ഒരായുസ്സിന്റെ പ്രയത്നം ആണ് ഓരോ വീടും. പോക്കറ്റ് കാലിയായാലും വീട് പണി മിക്കവാറും തീർന്നിട്ടുണ്ടാവില്ല. ഇനി പണിതു കഴിഞ്ഞ വീടിനു ചോർച്ച കൂടി വന്നാലോ? ഉള്ള സമാധാനം കൂടി പോകാൻ മറ്റു എന്തെങ്കിലും വേണോ?
എന്തുകൊണ്ട് ഇത്ര പെട്ടന്ന് ചോർച്ച വരുന്നത് എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? കാരണങ്ങൾ പലതാണ്. വീട് പണിയുമ്പോൾ തന്നെ അല്പം ഒന്ന് ശ്രദ്ധിച്ചാൽ ഈ ചോർച്ച നമുക്ക് ഒഴിവാക്കാവുന്നതേ ഉള്ളു.
➤ കോൺക്രീറ്റ്നു ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റിയിലുള്ള (സിമന്റ്, മണൽ, മെറ്റൽ, വെള്ളം) അഭാവം.
കോൺക്രീറ്റ് എന്ന് പറഞ്ഞാൽ സിമന്റ് + സാൻഡ് (മണൽ) + ആഗ്ഗ്രികെറ്റ്സ് (മെറ്റൽ ) + വാട്ടർ + ആഡ്മിക്സ്ച്ചർ അടങ്ങിയ വസ്തുവാണന്നു നമുക്ക് അറിയാം. എല്ലാവരും കോൺക്രീറ്റ് ചെയുന്ന സമയത്തു ഏറ്റവും മികച്ച സിമന്റ് മാത്രം നോക്കി എടുക്കും, മറ്റുള്ള വസ്തുക്കളുടെ ക്വാളിറ്റി നമ്മളിൽ പലരും നോക്കാൻ മറക്കും. ഫലമോ കോൺക്രീറ്റ് വീക്ക് ആകുകയും അതു ലീക്കിലേക്ക് നയിക്കുകയും ചെയ്യും.
കല്ലും മണലും സിമന്റും നിശ്ചിത അനുപാതത്തിൽ കലർത്തിയ മിശ്രിതത്തിൽ ജലം ഒഴിച്ച് നല്ലതുപോലെ കുഴയ്ക്കുകയും വൈബ്രെഷൻ നൽകുകയും ചെയ്യുമ്പോൾ നടക്കുന്ന പ്രതിപ്രവർത്തനത്തിലൂടെയാണ് കോൺക്രീറ്റ് രൂപം കൊള്ളുന്നത്. ഈ കോൺക്രീറ്റിംഗിലെ അപാകതകളും ഗുണനിലവാരം കുറഞ്ഞ സിമന്റും മണലുമെല്ലാം ചോർച്ച ഉണ്ടാകാൻ ഉള്ള പ്രധാന കാരണങ്ങൾ ആണ്. കോൺക്രീറ്റിംഗിലെ വിള്ളൽ ഒരിക്കൽ വന്നാൽ പിന്നീട് എന്ത് പരിഹാര മാർഗ്ഗങ്ങൾ അവലംബിച്ചാലും പ്രയോജനം ഉണ്ടാകില്ല.
➤ ഷട്ടർ ഗ്യാപ്പിനുള്ളിലൂടെ ഒഴുകി പോകുന്ന കോൺക്രീറ്റ് ഗ്രൗട്ട് ഹണികോംമ്പ് പോലുള്ള ഡിഫെക്ട് വരുവാനും അതു പിന്നെ ചോർച്ചയിലേക്കും നയിക്കുന്നു.
➤ കോൺക്രീറ്റ് മിക്സ് അനുപാദം ശരിയാകാത്തതും, (Water/Cement Ratio പരമാവധി കുറക്കുവാൻ ശ്രമിക്കണം) കോൺക്രീറ്റ് ചെയ്യും സമയം പ്രോപ്പർ ആയി വൈബ്രെഷൻ നൽകാത്തതും, പിന്നീട് ലീക്ക് വരുവാനുള്ള മറ്റൊരു കാരണമാണ്.
➤ കോൺക്രീറ്റ് ചെയ്തതിനു ശേഷം മതിയായ തരത്തിൽ സ്ലാബിൽ ക്യുറിങ്ങ് (നനവ്) ലഭിക്കാത്തതു പിന്നീട് സ്ലാബിൽ ശ്രിങ്കേജ് ക്രാക്ക് ഉണ്ടാക്കുവാനും ആ ക്രാക്കിൽ കൂടി പിന്നീട് ലീക്ക് വരുവാനും ഇടയാക്കും. കോൺക്രീറ്റു ഇട്ടു കഴിഞ്ഞാൽ 7 മുതൽ 12 ദിവസം വരെ തുടർച്ചയായി നനച്ചൽ മാത്രമേ സിമന്റ് ചേർന്ന ഉത്പന്നങ്ങളിൽ ക്യവറിങ് ശരിയായി നടക്കു. നന ശരി അല്ലെങ്കിൽ വിപരീത ഫലം ഉണ്ടാകും.
➤ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത ഡിസൈൻ.
കേരളത്തിലെ വീടുകൾക്ക് ഏറെയും കോൺക്രീറ്റ് മേൽക്കൂരകളാണ്. സ്ലോപ് റൂഫാണ് നമ്മുടെ കാലാവസ്ഥയ്ക്കും അനുയോജ്യം എങ്കിലും ഇന്നത്തെ ജീവിത രീതികൾക്കു അനുസരിച്ചു വീടിന്റെ രൂപഘടനയ്ക്കു മാറ്റം വരുത്തിക്കൊണ്ട് ഫ്ലാറ്റ് റൂഫുകളും സ്ഥാനം പിടിച്ചു.
കൺസ്ട്രക്ഷൻ സമയത്ത് തന്നെ പ്രോപ്പർ ആയി വാട്ടർപ്രൂഫിങ് ചെയ്യുകയാണെങ്കിൽ പിന്നീടുള്ള വലിയ ധനനഷ്‌ടം നമുക്ക് ഒഴിവാക്കുവാൻ കഴിയുന്നതാണ്. കാരണം പലപ്പോഴും ജിപ്സം സീലിംങ്ങുകൾ കേട് വന്നു സ്ലാബ് ലീക്ക് വരുമ്പോൾ മാത്രമാണ് പലരും ഇത് അറിയുന്നതു തന്നെ.
ഈർപ്പം സ്ലാബിലേക്ക് ഇറങ്ങുമ്പോൾ ആദ്യം എഫെക്ട് ചെയ്യുന്നത് കോൺക്രീറ്റിനുള്ളിലെ സ്റ്റീലിനെയാണ് എന്ന് നമ്മൾ പലരും മറന്നു പോകുന്ന ഒന്നാണ്. ഈർപ്പം സ്റ്റീലിൽ ടച്ച് ആകുമ്പോൾ അവിടെ കോറോഷൻ (തുരുമ്പ്) ആരംഭിക്കുകയും, കാല ക്രമേണ കോൺക്രീറ്റ് ദുർബലമായി പൊളിഞ്ഞു വീഴുന്ന പ്രതിഭാസമായ (Spalling) സ്പാലിങ്ങിനു കാരണം ആകുകയും ചെയ്യും.
എന്താണ് കൺസ്ട്രക്ഷൻ വാട്ടർപ്രൂഫിങ്?
ഒരു വീടിന്റെ വെള്ളത്തിന്റെ ആധിക്യം വരുവാൻ ഇടയുള്ള സ്ഥലങ്ങളിൽ വെള്ളം സ്ലാബിലേക്ക് / ചുമരിലേക്ക് കിനഞ്ഞിറങ്ങാതിരിക്കുവാൻ ആ സ്ട്രക്ക്ച്ചറിന്റെ പ്രൊട്ടക്ഷനായി നൽകുന്ന കോട്ടിങ്ങിനെയാണ് വാട്ടർപ്രൂഫിങ് എന്ന് പറയുന്നത്.
സാധാരണ വെള്ളത്തിന്റെ ഉപഭോഗം വരുന്നത്
ഇത്രയും ഭാഗങ്ങളിൽ വാട്ടർ പ്രൂഫിങ് ചെയ്തു മുൻകരുതൽ എടുക്കേണ്ടതാണ്. മേൽക്കൂര വാർക്കുന്ന സമയത്തു തന്നെ കോൺക്രീറ്റിൽ ചേർക്കാവുന്ന പലതരം വാട്ടർ പ്രൂഫ് ഉത്പന്നങ്ങൾ നമുക്ക് ഇന്ന് ലഭ്യമാണ്. പെയിന്റുകളും പൗഡറുകളും ലിക്വിഡുകളും ഇന്ന് സുലഭമാണ്. കോൺക്രീറ്റിനൊപ്പം ഇവയും നിശ്ചിത അനുപാതത്തിൽ ചേർത്താൽ കോൺക്രീറ്റിനു ഉള്ളിൽ ഉണ്ടാകുന്ന സുഷിരങ്ങൾ ( air gap ) ഉണ്ടാകുന്നതു തടയാൻ സഹായിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്:
Faisal Mohammed (Civil Engineer)
Structural Repair & Waterproofing Specialist
Techfans waterproofing & Building Solutions LLP
Phone – 9645474654
* copyrighted content.
വിവിധ തരത്തിലുള്ള വാട്ടർ പ്രൂഫിങ് മെത്തേഡുകളെപ്പറ്റി പരിചയപ്പെടാം
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590