പരമ്പരാഗതശൈലിയിലുള്ള എലിവേഷൻ. മുഖപ്പും, തൂവാനപലകയും തൂണുകളും എല്ലാം പരമ്പരാഗതശൈലിയോട് നീതി പുലർത്തുന്നുണ്ട്. പനയിൽ നിർമ്മിച്ച തൂണുകൾ വീടിന് ആഢ്യത്വം നൽകുന്നുണ്ട്. മനോഹരമായ ലാൻഡ്‌സ്‌കേപ്പും അതിലെ ഹരിതാഭയും വീടിന് ചന്തം കൂട്ടുന്നു.
വീതി കുറഞ്ഞ് നീളത്തിലുള്ള കിഴക്ക് ദർശനമുള്ള 11 സെന്റ് പ്ലോട്ടിലാണ് വിപിനും കുടുംബവും അവരുടെ സ്വപ്നഗേഹം പണിയുവാൻ തീരുമാനിച്ചത്. പ്ലോട്ടിൽ കിണർ ഉണ്ടായിരുന്നു. മുൻവശത്ത് മുറ്റം ലഭ്യമാകുന്ന വിധത്തിലാണ് ഡിസൈൻ പ്ലാൻ ചെയ്തത്. സിറ്റൗട്ടിനോട് ചേർന്ന് തന്നെയാണ് പോർച്ച്. വീടിന്റെ പുറമേ നിന്ന് നോക്കിയാൽ പോർച്ച്, സിറ്റൗട്ട്, മാസ്റ്റർ ബെഡ്‌റൂമും അതിന്റെ പ്രൈവറ്റ് കോർട്ടും, ജാളിവർക്കുകൾ കൊണ്ട് മറച്ച ടെറസ് സ്പേസുമാണ് കാണാനാവുക.
സിറ്റൗട്ടിൽ നീളൻ സ്പേസിൽ സിറ്റിങ് സ്പേസും സ്റ്റോറേജ് സൗകര്യവും കൊടുത്തു. സിറ്റൗട്ടിൽ നിന്നും നീളൻ കോറിഡോറിൽ കൂടിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. ഈ കോറിഡോറിന്റെ ഒരു ഭാഗത്ത് ലിവിങ് റൂം, മാസ്റ്റർ ബെഡ്‌റൂം, സ്റ്റെയർ ഏരിയ, ഡൈനിങ് റൂം, സെക്കൻഡ് ബെഡ്‌റൂം എന്നിങ്ങനെയാണ് വിന്യാസങ്ങൾ. മറുവശത്ത് മനോഹരമായ കോർട്ടിയാർഡും ഒരുക്കി. ഫിഷ് പോണ്ടും ചെടികളും നൽകി കോർട്ടിയാർഡിന്റെ ഭംഗി ഇരട്ടിയാക്കി. അകത്തളത്തിലെ ഫോക്കൽ പോയിന്റ് ആണ് ഈ കോർട്ടിയാർഡ്.
ചെടികൾ നനയ്ക്കുന്നതിന് ആർട്ടിഫിഷ്യൽ മിസ്റ്റ് സിസ്റ്റം ആണ് നൽകിയിട്ടുള്ളത്. സിറ്റൗട്ടിൽ നിന്ന് തന്നെ സർക്കുലർ വുഡൻ ഓപ്പണിങ്ങിലൂടെ ഈ കോർട്ടിയാർഡ് കാണാവുന്നതാണ്. സ്കൈലൈറ്റ് ലഭ്യമാകുന്നത് കൊണ്ടും ഇവിടെ നിന്നുള്ള കുളിർമ വീടിന്റെ എല്ലാ ഭാഗത്തും അലയടിക്കുന്നു. താഴെ നിലയിലെ മാസ്റ്റർ ബെഡ്‌റൂമിൽ നിന്നൊഴികെ മറ്റെല്ലാ സ്പേസിൽ നിന്നും കോർട്ടിയാർഡിലേക്ക് കാഴ്ച ചെന്നെത്തും വിധമാണ് ഡിസൈൻ ക്രമീകരണങ്ങൾ.
കാറ്റും വെളിച്ചവും യഥേഷ്ടം കയറിയിറങ്ങി പോകത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് ഇന്റീരിയറിൽ നടപ്പാക്കിയിട്ടുള്ളത്. ഗ്ലാസിന്റെ ഓപ്പണിങ്ങുകളും വലിയ ജനാലകളുമെല്ലാം അവയുടെ ധർമ്മം കൃത്യമായി നിർവഹിക്കുന്നുണ്ട്. ഓപ്പൺ പ്ലാൻ ആയതുകൊണ്ടുതന്നെ ഒരു സ്പേസിൽ നിന്നും മറ്റൊന്നിലേക്കുള്ള തുടർച്ച വളരെ മനോഹരമായിത്തന്നെ നടപ്പിലാക്കിയിരിക്കുന്നു.
മാസ്റ്റർ ബെഡ്റൂമിന് ഒരു പ്രൈവറ്റ് കോർട്ട് വേറെ തന്നെ കൊടുത്തിട്ടുണ്ട്. മറുവശത്തെ സെറ്റ്ബാക്ക് പൂർണമായും ഒരു ഗാർഡനായി രൂപകൽപന ചെയ്ത് ഡൈനിങ്ങിൽ നിന്നും ഇറങ്ങാൻ പാകത്തിന് ഒരുക്കിയിരിക്കുന്നു. ഡൈനിങ്ങിൽ ഇരിക്കുമ്പോൾ ഈ ഭാഗത്തെ കാഴ്ചഭംഗി ആസ്വദിക്കുകയും ചെയ്യാം. ഈ ഗാർഡനുള്ളിൽതന്നെയാണ് വാഷ് ഏരിയയും നൽകിയിരിക്കുന്നത്.
തുറന്ന നയം സ്വീകരിച്ചാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്. കിച്ചനേയും ഡൈനിങ്ങിനേയും വേർതിരിക്കുന്നത് ബ്രേക്ഫാസ്റ്റ് കൗണ്ടർ ആണ്.
സ്റ്റെയർ കയറി മുകൾ നിലയിൽ എത്തിയാൽ ഒരു ബെഡ്‌റൂമും മുന്നിലും പിന്നിലുമായി രണ്ട് കവേർഡ് ടെറസുമാണ് ഉള്ളത്. മുന്നിലെ ടെറസ് ഒരു ബാൽക്കണി പോലെ ആക്ട് ചെയ്യുന്നു. പിൻവശത്തെ ടെറസിൽ നിന്നും മനോഹരമായ പാടശേഖരത്തിന്റെ കാഴ്ചഭംഗിയും ആസ്വദിക്കാവുന്നതാണ്. മേൽക്കൂരയ്ക്ക് ഓട് നൽകിയിരിക്കുന്നത് ട്രഡീഷണൽ ലുക്ക് നൽകുന്നതിനൊപ്പം ചൂട് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പരമ്പരാഗതശൈലിയുടെ ഡിസൈൻ നയങ്ങൾ സൗന്ദര്യപൂർവ്വം ഉൾച്ചേർത്തത് വീട്ടുകാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്തുകൊണ്ടാണ്.
Architect / Engineer / Design Firm
Ar.Mahesh Ramakrishnan & Ar.Arun TS
Viewpoint Designs
Thrissur
Phone – 8606531611
Client – Mr.Vipin Subramaniyan & Hima Dasan
Location – Ernakulam
Area – 1800 sqft
Site Area – 11 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590