1) വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ചൂട് കുറയ്ക്കാൻ ഉള്ള വഴികൾ അവലംബിക്കാവുന്നതാണ്. ഓപ്പൺ ശൈലിയിൽ ഉള്ള വീടുകളിൽ പരമാവധി കാറ്റും വെളിച്ചവും കയറി ഇറങ്ങുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും.
2) പ്ലോട്ടിൽ ഫൗണ്ടേഷൻ വർക്കുകൾ കഴിയുന്ന ഘട്ടത്തിൽ മരങ്ങൾ വെച്ച് പിടിപ്പിക്കാവുന്നതാണ്. കിഴക്കു പടിഞ്ഞാറു ഭാഗങ്ങളിൽ മരങ്ങൾ നട്ടു പിടിപ്പിക്കാം.
3) ടെറസ്സിൽ ഹാങ്ങിങ് ചെടികളോ പാഷൻ ഫ്രൂട്ട് പോലെ ഉള്ള ചെടികൾ നടുന്നത് ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ ആകും.
4) അകത്തളങ്ങളിൽ ഇളം നിറങ്ങൾ ഉള്ള പെയിന്റുകൾ ഉപയോഗിക്കുന്നത് കൊണ്ട് ചൂട് ആഗിരണം കുറയ്ക്കാൻ സാധിക്കും.
5) വീടിനു മുകളിൽ വെളുത്ത പെയിന്റോ കുമ്മായമോ അടിക്കുക. വീടിനു മുകളിൽ പതിക്കുന്ന ചൂട് രശ്മികൾ പ്രതിബിംബിച്ചു പോകാൻ ഉള്ള അവസരം ഉണ്ടാകുന്നതിനാൽ ചൂട് കുറയും.
6) മുറികളിൽ ചൂട് കൂടുതൽ ആണെങ്കിൽ കിടക്കുന്ന സമയത്ത് ഫാനിനു താഴെ ആയി ഒരു പരന്ന പാത്രത്തിൽ വെള്ളം വെയ്ക്കുന്നത് താപനില കുറയ്ക്കുവാൻ സഹായിക്കും.
7) വീട്ടകങ്ങളിൽ മണ്ണിന്റെയോ ഇഷ്ടികയുടെയോ പ്രകൃതി ദത്തമായ ഉത്പന്നങ്ങളുടെയോ നിർമ്മാണങ്ങൾ കൊണ്ട് ചൂട് ഒരു പരിധിവരെ കുറയ്ക്കാൻ ആകും.
8) വീടിനു അകത്തായാലും പുറത്തായാലും ചെടികൾക്ക് പ്രാധാന്യം കൊടുക്കുന്നത് നല്ലതാണ്. വെർട്ടിക്കൽ ഗാർഡൻ, ഇൻഡോർ പ്ലാന്റുകൾ എന്നിവയ്ക്ക് സ്ഥാനം നൽകുക.
9) പരന്ന മേൽക്കൂരകളേക്കാൾ ചെരിഞ്ഞ മേൽക്കൂരകളാണ് ചൂടിന് തടയിടാൻ നല്ലത്.
10) രാവിലെയും വൈകിട്ടും ജനാലകൾ തുറന്നിട്ടു കാറ്റും വെളിച്ചവും മുറിക്കുള്ളിൽ കയറാൻ അനുവദിക്കുക.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590