നല്ല തലയെടുപ്പുള്ള വീട്. കണ്ടാൽ ഇരുനില വീട് ആണെന്ന് തോന്നും എങ്കിൽ തെറ്റി. ഒരുനില വീടാണ്. അതും നിറഞ്ഞ പച്ചപ്പിനു നടുവിൽ. ഏതാണ്ട് ഒരു ഏക്കറോളം വരുന്ന നിറഞ്ഞ പച്ചപ്പിനു നടുവിൽ വീട് സ്ഥിതി ചെയ്യുന്നതിനാൽ വീടിന്റെ മനോഹാരിത ആരും ഒന്ന് നോക്കിപ്പോകും. രണ്ടു വശങ്ങളിൽ നിന്നും വീട്ടിലേക്കു വഴി ഉള്ളതിനാൽ ഇരുവശത്തേയ്ക്കും ഫോക്കസ് കിട്ടത്തക്ക വിധത്തിൽ പ്രാധാന്യം നൽകിയാണ് എലിവേഷൻ ഡിസൈൻ ചെയ്തത്.
വളരെ ഡീറ്റൈൽ ആയിത്തന്നെ ലാൻഡ്സ്കേപ്പിംഗും അനുബന്ധഭാഗങ്ങളും ഒരുക്കിയത് വീടും പ്രകൃതിയും തമ്മിൽ ബന്ധം സ്ഥാപിക്കുന്നത്തിനു കാരണമാകുന്നുണ്ട്.
പഴയ വീട് ഓടിട്ട വീട് ആയതിനാൽ ആ വീട്ടിലെ കൂളിംഗ് അന്തരീക്ഷം പുതിയവീട്ടിലും വേണം എന്ന് വീട്ടുകാർ ആദ്യമേ തന്നെ പറഞ്ഞിരുന്നു. ആ ഒരു ആവശ്യം മുൻനിർത്തി ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റ് വാർത്തതിന് ശേഷം 1 .2 മീറ്റർ ഉയരത്തിൽ ബ്രിക്ക് വർക്ക് ചെയ്തു, അതിനു മുകളിൽ ട്രസ്സ് വർക്ക് ചെയ്‌തു ഓടിട്ടു. അതുകൊണ്ടുതന്നെ ചൂട് വളരെ കുറവും മഴയിൽ നിന്നും സംരക്ഷണ ഭിത്തി ആയി മാറുകയും ചെയുന്നു.
തറ നിരപ്പിൽ നിന്നും ഉയർന്ന വലിയ ജനാലകളും, ക്രോസ്സ് വെന്റിലേഷനുകളും ലിവിങ് റൂമിനോട് ചേർന്നുള്ള ഡബിൾ ഹൈറ്റ് സ്‌പേസും കോർട്ടിയാർഡും നാച്ചുറൽ ലൈറ്റും സുഗമമായ വായു പ്രവാഹവും വീടിനുള്ളിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നു. അതോടൊപ്പം തന്നെ തണുത്ത അന്തരീക്ഷവും നിലനിർത്തുന്നു. കോർട്ടിയാർഡിനുള്ളിൽ നാച്ചുറൽ പ്ലാൻസും ഫൗണ്ടൈനും കൊടുത്തിട്ടുണ്ട്. ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന ഭിത്തിയിൽ നൽകിയിരിക്കുന്നത് ആർട്ടിഫിഷ്യൽ പ്ലാന്റ്സ് ആണ്.
L ഷേപ്പിലുള്ള സിറ്റൗട്ട് കടന്നു കയറുന്നതു ലിവിങ്ങിലേക്കാണ്. വാൾ പേപ്പർ നൽകി ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന ഭിത്തി ലിവിങ് റൂമിനെ മനോഹരമാക്കുന്നു. പ്രയർ യൂണിറ്റിനും ഇടം കൊടുത്തിട്ടുണ്ട്. ജിപ്സം ബോർഡും മറൈൻ പ്ലൈ ലാമിനേറ്റസും ഉപയോഗിച്ചാണ് സീലിംഗ് ചെയ്‌തിട്ടുള്ളത്. സീലിങ്ങിൽ സ്ട്രിപ്പ് ലൈറ്റ് ഉപയോഗിച്ച് മൂഡ്‌ലൈറ്റു സെറ്റ് ചെയ്‌തിരിക്കുന്നു.
ഫാമിലി ലിവിങും ഡൈനിങ്ങും ഒറ്റ മോഡ്യൂളിൽ ഒരുക്കി. ഡൈനിങ് റൂമിൽ നിന്നാണ് മുകളിലേക്കുള്ള ആറ്റിക് സ്‌പേസിലേക്കു സ്റ്റെയർ കൊടുത്തിരിക്കുന്നത്. ഡൈനിങ്ങിനോട് ചേർന്ന് തന്നെ പാഷിയോയും സ്വിമ്മിംഗ് പൂളും കൊടുത്തിട്ടുണ്ട്.
മോഡേൺ കിച്ചണിൽ കൗണ്ടർ ടോപ് കജാരിയാ വിട്രിഫൈഡ് സ്ലാബ് ആണ്. വാർഡ്രോബുകൾക്ക് ജലം ആഗിരണം ചെയാത്ത വുഡ് പോളിമർ പ്ലാസ്റ്റിക് ലാമിനേറ്റ്സ് ചെയ്താണ്. ഐവറി കളറാണ് കൗണ്ടർ ടോപ്പിന്. ഷോ കിച്ചൻ കൂടാതെ സ്റ്റോർ റൂം, വർക്ക് ഏരിയ, കൂടാതെ വിറകു അടുപ്പുള്ള ഒരു അടുക്കള കൂടി ഉണ്ട്.
5 K V ഉള്ള സോളാർ ഇൻവെർട്ടർ ഉപയോഗിച്ചാണ് ഈ വീട്ടിലെ ഭൂരിഭാഗം ഇലക്ട്രിക് ഉപകരണങ്ങളും പ്രവർത്തിക്കുന്നത്. ഹോം ഓട്ടോമേഷൻ സംവിധാനത്തിലാണ് മറ്റെല്ലാം വർക്ക് ചെയ്യുന്നത്.
4 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. ആധുനിക സൗകര്യങ്ങൾ എല്ലാം എല്ലാ മുറികളിലും നൽകിയിട്ടുണ്ട്. കട്ടിൽ സൈഡ് ടേബിൾ, സ്റ്റഡി ടേബിൾ എന്നിവ മറൈൻ ഗ്രേഡ് പ്ലൈവുഡ്‌ഡിൽ ലാമിനേറ്റ്സ് ഫിനിഷ് ചെയ്‌തു ഉപയോഗിച്ചിരിക്കുന്നു. അറ്റാച്ചഡ് ബാത്റൂമോട് കൂടിയ മുറികളിൽ ഡ്രസ്സ് ഏരിയക്കും സ്ഥാനം കൊടുത്തിട്ടുണ്ട്. എല്ലാ ബാത്റൂമുകളിലും സോളാർ വാട്ടർ ഹീറ്ററിൽ നിന്നുള്ള സപ്ലൈ ഉണ്ട്.
ഇങ്ങനെ വീട്ടുകാരുടെ മനസറിഞ്ഞു പണിത വീടിനു നൂറിൽ നൂറു മാർക്കാണ് വീട്ടുകാർ നൽകിയത്. വീട്ടുകാർ പറഞ്ഞ ആവശ്യങ്ങൾ എല്ലാം വളരെ കൃത്യമായി പ്രാവർത്തികമാക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഡിസൈനറുടെ വിജയം.
Architect / Engineer / Design Firm
Purple Builders,
Thodupuzha
Phone – 9495602810
Client : Joy P Kurian & Elsy
Location : Kottayam
Area : 2832 sqft
Bedrooms : 4
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590