നിർമ്മാണ ചിലവുകൾ കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ വീട് എന്ന സങ്കല്പത്തിന് പല മാനങ്ങളും വന്നു കഴിഞ്ഞു. ഇവിടെ 6 .5 സെന്റ് സ്ഥലത്തു മൂന്ന് തലമുറയ്ക്ക് കഴിയാൻ ഉള്ള വീട് ഡിസൈൻ ചെയ്‍തിരിക്കുന്നത് കൃത്യമായ പ്ലാനിങ്ങോടെ ആണ്.
റോഡിനോട് ചേർന്നുള്ള പ്ലോട്ടിന്റെ ക്രമരഹിതമായ ഘടനയും മുൻപ് പൊളിച്ചു മാറ്റിയ വീടിന്റെ വലിയൊരു കിണർ, എന്നിങ്ങനെ ഉണ്ടായിരുന്നവ ഏറ്റെടുത്തുകൊണ്ടാണ് വീട് പണി തുടങ്ങിയത്. വാസ്തു തത്വങ്ങൾ പാലിച്ചുകൊണ്ടാണ് വീട് രൂപകൽപന ചെയ്തിരിക്കുന്നത്.
ബോക്സ് ടൈപ്പ് ഡിസൈനാണ് എലിവേഷന്. ലളിതമായ ആകൃതികളും വെളുത്ത കളർ പാലറ്റും എലിവേഷൻ എടുത്തു കാണിക്കുന്നുണ്ട്. ടെറാക്കോട്ട ജാളി വർക്കുകളും ഇഷ്ടികയുടെ പാറ്റേണുകളും എലിവേഷന് ഭംഗി നൽകുന്ന ഘടകങ്ങൾ ആണ്.
ഫോയർ, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക് ഏരിയ, സ്റ്റഡി സ്‌പേസ്, പൂജ റൂം ഇവ കൂടാതെ അറ്റാച്ഡ് ബാത്റൂമ്മോടുകൂടിയ മൂന്ന് കിടപ്പു മുറികൾ എന്നിങ്ങനെ ആണ് സൗകര്യങ്ങൾ. വലിയ ജനാലകൾ, സ്‌കൈലൈറ്റ്, വെണ്മ നിറഞ്ഞ അകത്തളങ്ങൾ എന്നിങ്ങനെ പ്രകൃതിദത്ത വെളിച്ചത്തിന്റെ സമൃദ്ധിയാൽ പകൽ സമയങ്ങളിൽ ലൈറ്റിന്റെ ആവശ്യകത വരുന്നേ ഇല്ല.
എല്ലാ ഇടങ്ങളിലും ക്രോസ്സ് വെന്റിലേഷനുകളാൽ സമൃദ്ധമാണ്. വീട്ടകങ്ങളിലെ ഓരോ സ്‌പേസിനേയും പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള ഡിസൈൻ രീതികളാണ് ഇവിടെ.
ഡൈനിങ് റൂമിൽ അടുക്കളയ്ക്ക് അഭിമുഖമായി തന്നെ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും കൂടി കൊടുത്തിട്ടുണ്ട്. ഡൈനിങ്ങിന്റെ ഭിത്തിയുടെ ഒരു ഭാഗത്തു മുഴുവനായും ഗ്ലാസ് കൊടുത്താൽ മനോഹരമായ കാഴ്ചകൾ ഇവിടേയ്ക്ക് കടന്നെത്തുന്നു.
പ്രകൃതിദത്ത കല്ലുകൊണ്ട് നിർമ്മിച്ച വാഷ് കൗണ്ടർ പ്രത്യേകത ആണ്. ഡൈനിങ്ങിനോട് ചേർന്നുള്ള സൈഡ് യാർഡിൽ ഭിത്തിക്ക് ടെക്സ്ചർ നൽകി മനോഹരമാക്കി.
സ്റ്റെയർകേസിനു മുകളിൽ നൽകിയിരിക്കുന്ന സ്‌കൈലൈറ്റിൽ നിന്നും കടന്നു വരുന്ന നിഴലും വെളിച്ചവും ചലനാത്മകമായ അനുഭവം പ്രദാനം ചെയുന്നു. സ്റ്റെയറിന്റെ താഴെ ഉള്ള സ്‌പേസ് സ്റ്റോറേജ് സ്‌പേസാക്കി എടുത്തു.
കിടപ്പു മുറികൾ എല്ലാം ആധുനിക സജീകരണങ്ങൾ ഒരുക്കി കൊണ്ട് ഡിസൈൻ ചെയ്തു. വാഡ്രോബ് യൂണിറ്റുകളും ഡ്രസിങ് യൂണിറ്റും എല്ലാ മുറികളിലും കൊടുത്തിട്ടുണ്ട്. മറ്റൊരു കിടപ്പു മുറിയിൽ നിന്നും മുൻവശത്തെ പൂന്തോട്ടത്തിലേക്കു തുറക്കുന്ന ഒരു ബാല്കണിയും കൊടുത്തു.
ഒന്നാം നിലയിലെ വരാന്തയിലെ ബാൽക്കണിയിൽ നിന്നാൽ പ്രകൃതിയുടെ കാഴ്ചഭംഗി ആസ്വദിക്കാം. ഇവിടെ ഒരു ഊഞ്ഞാലിനും കൂടി സ്ഥാനം കൊടുത്തിട്ടുണ്ട് .
ചെറുതെങ്കിലും പരമാവധി സ്റ്റോറേജ് സൗകര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോഡുലാർ കിച്ചൻ ഒരുക്കിയത്.
ഇങ്ങനെ പ്ലോട്ടു കുറവും വിസ്താരം കുറവും ഒന്നും ഒരു പോരായ്മ ആക്കാതെ വളരെ ക്യൂട്ട് ആയി പണിതിരിക്കുന്ന വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണ് മധുവും കുടുംബവും.
Architect / Engineer / Design Firm
Ar.Haripriya V
Office for Design and Environment
Palakkad
Phone – 7594843242
Client – Mr Madhu
Location – Alathur, Palakkad
Area – 2035 sqft
Site Area – 6.5 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590