സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തന്നെ പുറംകാഴ്ചകളുമായി സംവദിക്കാൻ അനിവാര്യമാക്കും വിധമുള്ള ഡിസൈൻ നയങ്ങൾ കൃത്യമായ പ്ലാനിങ്ങോടെ ഇവിടെ നടപ്പാക്കിയിരിക്കുന്നത് എലിവേഷനിൽ നിന്ന് തന്നെ നമുക്ക് ദൃശ്യമാണ്. സ്റ്റിൽറ്ററുകൾ, സ്ലോപ്, ഡൈനാമിക് ജാമിതികൾ, പ്രൊജക്റ്റിങ് സ്ട്രക്ച്ചർ സ്ലാബുകൾ എന്നിവ വീടിനു ശില്പ ഭംഗി നിർണ്ണയിക്കുന്നു. ജാമിതീയ രൂപങ്ങൾ രൂപകല്പനയുടെ വിവിധ ഘടകങ്ങളിലേക്കു ശ്രദ്ധാപൂർവം റെൻഡർ പ്രത്യേക കാഴ്ചഭംഗി തരുന്നു. ഇത് തന്നെയാണ് ഈ വീടിന്റെ ഡിസൈൻ ഹൈലൈറ്റ്.
പുറത്തെ റോഡിലെ ട്രാഫിക്കിന്റെ ശബ്ദവും പൊടിയും വീടിനകത്തേക്ക് പ്രവേശിക്കുന്നതു തടയുന്നതിനായി നാടൻ സസ്യങ്ങൾ മുന്നിലെ ചെരുവിൽ നട്ടുപിടിപ്പിച്ചു ബഫ്ഫർ സോൺ സൃഷ്ട്ടിച്ചു. നദി അടുത്തായതുകൊണ്ടു തന്നെ മഴയുള്ളപ്പോൾ മുൻകരുതൽ എന്ന നിലയിൽ ഉയർന്ന സ്ഥലം നോക്കിയാണ് വീട് വെച്ചത്.
വീടിന്റെ മുൻവശത്ത് നൽകിയിരിക്കുന്ന വ്യത്യസ്ത അളവിലുള്ള സ്ലാബുകൾ വേനൽക്കാലത്തു ഷേഡും മഴക്കാലത്ത് മഴയിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കുന്നു. ഇനി അകത്തളങ്ങളിലെക്കുള്ള സുഗമമായ കാറ്റിനും വെട്ടത്തിനുമായി ഇവയുടെ ഗതിയനുസരിച്ചു വടക്കോട്ടു കൂടുതൽ ഉയരമുള്ള വലിയ ജനാലകൾ കൊടുത്തിട്ടുണ്ട്. വീടിന്റെ തെക്ക് ഭാഗത്തായി ചൂടിനെ പ്രതിരോധിക്കുന്നതിനായി ഓപ്പൺ സ്‌പേസുകളും ജനാലകളും ഉണ്ട്.
സ്ഥലം നഷ്ടമാകാതെ ഇരിക്കുന്നതിനായി ഷെൽഫുകൾ, വാഡ്രോബുകൾ, ഹാൻഡ്‌വാഷ് എന്നിവയ്ക്കായി ഇൻബിൽറ്റ് നിഷുകൾ ഉപയോഗിച്ചു. വാതിലുകൾ, ജനലുകൾ, ജാളി വർക്കുകൾ, പൊറോതെറം എയർ വെന്റിലേഷനുകൾ, സ്‌കൈലൈറ്റുകൾ എന്നിവയിലൂടെ വളരെ കൃത്യമായ ക്രോസ്സ് വെന്റിലേഷനും ലൈറ്റിങ്ങും അകത്തളങ്ങളെ കംഫർട്ട് ലെവലിൽ നിർത്തുന്നു.
പ്രകൃതി ദത്തമായ വായു പ്രവാഹവും വെളിച്ചവും വീടിനുള്ളിൽ ഊർജ ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം പോസിറ്റിവിറ്റി നിറയ്ക്കുകയും ചെയ്യുന്നു.
ഡൈനിങ്ങിന്റെ ഭാഗമായി വരുന്ന ഇൻഡോർ കോർട്ടിയാർഡാണ് അകത്തളങ്ങളുടെ മറ്റൊരു ഹൈലൈറ്റ്. ക്ലൈന്റിന്റെ ആവശ്യപ്രകാരം പ്രത്യേകം പണിതെടുത്ത ഇൻബിൽറ്റ് ഫർണിച്ചറുകൾ, മുൻവാതിൽ ഹാന്റിൽ, റെയ്‌ലിങ്ങുകൾ, വാൾ ഡെക്കർ, ആർട്ട് വർക്കുകൾ എന്നിവ എല്ലാം അകത്തളങ്ങളുടെ ആമ്പിയൻസ് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു,
ഇങ്ങനെ വളരെ കൃത്യത്തോടെയും പ്പ്രത്യേകതകളോടെയും മെസനൈൻ ഫ്ലോർ കൂടി ഉൾപ്പെടുത്തി 2000 സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളും നിവർത്തിച്ചിരിക്കുന്നതു വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ്.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590