മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ശാന്തവും സുന്ദരവുമായ ഒരു വീട്

വളരെ ശാന്തമായ ഒരന്തരീക്ഷത്തിൽ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഡിസൈൻ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ വീട്.

dhome-preferred-magazine

ആലപ്പുഴ ജില്ലയിലെ ഗ്രാമാന്തരീക്ഷത്തിലാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ അടിത്തറ മുതൽ ചുറ്റുപാടുമായി യോജിക്കും വിധത്തിൽ ആണ് ആകെ ഡിസൈൻ. പ്ലോട്ടിന്റെ ഘടനാപരമായ മാറ്റങ്ങളെ സസൂക്ഷ്മം പരിശോധിച്ചുകൊണ്ടാണ് വീടിന്റെ സ്ട്രക്ച്ചർ ഡിസൈൻ പൂർത്തിയാക്കിയത്. പ്രകൃതിയുമായി യോജിച്ചു നിൽക്കുന്ന രൂപകല്പനയാണ് വീടിന്റെ ഭംഗി.

രണ്ടു കാറുകൾ സുഗമമായി പാർക്ക് ചെയ്യാൻ ഇവിടെ സാധ്യമാണ്. എലിവേഷന്റെ ഭംഗിക്ക് ചേരുന്ന കോമ്പൗണ്ട് വാളാണ്. നാല് ലെവലുകളിലായി നൽകിയ റൂഫിങ് പാറ്റേൺ ട്രോപ്പിക്കൽ ഡിസൈനോട് നീതി പുലർത്തിയാണ്. വീടിനകത്തെ ചൂട് കുറക്കുവാൻ കൂടി വേണ്ടിയാണു ഈ ഒരു രീതി നൽകിയത്. മുറ്റവും അതിനകത്തു ചെറിയൊരു ഭാഗം ലാൻഡ്സ്കേപ്പിങ്ങിനും ഇടം കൊടുത്തു.

വീടിനു അകത്തേക്ക് കടക്കുമ്പോഴും ശാന്തത തരുന്ന അന്തരീക്ഷമാണ്. കാറ്റിനും വെട്ടത്തിനും സ്വാഗതം അരുളുന്ന ഡിസൈൻ ക്രമീകരണങ്ങൾ വീടിനകത്തു സദാ കുളിർമ്മ നിലനിർത്തുന്നു. ആഡംബരവും സൗകര്യവും നൽകിയാണ് അകത്തളങ്ങൾ ഒരുക്കിയത്.

പ്രധാന വാതിൽ തുറക്കുമ്പോൾ തന്നെ കാണുന്നത് മനോഹരമായൊരു സ്റ്റെയർ ഏരിയ ആണ്. സ്റ്റെയറിനു താഴെയായി ഫിഷ് പോണ്ടും കൂടി കൊടുത്തു. ഇതൊരു ഡിസൈൻ എലമെന്റായി വർത്തിക്കുന്നതിനൊപ്പം അതിന്റെ കടമയും നിർവഹിക്കുന്നു. ചൂടിനെ പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഫിഷ്‌പോണ്ട് ഉൾപ്പെടെ അകത്തു നൽകിയത്. ലിവിങും ഡൈനിങ്ങും സ്റ്റെയറും ഒരേ മൊഡ്യൂളിൽ വരത്തക്ക വിധമാണ് ഡിസൈൻ ചെയ്‌തത്‌.

മിനിമലിസം എന്ന ആശയമാണ് അകത്തളങ്ങളുടെ ഭംഗി നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത്. സ്റ്റെയർ കേസ് കയറിവരുന്ന ഭിത്തിയുടെ ഒരു ഭാഗത്തു ഹുരുഡീസ് നൽകി വായു പ്രവാഹം സുഗമമാക്കി. എർത്തി നിറങ്ങളാണ് ഹൈലൈറ്റ്. സിമന്റ് ടെക്സ്ചർ വരുന്ന മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകളാണ് തറയിൽ വിരിച്ചിരിക്കുന്നത്. സ്റ്റെയറിന്റെ ലാൻഡിംഗ് സ്‌പേസിന് താഴെ വരുന്ന ഭാഗമാണ് ഡൈനിങ്ങിൽ നിന്ന് ഉപയോഗിക്കാവുന്ന രീതിയിൽ വാഷ് കൗണ്ടർ കൊടുത്ത് പച്ചപ്പിന്റെ ഭംഗി കൂടി നൽകി. സീലിങ്ങിലെ വുഡൻ സ്ട്രിപ്പുകളും ലൈറ്റ് ഫിറ്റിങ്ങുകളും ഇന്റീരിയറിന്റെ ഭംഗിയാണ്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, ടോയ്‌ലെറ്റ്, ബെഡ്‌റൂം, ബാൽക്കണി, അപ്പർ ലിവിങ്, ബാസ്കറ്റ് ബോൾ കോർട്ട് എന്നിങ്ങനെയാണ് സൗകര്യങ്ങളെ വിന്യസിച്ചിട്ടുള്ളത്. ലിവിങ് കം ഡൈനിങ് ഭിത്തിയുടെ ഒരു ഭാഗം ഗ്ലാസ് ഡോർ കൊടുത്തു. വീട്ടുടമയുടെ ബാസ്കറ്റ് ബോളിനോടുള്ള താല്പര്യാർത്ഥം വിനോദത്തിനും വ്യായാമത്തിനുമായി കോർട്ട് കൂടി ഉൾപ്പെടുത്തി. വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായാണ് കോർട്ട്. നല്ലതുപോലെ കാറ്റും ഈ വഴി വരുന്നതിനാൽ ഈ ഭാഗത്തു ബാൽക്കണി നൽകി ബഫർ സോണാക്കി . അതുകൊണ്ടുതന്നെ ചൂട് ഒരു പരിധിവരെ കുറയുകയും ചെയ്യുന്നു. എല്ലാമുറികളിലും ക്രോസ് വെന്റിലേഷനുകൾ നൽകിയതിനാൽ അകത്തു കയറുന്ന ചൂട് വായുവിനെ പുറംതള്ളാനും കഴിയുന്നു. ഒരു ഡോക്ടർ കൂടിയായതിനാൽ കൺസൾട്ടിങ് മുറിയും കൊടുത്തു.

പ്രകൃതിയോട് നീതി പുലർത്തുന്ന നയങ്ങളും ക്രമീകരണങ്ങളും മുറികളിൽ ശാന്തത നിറയ്ക്കുന്നു. കണ്ണിനു അലോരസമാകാത്ത നിറങ്ങളാണ് കിടപ്പു മുറികളെ മനോഹരമാക്കുന്നു. അനാവശ്യ എലെമെന്റുകൾ പാടെ ഒഴിവാക്കി കൊണ്ട് സ്വസ്ഥമായി ഉറങ്ങുക എന്ന ആശയമാണ് മുറികളിൽ നൽകിയത്. പച്ചപ്പിന്റെ സാനിധ്യവും കൂടി കൊടുത്തു. ആധുനിക സൗകര്യങ്ങൾ എല്ലാം മുറികളിൽ നൽകി. താഴെ നിലയിലെ മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്ന് ഒരുക്കിയ ബാൽക്കണി പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കാൻ പാകത്തിനുള്ളതാണ്.

ധാരാളം സ്റ്റോറേജ് സംവിധാനങ്ങളാണ് ആധുനിക അടുക്കളയിൽ നൽകിയിട്ടുള്ളത്. വലിയൊരു ജനാലയും കിച്ചണിൽ നൽകിയതിനാൽ  നല്ല വെളിച്ചം അടുക്കളയിൽ ലഭിക്കുന്നു. സമയം ചിലവഴിക്കുന്നതിനും വിശ്രമിക്കുന്നതിനും അനുയോജ്യമാകും വിധം വീടിനോടു ചേർന്ന് തന്നെ ഔട്ട് ഡോർ ലിവിങ് സ്‌പേസും ക്രമീകരിച്ചു.

ഇങ്ങനെ പരിസ്ഥിതി സൗഹാർദ്രപരമായ നിലപാട് വീടിന്റെ നിർമ്മാണത്തിൽ സ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നു. മഴവെള്ളം സംഭരണ സംവിധാനങ്ങളും ജൈവ വൈവിധ്യത്തോടു ചേർന്നുള്ള ലാൻഡ്സ്കേപ്പിംങ്ങും പരിസ്ഥിതിക്കു ഹാനികരമാകാതെ ഭാവിയിലും നിലനിൽക്കുന്നതിനും സഹായകമാകുന്നു. ശ്രദ്ധേയമായ സവിശേഷതയോടു കൂടി അഥിതികളെ സ്വാഗതം ചെയ്യാൻ വീടിനും ചുറ്റുപാടിനും സാധിക്കുന്നു എന്നുള്ളതാണ് ഹൈലൈറ്റ്.

Architect / Engineer / Design Firm

Ar.Vinayak Vijay

Coax Architecture Studio

Kollam

Phone – 6282521445

 

Client                    – Dr.Jithin

Location               – Punnapra, Alappuzha

Area                      – 1646 sqft

Site Area              – 8 cents

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas