ്പര്യമായിത്തന്നെ ഉണ്ടായിരുന്ന സിവിൽ വർക്കുകൾ ചെയ്തു കൊടുക്കുന്ന കമ്പനി ആയിരുന്നു ഞങ്ങളുടേത്. അതുകൊണ്ടു തന്നെ ഞാനും ഇതിലേക്കു എത്തിപ്പെട്ടു.

ഉപരിപഠനത്തിനു ശേഷം സ്വന്തം സ്ഥാപനത്തിൽ നിന്ന് തന്നെ പ്രാക്ടീസ് ചെയ്തു. കൺസ്ട്രക്ഷൻ മേഖലയിൽ ടെക്നിക്കൽ സൈഡിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. തൊഴിലാളികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാനും അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും കിട്ടുന്ന അവസരങ്ങൾ എല്ലാം പരമാവധി പ്രയോജനപ്പെടുത്തി. നല്ലൊരു ടീം തന്നെ നിർമാണിന് ഉണ്ടായിരുന്നതുകൊണ്ട് വിദഗ്ധരായ ടീമിന്റെ ഒപ്പം നിന്നുകൊണ്ട് തന്നെ ഓരോന്നും പഠിച്ചെടുക്കാൻ കഴിഞ്ഞു.

നിർമ്മാൺ ഡിസൈൻ എന്ന സ്ഥാപനത്തെ ലീഡ് ചെയ്തുകൊണ്ട് റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഹോസ്പിറ്റാലിറ്റി, റിസോർട് എന്നിങ്ങനെ എല്ലാ മേഖലയിലും കൈയൊപ്പ്‌ പതിപ്പിക്കാൻ ഉള്ള അവസരം ഉണ്ടായി.

യാത്രകൾ.. അനുഭവങ്ങൾ

ഈ സ്ഥാപനത്തിൽ നിന്നുകൊണ്ട് തന്നെ ഏതാണ്ട് നാൽപ്പതിൽ താഴെ രാജ്യങ്ങളിൽ യാത്ര ചെയ്യാനും അവിടത്തെ ഇൻഫ്രാസ്ട്രക്ച്ചറർ ഡെവലപ്മെന്റ്, ആർക്കിടെക്ച്ചർ ഉൾപ്പെടെ പലതും പഠിക്കാൻ സാധിച്ചു. യാത്രകളിലെ അനുഭവങ്ങളെല്ലാം നമ്മുടെ നാട്ടിൽ ഏതു രീതിയിൽ പ്രവർത്തികമാക്കാൻ കഴിയും എന്ന ചിന്തയിൽ ആണ് ഇപ്പോൾ ഓരോ പ്രോജക്ടിനെയും നോക്കി കാണുന്നത്.

“ ഞാൻ തിരിച്ചറിഞ്ഞതും പഠിച്ചതും എല്ലാം എന്റെ മുന്നിൽ ഉള്ള തലമുറയ്ക്ക് കൂടി പകർന്നുകൊടുത്തുകൊണ്ടു സാമൂഹികമായ ചെറിയ മാറ്റങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ടീം നിർമ്മാൺ” ഫൈസൽ നിർമ്മാൺ പറയുന്നു.

ഓരോ രാജ്യങ്ങളിലും അവിടത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായ ബിൽഡിങ്ങുകൾ ആണ് പണിതുയർത്തിയിട്ടുള്ളത്. അവയുടെ ആശയങ്ങളും നിർമ്മാണ രീതികളുമൊക്കെ മനസിലാക്കാനും അവിടെ ഉള്ള വാസ്തുശില്പികളെ പരിചയപ്പെടാനും സാംസ്കാരികമായ തിരിച്ചറിവിനും, അവരുടെ ആശയങ്ങളായും ആവിഷ്കാരങ്ങളും ഓരോ രാജ്യങ്ങളുടെയും ഭൂപ്രകൃതി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അതിനു വേണ്ട നിർദ്ദേശങ്ങൾ വരെ തരാൻ വാസ്തുശില്പികൾ സഹവർത്തിച്ചു പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

Featured Projects

വേറിട്ട ശൈലികളിലേക്ക്

ക്ലൈന്റിന്റെ താല്പര്യത്തിനു അനുസരിച്ചു മാത്രം ചെയ്തുവരുന്ന സ്ഥിരം ശൈലികളിൽ നിന്നും വ്യതിചലിച്ചുകൊണ്ടു കാലാതീതമായ മാറ്റങ്ങളും ടെക്നൊളജിയും ഉൾപ്പെടുത്തിക്കൊണ്ടും അതതു ഡിസൈൻ ഭാഷകളിലൂടെ സമർത്ഥമായി പ്രവർത്തിക്കുന്ന രാജ്യാന്തര ആർക്കിടെക്സിനെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ നിർമ്മാൺ ഡിസൈൻസ് പ്രവർത്തിക്കുന്നത്.

റവന്യു ലഭ്യമാകുന്ന കൊമേർഷ്യൽ സ്‌പേസുകൾക്കു മുൻ‌തൂക്കം നൽകുന്നതിലൂടെ ആയിരിക്കും സ്ഥിര വരുമാനം നമ്മുടെ ജനങ്ങളിലേക്ക് എത്തുക. ആ ഒരു രീതിയിൽ ചിന്തിച്ചുകൊണ്ടു ചെയ്യാൻ പറ്റുന്ന പ്രവർത്തങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടുള്ള ഡിസൈൻ കൺസെപ്റ്റുകൾ നിർമ്മാൺ പ്രാവർത്തികമാക്കികൊണ്ടിരിക്കുന്നു.

മികച്ച ടീം വർക്ക്

നിർമ്മാൺ ഡിസൈന്റെ ഏറ്റവും വലിയ സവിശേഷത എന്താണെന്നു വെച്ചാൽ ഓരോ ഡിപ്പാർട്മെന്റിന്റെയും കീഴിൽ അതി വിദഗ്ധരായ ആളുകൾ ഉണ്ട് എന്നതാണ്. കൺസ്ട്രക്ഷൻ വർക്ക്‌ ഫിനിഷ് ചെയ്ത ശേഷം ഉള്ള മെയ്ന്റനൻസ് സർവീസ് ചെയ്യാൻ ഉള്ള ടീം വരെ ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ടു തന്നെ ഒരു ക്ലൈന്റിന്റെ സംതൃപ്തിക്കും സന്തോഷത്തിനും എന്നും മുൻഗണന നല്കാനും നിർമ്മാണിന് കഴിയുന്നു.

8 വർഷം മുൻപാണ് നിർമ്മാൺ അക്കാദമി ഫോം ചെയ്തത്. അടുത്ത തലമുറയിലേക്ക് തിരിച്ചറിവിനെ കൈമാറുക എന്നലക്ഷ്യവും നിർമ്മാൺ അക്കാദമിക്കുണ്ട്. അതുകൊണ്ടുതന്നെ പുതുതലമുറയുടെ ആശയങ്ങൾ പ്രാവർത്തികമാവും.

കൂടെ പ്രവർത്തിരിച്ചിരുന്നവർ നിർമ്മാൺ ഡിസൈൻസിൽ നിന്ന് തൊഴിൽ പഠിച്ചിറങ്ങി സ്വന്തമായി സ്ഥാപനം നടത്തുന്നവരുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ അവരുടെ പ്രവർത്തി പരിചയം നിർമ്മാണിന് ഒപ്പം നിന്ന് സഹപ്രവർത്തിക്കാൻ കഴിയുന്നത് ഒരുമയും മുതൽക്കൂട്ടും തന്നെ ആണെന്ന് ഫൈസൽ പറയുന്നു.  കുടുംബങ്ങളിലെ ഭൂരിഭാഗം പേരും ശാസ്ത്രീയ പഠനം കഴിഞ്ഞു സ്ഥാപനത്തിന്റെ ഓരോ ഡിപ്പാർട്മെന്റിലും ഉണ്ട് എന്നുള്ളതും കൂടെയുള്ളവരെല്ലാം കുടുംബം പോലെ ജീവിക്കാൻ കഴിയുന്നു എന്നുള്ളത് സന്തോഷവും അഭിമാനവും തരുന്നു.

Faisal & family

Featured Videos

Contact Info

dhome-preferred-magazine
GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas