ബാക്കി വരുന്നതെല്ലാം ഫ്രിഡ്ജിലേക്കു വെയ്ക്കുന്ന ഒരു പതിവുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ കേട് വരാതെ സൂക്ഷിക്കുന്നതിനാണ് ഫ്രിഡ്ജ് എങ്കിലും, എന്തും ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്നു വെച്ചാൽ തെറ്റി. പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം, ആഹാരം പാകം ചെയ്തതിന് ശേഷം ബാക്കി വരുന്നവ എന്നിങ്ങനെ എല്ലാം ഫ്രിഡ്ജിലേക്കു വെക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
ഇനി റഫ്രിഡ്ജറ്റർ 40 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയും ഫ്രീസർ 0 ഡിഗ്രി ഫാരൻ ഹീറ്റിനു താഴെയുമാണ് സെറ്റ് ചെയ്യേണ്ടത്. ആരോഗ്യപരമായ രീതിയിൽ ഓരോന്നും സൂക്ഷിച്ചാൽ നന്ന്.
മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്. അധിക ഈർപ്പം അവശേഷിപ്പിച്ചു ബാക്ടീരിയ വളർച്ചക്ക് കാരണമാക്കാതെ വെയ്ക്കാൻ ശ്രദ്ധിക്കണം.
ബ്രഡ് പൊട്ടിച്ചു കഴിഞ്ഞാൽ ബാക്കി വരുന്നവ നേരെ ഫ്രിഡ്ജിൽ എടുത്തു വെക്കുകയാണ് എല്ലാവരും ചെയുന്നത്. എന്നാൽ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഒന്നല്ല. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇവ കഴിച്ചു തീർക്കണം. സാധാരണ താപനിലയിൽ ഏതെങ്കിലും കണ്ടയ്നറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
പഴവർഗങ്ങൾ ആണെങ്കിൽ അവ മുറിച്ചതിനു ശേഷം കേടു കൂടാതെ സൂക്ഷിക്കുമ്പോളും ചില കാര്യങ്ങൾ ശ്രദ്ധികേണ്ടതുണ്ട്. വെള്ളത്തിന്റെ കണ്ടന്റ്റ് അധികമുള്ളവ ജ്യുസ് നഷ്ടമാകാതെ സൂക്ഷിക്കണം. ഉദാഹരണത്തിന് നാരങ്ങാ മുറിച്ചാൽ അവ ഒരു പോളിത്തീൻ കവറിൽ ഇട്ടു ഭദ്രമായി ഫ്രിഡ്ജിൽ വെയ്ക്കാം.
ഇറച്ചിയും മീനുമൊക്കെ ഓരോ കണ്ടയ്നറുകളിൽ ആക്കി വെവ്വേറെ വെക്കുന്നതാണ് നല്ലത്. ഇനി പാകപെടുത്താത ഇറച്ചിയും മീനുമൊക്കെ കവറുകളിൽ ആക്കി നല്ലോണം പൊതിഞ്ഞു വേണം സൂക്ഷിക്കാൻ.
ഇനി പാകം ചെയ്തതിന് ശേഷം ബാക്കി വരുന്നവ ഫ്രിഡ്ജിൽ വെച്ചതിന് ശേഷം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നന്നല്ല. ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിന് ശേഷം തണുപ്പ് മാറിയിട്ടേ അവ ചൂടാക്കി ഉപയോഗിക്കാവു. 70 ഡിഗ്രി താപനിലയിൽ ചൂടാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
ഫ്രിഡ്ജിൽ നിന്നും സാധങ്ങൾ എടുക്കുമ്പോൾ, ഓരോ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ഇടയ്ക്കു തുറക്കുന്നത് ഒഴിവാക്കാം. അങ്ങനെ വരുമ്പോൾ മുറിയിലെ ചൂട് ഫ്രിഡ്ജിനുള്ളിൽ കടന്നു ഫ്രിഡ്ജിലെ താപനില കൂടാൻ കാരണംആകും. ഉടനെ വേണ്ടതെല്ലാം ഒരുമിച്ചു എടുത്തു വെക്കുന്നതാണ് നല്ലത്.
പച്ചക്കറികളും മറ്റും ഏറ്റവും താഴെയുള്ള ട്രേയിൽ സൂക്ഷിക്കാം. ഫ്രിഡ്ജിൽ കുത്തി നിറച്ചു സാധങ്ങൾ വെയ്ക്കുമ്പോൾ ശീതവായു സഞ്ചാരം തടസപ്പെടാനും അതുമൂലം ബാക്ടീരിയകൾ പെരുകാനും കാരണമാകുന്നു. അതുകൊണ്ടു ആവശ്യമെന്നു തോന്നുന്നവ മാത്രം വെയ്ക്കാൻ ശ്രദ്ധിക്കുക.
ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. ഫ്രിഡ്ജിനുള്ളിലെ കണ്ടയ്നറുകളും എല്ലാം വൃത്തി ആയി വെയ്ക്കാൻ ശ്രമിക്കുക. സാധങ്ങൾ എല്ലാം കാലി ആയതിനു ശേഷം വൃത്തി ആക്കുന്നതായിരിക്കും എളുപ്പം.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590