മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഏദൻ

കോഴിക്കോട് കാട്ടിൽപീടികയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ മഹത്തായ സാക്ഷിയായി നിലകൊള്ളുന്നു.

dhome-preferred-magazine

വ്യത്യസ്തമായ ഒരു രൂപകൽപന. ഇവിടെ ഓരോ ഇടവും ഐക്യത്തിന്റേയും ഒരുമയുടേയും അലങ്കാരമാണ്. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ശിൽപികൾ ശ്രമിച്ചിരിക്കുന്നത് കാണാം. കോഴിക്കോട് കാട്ടിൽപീടികയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ മഹത്തായ സാക്ഷിയായി നിലകൊള്ളുന്നു. വെളിച്ചവും വായുവും അനായാസമായി ഇഴചേർന്ന് കൊണ്ടുള്ള ഇടങ്ങൾ താമസക്കാരെ ക്ഷണിക്കും വിധമാണ്. കലേന്തിയ പോലുള്ള സസ്യങ്ങൾ ഉൾപ്പെടെയുള്ള പച്ചപ്പ് മുറ്റത്തിന്റെ ആകർഷണീയതയെ കൂടുതൽ സമ്പന്നമാക്കുന്നു.

 

വുഡിന്റേയും സ്റ്റീലിന്റേയും സംയോജനത്താൽ പൂരകമായ ഒരു രേഖീയ ലേ ഔട്ട് ഏദനിൽ സൃഷ്ടിച്ചിരിക്കുന്നു. താഴത്തെ നിലയിൽ ലിവിങ് ഏരിയ, പ്രയർ ഏരിയ, നടുമുറ്റം, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെയാണ് സൗകര്യങ്ങൾ.

ശ്രദ്ധേയമായ രണ്ട് ലിവിങ് സ്പേസുകളുണ്ട് ഇവിടെ. പ്രധാന വാതിലിനോട് ചേർന്നുള്ള ഫോർമൽ ലിവിങും മറ്റൊന്ന് സ്റ്റെയർകേസിന് താഴെ ഡിസൈൻ ചെയ്തിരിക്കുന്ന ഫാമിലി ലിവിങും. മുൻഭാഗത്ത് നിന്ന് ദൃശ്യമാകുന്ന വിധത്തിലാണ് ഫാമിലി ലിവിങ്. ഡബിൾ ഹൈറ്റ് സ്പേസുള്ള സീലിങ്ങും ഗ്ലാസിന്റെ ഫസാഡും എല്ലാം ലിവിങ്ങിനെ പ്രൗഢഗംഭീരമാക്കുന്നുണ്ട്. പ്രകൃതിദത്ത വെളിച്ചത്താൽ ഇവിടം പ്രസന്നമായി നിലകൊള്ളുന്നു.

വെനീറും സിമന്റ് ടെക്സ്ചറുമുള്ള ഭിത്തികൾ മനോഹാരിതയാണ്. കസ്റ്റമൈസ് ചെയ്ത തിളക്കമുള്ള മഞ്ഞ ഫാബ്രിക് ഫർണിച്ചറുകൾ വൈബ്രന്റ് കോൺട്രാസ്റ്റ് നൽകുന്നതിനൊപ്പം ഇന്റീരിയറിന് എലഗന്റ് ലുക്ക് പ്രദാനം ചെയ്യുന്നു.

ഉപയുക്തമായിട്ടാണ് ഓരോ സ്പേസും ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയറിന് താഴെയുള്ള സ്പേസ് പാഴാക്കാതെയാണ് ഫാമിലി ലിവിങ് സജ്ജീകരിച്ചിട്ടുള്ളത്. മനോഹരമായ ഒരു കോർട്ടിയാർഡും അകത്തളത്തിൽ കൊടുത്തിട്ടുണ്ട്. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾത്തന്നെ കോർട്ടിയാർഡിലേക്കാണ് ശ്രദ്ധ ചെന്നെത്തുന്നത്. സമൃദ്ധമായ പച്ചപ്പ് കൊണ്ട് അലങ്കരിച്ച ഇവിടെ ഒരു ഊഞ്ഞാലിനും സ്ഥാനം കൊടുത്തിരിക്കുന്നു.

ശാന്തവും സുന്ദരവും ക്ഷണികവുമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന ഡബിൾ ഹൈറ്റ് സ്പേസാണിത്. അകത്തളങ്ങളിലെ ഫോക്കൽ പോയിന്റാണ് ഇവിടം. ഇവിടുന്ന് പ്രവഹിക്കുന്ന പോസിറ്റിവിറ്റി മറ്റ് എല്ലാ സ്പേസുകളിലേക്കും അനായാസം ചെന്നെത്തുന്നു. അതുകൊണ്ടു തന്നെ ഓരോ സ്പേസും ആസ്വാദ്യകരമായിത്തന്നെ ഉപയോഗിക്കാൻ വീട്ടുകാർക്ക് സാധിക്കുന്നു എന്നുള്ളതാണ് ഹൈലൈറ്റ്.

ഏദന്റെ കേന്ദ്രഭാഗം അതിന്റെ നടുമുറ്റമാണ്. 200 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന അനുഭവേദ്യമായ ഒരിടം. പ്ലീറ്റഡ് മുള 12 mm കട്ടിയുള്ള ഗ്ലാസ്, റാൻഡം റബിൾ സ്റ്റോൺ ക്ലാഡിങ് കൊണ്ട് അലങ്കരിച്ച മതിൽ എന്നിവയാൽ ചുറ്റപ്പെട്ട ഈ നടുമുറ്റം വീട്ടിനുള്ളിൽ ഒരു സ്വാഭാവിക മരുപ്പച്ച പ്രദാനം ചെയ്യുന്നു. അകത്തളങ്ങളിലേക്കെത്തുന്ന സൂര്യപ്രകാശം ദിവസം മുഴുവൻ ചലനാത്മകമായ പാറ്റേണുകൾ സൃഷ്ടിക്കുന്നു. ഒരു വാസസ്ഥലത്തിന്റെ മാറുന്ന വികാരങ്ങൾക്ക് സമാനമായ അന്തരീക്ഷം വർദ്ധിപ്പിക്കുന്നു.

മെറ്റലിന്റേയും തടിയുടേയും ചന്തമാണ് സ്റ്റെയർകേസിന്. സ്റ്റെയർ കയറി മുകളിലേക്ക് എത്തുന്നത് അപ്പർ ലിവിങ്ങിലേക്കാണ്. അപ്പർ ലിവിങ്ങിൽ നിന്ന് കിടപ്പ് മുറിയിലേക്കും നയിക്കുന്നു. കമ്മ്യൂണിക്കേഷൻ എളുപ്പമാക്കുന്ന വിധത്തിലാണ് അപ്പർ ലിവിങ് ക്രമീകരിച്ചിരിക്കുന്നത്.

ഒന്നാം നിലയിലെ രണ്ട് കിടപ്പുമുറികളും നടുമുറ്റത്തിലേക്കും പാസേജിലേക്കും കാഴ്ച ചെന്നെത്തും വിധം ക്രമീകരിച്ചു. മാസ്റ്റർ ബെഡ്‌റൂമിൽ ഒരു ബാൽക്കണി ഉണ്ട്. ബെഡ്‌റൂമിൽ നിന്നും ബാൽക്കണിയുടെ മനോഹാരിത ആസ്വാദ്യമാകും വിധമാണ് ക്രമീകരണം.

ഇങ്ങനെ വീട്ടുകാരുടെ ആഗ്രഹങ്ങളെ ഏറ്റവും മനോഹരമായി ഉപയുക്തതയോടെ സൗന്ദര്യവത്കരിക്കുന്നതിൽ ശിൽപികൾ ഇവിടെ വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.

Architect / Engineer / Design Firm

Ar.Thabsheer MV & Labeeb V

Greenline Architects

Calicut

Phone – 8086139096

 

Client                    – Mr.Faizal

Location               – Calicut

Area                      – 5000 sqft

Site Area              –  15 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas