അകത്തളങ്ങളിലും ഫ്യൂഷൻ ശൈലി പിന്തുടർന്നിരിക്കുന്നത് ദൃശ്യമാണ്. നീളമുള്ള ലിവിങ് സ്പേസിനെ വുഡൻ സ്ട്രിപ്പുകളും ടെക്സ്ചർ വർക്കുകളും ആഢംബര ലിവിങ് സോഫയും എല്ലാം വെൽകമിങ് ഫീൽ കൊണ്ടുവരുന്നു.
ബെഡ്റൂമുകളിലെല്ലാം ഫ്യൂഷൻ ശൈലിയുടെ ചേരുവകളാണ് ഭംഗി. ഹെഡ്റെസ്റ്റ് വരുന്ന ഭാഗം ഹൈലൈറ്റ് ചെയ്താണ് നാല് മുറികളൂം ഡിസൈൻ ചെയ്തത്. അപ്പർ ലിവിങ്ങും ബാൽക്കണിയും രണ്ട് കിടപ്പുമുറികളുമാണ് മുകൾ നിലയിൽ ഒരുക്കിയത്. ബാക്കി സൗകര്യങ്ങളെല്ലാം താഴെ നിലയിൽ തന്നെ ഒരുക്കി. സീലിങ്ങിലും ഫ്ലോറിങ്ങിലുമെല്ലാം വൈവിധ്യമായ ഡിസൈൻ നയങ്ങൾ ഇന്റീരിയറിന്റെ ആംപിയൻസ് കൂട്ടുന്നുണ്ട്.
കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും ഫർണിഷിങ്ങുകളുമാണ് ഇന്റീരിയറിന് മോടികൂട്ടുന്നത്. കൊളോണിയൽ കണ്ടംപ്രററി ശൈലികളുടെ മിശ്രണം തന്നെയാണ് അകത്തളങ്ങളുടേയും മനോഹാരിത.
കടുംനിറങ്ങളുടെ അഭാവവും ഫ്യൂഷൻ ശൈലിയുടെ വിന്യാസവും കൗതുകവസ്തുക്കളുടെ ക്രമീകരണവുമെല്ലാം വിശാലമായ സ്പേസിനെ ഉപയുക്തമാക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വീട്ടുകാർ അവരാഗ്രഹിച്ചതിലും വളരെ ഭംഗിയായി വീട് കിട്ടിയതിന്റെ സന്തോഷത്തിലാണ്.
Client – Vijo Lawrance & Anu Vijo Location – Thumboor, Irinjalakuda Area – 3400 sqft Design – Woodnest Developers Chalakudy Phone – 70259 38888
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590