“രണ്ടായിരം സ്ക്വയർഫീറ്റിൽ താഴെയും ഇത്ര മനോഹരമായി എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി അകത്തളങ്ങൾ വിന്യസിച്ചിരിക്കുന്ന ഒരു വീടാണിത്.” മോഡേൺ കൺസെപ്റ്റിലാണ് ഇന്റീരിയർ തീം ഡിസൈൻ ചെയ്തിരിക്കുന്നത്.
ഓപ്പൺ കൺസെപ്റ്റിലാണ് എല്ലാ സൗകര്യങ്ങളും ഇവിടെ വിന്യസിച്ചിരിക്കുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒറ്റ മോഡ്യൂളിൽ വളരെ ഉപയുക്തമായി തന്നെ കൊടുത്തു. അറ്റാച്ഡ് ബാത്റൂമോട് കൂടിയ നാല് കിടപ്പുമുറികൾ, ഒരു ഹോം തീയേറ്റർ എന്നിങ്ങനെയാണ് മറ്റ് സൗകര്യങ്ങൾ.
സിംപിളും എലഗന്റുമായ ഇന്റീരിയറിലെ കളർ കോംബിനേഷൻ തന്നെയാണ് ഹൈലൈറ്റ്. ബ്ലൂ,ഗ്രേ, വൈറ്റ് കോംബിനേഷനും തടിയുടെ എലമെന്റുകളും ലാംബ് ഷേഡുകളും ഫർണിച്ചറുകളും എന്നിങ്ങനെ എല്ലാ എലമെന്റുകളും ഉൾത്തളങ്ങളെ മനോഹരമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാല് കിടപ്പുമുറികളും വ്യത്യസ്ത പാറ്റേണിൽ തന്നെ വേണമെന്ന് ക്ലൈന്റ് ആവശ്യപ്പെട്ടിരുന്നു.
ലിവിങും ഡൈനിങ്ങുമെല്ലാം കൂടുതൽ സ്പേഷ്യസ് ആയി തോന്നാൻ ഉതകും വിധം വലിയ ജനാലകളും സീലിങ് പാറ്റേണും എല്ലാം കൊടുത്തിട്ടുണ്ട്. അനാവശ്യമായി ഒരിഞ്ച് സ്ഥലം പോലും ഇവിടെ പാഴാക്കാതെയുള്ള ഡിസൈൻ ക്രമീകരണങ്ങളാണ് വ്യത്യസ്തത പുലർത്തുന്നത്. ലിവിങ്ങിൽ ടിവി പാനൽ പ്ലൈവുഡ്, വെനീർ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചത്. ആർട്ടിഫിഷ്യൽ മാർബിൾ ഫിനിഷിങ്ങിലാണ് ലാമിനേറ്റ് ചെയ്തിട്ടുള്ളത്. പ്ലൈവുഡ്, വെണ്ണീർ, ജിപ്സം ആണ് സീലിങ് പാറ്റേണിന് ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിങ്ങിന് 6 X 4 വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്.
ഡൈനിങ് ടേബിളിന് തേക്കിൻ തടിയാണ്. ആർട്ടിഫിഷ്യൽ മാർബിളാണ് ടോപ്പിന് ഉപയോഗിച്ചിട്ടുള്ളത്. ലിവിങ്ങിന്റെ എതിർവശത്ത് ഡൈനിങ്ങിന്റെ ഭിത്തിയിൽ ഒരു ഭാഗം മുഴുവനായും കർട്ടൻ കൊടുത്തു. ഗ്ലാസിന്റെ ഓപ്പണിങ് ആണ് ഇവിടെ. അതുകൊണ്ടുതന്നെ വളരെ വിശാലത ഇവിടെ അനുഭവപ്പെടുന്നു.
ഡൈനിങ്ങിനോട് ചേർന്നുള്ള ഓപ്പൺ കിച്ചനിൽ കൗണ്ടർ ടോപ്പ് എക്സ്റ്റന്റ് ചെയ്ത് ബാർ ചെയർ കൂടി കൊടുത്ത് ഉപയുക്തമാക്കി. അടുക്കളയിൽ പരമാവധി സ്റ്റോറേജ് യൂണിറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. കിച്ചൻ കൗണ്ടർ ടോപ്പിന് ആർട്ടിഫിഷ്യൽ മാർബിളാണ്. ബാക് സ്പ്ലാഷിന് ടൈൽ ഉപയോഗിച്ചു. ക്യാബിനറ്റുകൾക്ക് മൾട്ടിവുഡ് – മൈക്ക ഫിനിഷിങ് ആണ്.
വുഡിന്റെയും മെറ്റലിന്റെയും ചാരുതയിലാണ് മുകളിലേക്കുള്ള സ്റ്റെയർകേസ്. സ്റ്റെയർകേസിന് താഴെയായിട്ടാണ് വാഷ് കൗണ്ടർ കൊടുത്തിട്ടുള്ളത്.
ബെഡ്‌റൂമുകളെല്ലാം വ്യത്യസ്തമായി തന്നെ ഒരുക്കി. ഹെഡ്ബോർഡും സീലിങ് പാറ്റേണുമെല്ലാം വ്യത്യസ്തത നിലനിർത്തി തന്നെ ഡിസൈൻ ചെയ്തു. ലതർ ക്ലോത്ത് ഫിനിഷിലാണ് ഹെഡ്ബോർഡ് ചെയ്തിട്ടുള്ളത്. എല്ലാ മുറികളിലും വാഡ്രോബ് യൂണിറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലൈവുഡ് – മൾട്ടിവുഡ് ലാമിനേഷൻ ആണ് വാഡ്രോബ് യൂണിറ്റുകൾക്ക്.
ഇങ്ങനെ ക്ലൈന്റിന്റെ ആവശ്യങ്ങൾ അവരുടെ ആഗ്രഹങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളും സൗന്ദര്യത്തോടെ ഒരുക്കി കൊടുത്തു. അതുകൊണ്ടുതന്നെ പോസിറ്റീവ് ആയി മനസമാധാനത്തോടെ വീട്ടിൽ കഴിയാനും സാധിക്കുന്നു എന്ന് വീട്ടുകാർ പറയുന്നു.
Architect / Engineer / Design Firm
Shanavas & Associates
Calicut
Phone – 8714437773, 04954042757
Client – Mr.Rajeev
Location – Vellimadukkunnu
Area – 1973 sqft
Site Area – 6 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590