തനി സമകാലീന ശൈലിയിൽ ഒരു വീട്. ഫ്ലാറ്റ് റൂഫും, സ്ലോപ് റൂഫും, നേർരേഖകളുടെ വിന്യാസവും, ലൂവറുകളും, ഗ്ലാസും എല്ലാം എലിവേഷന്റെ ആഡംബരങ്ങൾ ആണ്. എലിവേഷന് ചേരുന്ന കോമ്പൗണ്ട് വാളും ലാൻഡ്സ്കേപ്പിംഗും മനോഹാരിതയാണ്. കോഫി ബ്രൗൺ നിറമാണ് എലിവേഷന്റെ ഭംഗി നിർണ്ണയിക്കുന്നത്. റോഡ് ലെവലിൽ നിന്നും രണ്ടു മീറ്റർ താഴ്ചയിൽ തട്ട് തട്ടുകളായി പിറകിലേക്കാണ് പ്ലോട്ട് ഉണ്ടായിരുന്നത്. പ്ലോട്ടിനെ പാകപ്പെടുത്തി എടുത്താണ് വീട് നിർമ്മാണം തുടങ്ങിയത്.
ഇവിടെ ക്ലൈന്റ് ഒരു ബന്ധു കൂടി ആയതിനാൽ ആവശ്യങ്ങളും ആഗ്രഹങ്ങളും മറയില്ലാതെ പങ്കുവെക്കുവാനും സാധിച്ചു. മിനിമലിസം എന്ന ആശയത്തിൽ മതി അകത്തളങ്ങൾ എന്ന് വീട്ടുകാർ നേരത്തെ തന്നെ പറഞ്ഞിരുന്നു. സിറ്റൗട്ട് വരുന്ന ഭാഗത്തു സ്ലോപ് റൂഫ് കൊടുത്തു ഷിംഗിൾസ് വിരിച്ചു. ബാക്കി എല്ലാ റൂഫുകളും ഫ്ലാറ്റ് ആർ.സി.സി ചെയ്തു. ബോക്സ് ടൈപ്പ് ഡിസൈനിലാണ് എലിവേഷന്റെ ഭംഗി ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വെയിലിൽ നിന്നും മഴയിൽ നിന്നുമുള്ള സംരക്ഷണത്തിന് ഷോ വാളുകളും റൂഫ് പ്രൊജക്ഷനുകളും ഏർപ്പെടുത്തി. വലിയ ജനാലകൾ ധാരാളം വെളിച്ചം ഉള്ളിലേക്കെത്തിക്കാൻ സഹായിക്കുന്നു.
ലളിതമായ രീതിയിലാണ് അകത്തള സൗകര്യങ്ങൾ കൊടുത്തത്. പ്രധാന വാതിൽ കയറി ചെന്നാൽ കാണുന്ന സ്റ്റെയർ വാളിൽ അക്വേറിയം സെറ്റ് ചെയ്തു. സ്റ്റെയറിനു താഴെയായി ഇൻവെർട്ടർ യൂണിറ്റും സ്റ്റോറേജ് സ്‌പേസും കൊടുത്തു. സ്റ്റെയർ കേസിന്റെ ഹാൻഡ് റെയിലിനു വുഡും ഗ്ലാസുമാണ് നൽകിയത്. സ്റ്റെയർ ഏരിയയോട് ചേർന്ന് സ്റ്റഡി സ്‌പേസും ഒരുക്കി.
വിശാലമായ സ്‌പേസുകളാണ് അകത്തളങ്ങളുടെ മാസ്മരികത. ലിവിങ് റൂമിൽ നിന്നുള്ള വലിയ വിൻഡോയുടെ പുറം ഭാഗം ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. ലിവിങ്ങിലെ വലിയ ജനാലകൾ നല്ലപോലെ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു.
ലിവിങ്ങിലെയും ഡൈനിങ്ങിലെയും ജനാലകൾ ജി ഐ പൈപ്പിലാണ്. സീലിങ്ങിന് തടിയും ജിപ്സവും കൊടുത്തു മനോഹരമാക്കി. പ്രധാവാതിലിനു തേക്കാണ്.
അനാവശ്യമായ പ്രൊജക്ഷനുകളോ അലങ്കാരങ്ങളോ ഒന്നും ഇന്റീരിയറിൽ നൽകിയിട്ടില്ല. ലളിതമായിട്ടാണ് കിടപ്പു മുറികളും നൽകിയത്. വാഡ്രോബ് യൂണിറ്റുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും മുറികളിൽ കൊടുത്തു. മറൈൻ പ്ലൈ ലാമിനേറ്റ്സാണ് വാഡ്രോബ് യൂണിറ്റിന്. ഫ്ലോറിങ്ങിനു മാർബിളാണ് വിരിച്ചതു.
വീട്ടുകാരുടെ ജീവിതശൈലികൾ മനസിലാക്കിയാണ് ഓരോ സ്‌പേസും ഇവിടെ സജ്ജീകരിച്ചത്. അതുകൊണ്ടുതന്നെ അനാവശ്യമായ സ്‌പേസുകളൊന്നും തന്നെ കൊടുത്തിട്ടില്ല. വൈറ്റ് ആൻഡ് ബ്ലാക്ക് കോമ്പിനേഷനിലാണ് കിച്ചൻ ഡിസൈൻ. കൗണ്ടർ ടോപ്പിനു ബ്ലാക് ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചത്.
ഇങ്ങനെ ആവശ്യമറിഞ്ഞുള്ള ഒരുക്കങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തത്. അതിനാൽ ബഡ്‌ജറ്റ് അധികരിക്കാതെ പണികളും തീർക്കാനായി എന്ന് എടുത്തുപറയേണ്ടത് ആണ്.
Architect / Engineer / Design Firm
LEZARA Designs
Manjeri
Phone – 8593072999
Client – Mr.Najeeb
Location – Manjeri
Area – 2250 sqft
Site Area – 30 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590