പച്ചപ്പിനിടയിലൂടെ ദൃശ്യമാകുന്ന മനോഹര ചിത്രം പോലെ നിലകൊള്ളുകയാണ് പ്രൗഢഗംഭീരമായ ദേവധാനി എന്ന സംരചന. നിറഞ്ഞ പച്ചപ്പും മുറ്റത്തെ മാവും നീലാകാശവും വീടിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ പരമ്പരാഗത ശൈലി ഘടകങ്ങളാണ് വീടിന്റെ ആഢ്യത്വമെങ്കിലും കാലത്തിനൊത്തുള്ള ഡിസൈൻ ക്രമീകരണങ്ങളും എലമെന്റുകളും സമകാലീനശൈലിയോട് നീതി പുലർത്തുംവിധം നൽകി.
പരമ്പരാഗതശൈലി ഘടകങ്ങൾ തന്നെയാണ് എലിവേഷനിലെ പ്രധാന ആകർഷണം. മുഖപ്പുകൾ നൽകിയത് വീടിന്റെ ആകെ ഭംഗിയോട് ഒത്തുപോകുന്നു. വീടിന്റെ മേൽക്കൂരയ്ക്ക് ട്രസ് ചെയ്ത് ഓട് വിരിച്ചു. ചില ഭാഗങ്ങളിൽ നിരപ്പായി വാർത്തതിന് ശേഷമാണ് ഓട് പാകിയത്. മനോഹരമായ ലാൻഡ്സ്കേപ്പും നാച്ചുറൽ സ്റ്റോൺ ക്ലാഡിങ് വർക്കുകളും ടെറാക്കോട്ട ജാളി വർക്കുമാണ് വീടിനെ മനോഹരമാക്കുന്നത്.
വിശാലതയും സ്വകാര്യതയും ഉറപ്പാക്കിയാണ് അകത്തള ക്രമീകരണങ്ങൾ. പോർച്ച്, സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ മൂന്ന് കിടപ്പുമുറികൾ, രണ്ട് കോർട്ടിയാർഡുകൾ എന്നിങ്ങനെയാണ് വീട്ടിലെ സൗകര്യങ്ങൾ വിന്യസിച്ചിട്ടുള്ളത്.
കണ്ടംപ്രററി ട്രഡീഷണൽ ശൈലികളുടെ സമിശ്രമാണ് ഓരോ ഇടവും മനോഹരമാക്കുന്നത്. മ്യൂറൽ പെയിന്റിങ്ങുകൾ നൽകി മനോഹരമാക്കിയാണ് ലിവിങ് ഏരിയ. ഇവിടെ ടിവി യൂണിറ്റ് വരുന്ന ഷെൽഫിൽ തന്നെ ആർട്ടിഫാക്ടുകൾ നൽകി. ഇതിനു മുകളിലായി കൊടുത്തിരിക്കുന്ന ടെറാക്കോട്ട ജാളി വർക്കുകൾ ലിവിങ്ങിനെ കൂടുതൽ മനോഹരമാക്കുന്നു.
വീട്ടിനകത്ത് എത്തിയാൽ ആദ്യം നോട്ടം ചെന്നെത്തുന്നത് ഓപ്പൺ കോർട്ടിയാർഡിലേക്കാണ്. പ്രകൃതിയുടെ സ്രോതസുകളെ ഈ കോർട്ടിയാർഡിലേക്ക് എതിരേൽക്കും വിധം ഡൈനിങ്ങിനോട് ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്. ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഡോർ വഴി പുറത്തേക്ക് ഇറങ്ങുന്നത് മറ്റൊരു കോർട്ടിയാർഡിലേക്കാണ്. അതുകൊണ്ടു തന്നെ വീടിന്റെ ഹൃദയഭാഗം എന്നുതന്നെ ഈ കോർട്ടിയാർഡുകളെ വിശേഷിപ്പിക്കാം.
നിറഞ്ഞ പച്ചപ്പ് നൽകിയതിനാൽ കണ്ണിനും മനസിനും കുളിർമ നിറയ്ക്കുന്നതിനും പോസിറ്റിവിറ്റി പ്രദാനം ചെയ്യുന്നതിനും കോർട്ടിയാർഡുകൾ തന്നെയാണ് പ്രധാന പങ്കു വഹിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് കൊടുത്തിട്ടുള്ള കോർട്ടിയാർഡിന് ടഫൻറ് ഗ്ലാസാണ് മുകളിൽ വിരിച്ചിട്ടുള്ളത്.
ഇന്റീരിയറിന്റെ അഴകളവുകൾക്കൊത്ത് ഫർണിച്ചറുകളും ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും പെയിന്റിങ്ങുകളും എല്ലാം ആംപിയൻസ് കൂട്ടുന്ന ഘടകങ്ങളാണ്. വുഡൻ ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന്.
ഡബിൾ ഹൈറ്റിലാണ് ഡൈനിങ്. ഇവിടെ സീലിങ്ങിൽ തൂക്കിയിട്ടിരിക്കുന്ന ടെറാക്കോട്ട ലാംപുകൾ വ്യത്യസ്തത നൽകുന്നു. കോർട്ടിയാർഡിനു മറുവശത്തായാണ് മുകളിലേക്കുള്ള സ്റ്റെയറിന് സ്ഥാനം നൽകിയത്.
മുകളിലും താഴെയുമായി മൂന്ന് ബെഡ്റൂമുകളാണ് ഈ വീട്ടിൽ ഉള്ളത്. ലാളിത്യവും സ്വച്ഛതയും ആണ് ബെഡ്റൂമുകളുടെ മനോഹാരിത. മുറികളിലും മനോഹരമായ പെയിന്റിങ്ങുകൾ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം.
ഇങ്ങനെ ഇരുശൈലികളോടും പരമാവധി നീതി പുലർത്തിക്കൊണ്ടാണ് സൗന്ദര്യവും സൗകര്യവും ഇവിടെ നിവർത്തിച്ചിരിക്കുന്നത്. വരുന്നവരെല്ലാം വീടിന്റെ പേര് ചോദിക്കാൻ മറക്കുന്നില്ല – “ദേവധാനി”.
Architect / Engineer / Design Firm
Ar.Shyam Raj chandroth
Viewpoint Designs, Thrissur
Phone – 90610 48106
Client – Vineeth & Ramya
Location – Cherpu, Thrissur
Site Area – 40 cent
Area – 1980 sqft
Text courtesy – Resmy Ajesh
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590