30 സെന്റ് പ്ലോട്ട് കൃഷി ഭൂമി ആയിരുന്നു. പിറക് വശത്ത് നദി ഒഴുകുന്നുണ്ട്. വെള്ളപൊക്കത്തിന്റെ സമയത്ത് പ്ലോട്ടിൽ നല്ലപോലെ വെള്ളം കയറിയതുകൊണ്ട് ഭാവിയിൽ ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടായാലും അത് അതിജീവിക്കാൻ കഴിയത്തക്കവിധത്തിൽ ലാൻഡ് ഡെവലപ്പ് ചെയ്ത് എടുത്തു. അതുകൊണ്ടുതന്നെ ലാൻഡ് ഡെവലപ്മെന്റിന് നല്ലൊരു തുക ഇൻവെസ്റ്റ് ചെയ്യേണ്ടി വന്നു.
ചെറിയ വീട് എന്നാൽ ആവശ്യങ്ങൾ എല്ലാം ഉൾക്കൊള്ളണം, കണ്ടാൽ ക്യൂട്ട് ആയി തോന്നണം, മൂന്ന് ബെഡ്റൂം വീട് മതി, ഓപ്പൺ സ്പേസുകൾ വേണം എന്നിങ്ങനെയായിരുന്നു വീട്ടുകാരുടെ ആവശ്യങ്ങൾ.
ലാൻഡ്സ്കേപ്പിനും പ്രാധാന്യം നൽകി വളരെ ക്യൂട്ട് ആയിത്തന്നെ എലിവേഷൻ ഡിസൈൻ ചെയ്തു. കൃഷിയോട് താൽപര്യ൦ ഉള്ളതിനാൽ അതിനുതകും വിധമാണ് ലാൻഡ്സ്കേപ്പ് ക്രമീകരണങ്ങൾ. കാർപോർച്ച് ട്രസ് വർക്ക് ചെയ്തുകൊണ്ട് ചിലവ് കുറയ്ക്കാനും പറ്റി. എലിവേഷന്റെ ഭംഗിയോട് ചേർന്ന് പോകുന്നുമുണ്ട്.
ഫാമിലി ലിവിങ്ങിനോട് ചേർന്ന് ഡെക്ക് ഏരിയ നൽകി. ഫാമിലി ലിവിങ്ങിൽ നിന്ന് ഡെക്ക് ഏരിയയിലേക്ക് ഇറങ്ങാൻ സാധിക്കും. ഫാമിലി ഫങ്ഷനോ മറ്റോ നടക്കുമ്പോൾ ഡെക്ക് ഏരിയയിലേക്ക് കൊടുത്തിരിക്കുന്ന സ്ലൈഡിങ് ഡോർ തുറന്നിട്ടാൽ സ്പേഷ്യസായി സ്ഥലം ഉപയോഗിക്കുകയും ചെയ്യാം. ഡെക്ക് ഏരിയയിൽ നിന്നും പുറത്തേക്ക് നോക്കുമ്പോൾ നദിയുടെ മനോഹാരിത ആസ്വദിക്കാനും ഉതകും.
ഇന്റീരിയർ കൺസെപ്റ്റിൽ സീലിങ് വർക്കുകൾക്ക് താൽപര്യം ക്ലൈന്റിന് ഇല്ലായിരുന്നു. വൈറ്റ് വാളിൽ വുഡൻ എലമെന്റുകൾ ഹൈലൈറ്റുകൾ മാത്രം നൽകി. ലൈറ്റ് ഗ്രേ ടൈലുകൾ വിരിച്ചു. ഫർണീച്ചറുകളിലും മിനിമലിസം കാത്തുസൂക്ഷിച്ചു.
മൂന്ന് കിടപ്പുമുറികളും വളരെ ലളിതമായി തന്നെ ഡിസൈൻ ചെയ്തു.
കാന്റിലിവർ സ്റ്റെയർകേസാണ് ഇന്റീരിയറിന്റെ മറ്റൊരു ഭംഗി. വുഡും സ്റ്റീലുമാണ് സ്റ്റെയറിന്റെ മെറ്റീരിയൽ.
കിച്ചന് വാൾക്ലാഡിങ്ങിന് പോർച്ചിൽ ഇടുന്ന ടൈലാണ് ഉപയോഗിച്ചത്. ബാക്കി വുഡൻ ടൈലും കൊടുത്തു. ഇവിടെ പ്ലാന്റർ ബോക്സ് കൊടുത്തു ഭംഗിയാക്കി. കൗണ്ടർ 80/240 തിക്നെസ്സ് ഉള്ള വൈറ്റ് സ്ലാബ് ഡബിൾ ആക്കി ഒട്ടിച്ചു കൊടുത്തു. ആർട്ടിഫിഷ്യൽ സ്റ്റോണിനെ അപേക്ഷിച്ചു ചിലവ് കുറവുമാണ്.
വീടിന് ഫ്ലാറ്റ് റൂഫ് നൽകി ട്രസ് വർക്ക് ചെയ്തതിനാൽ സ്റ്റെയർ കയറി ചെല്ലുന്നിടത്ത് നല്ലൊരു ലൈബ്രറി സ്പേസ് കൊടുത്തു. ബെഡ്റൂം സ്പേസായും ഇത് ഉപയോഗിക്കാം. മൾട്ടിപർപ്പസ് ഏരിയ ആക്കി ഇവിടെ സ്ലൈഡിങ് ഡോർ കൊടുത്തു നദിയിലേക്കുള്ള കാഴ്ചഭംഗിയും കിട്ടി.
ഇങ്ങനെ വീട്ടുകാരുടെ മനസറിഞ്ഞ് ആവശ്യങ്ങളെല്ലാം ലളിതമായി ഡിസൈൻ ചെയ്തു കൊടുത്തത് പ്ലാനറ്റ് ആർക്കിടെക്ച്ചറൽ ആൻഡ് ഇന്റീരിയേഴ്സ് ആണ്.
Architect / Engineer / Design Firm
Anoop Kumar CA
Planet Architecture,
Changanacherry
Phone – 9961245604
Client : Robin Scaria
Location : Pala
Area : 2500 sqft
Bedrooms : 3
Site Area : 30 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590