NRI ദമ്പതികൾക്കായി നിർമ്മിച്ച മൾട്ടി ജെനെറേഷൻ ഭവനമാണിത്. ഉഷ്ണമേഖലാ കാലാവസ്ഥയെ തടസമില്ലാതെ ഉൾക്കൊള്ളുന്ന, മിനിമലിസം എന്ന ആശയത്തെ അന്വർത്ഥമാക്കുന്ന ഡിസൈൻ രീതികളാണ് ഇവിടെ ഹൈലൈറ്റ്. വീട്ടുകാരുടെ ആഗ്രഹങ്ങളെ ഏറ്റവും ഭംഗിയോടെ ഉപയുക്തമായിത്തന്നെ ക്രമപ്പെടുത്തിയിരിക്കുന്നത് കാണാം. പൊതു ഇടങ്ങൾക്ക് അതിന്റെതായ പ്രാധാന്യം കൊടുത്തുകൊണ്ടും, സ്വകാര്യ ഇടങ്ങൾക്കു അതിന്റെതായ മാന്യത നല്കികൊണ്ടുമാണ് സ്‌പേസുകളെ ഇവിടെ വിന്യസിച്ചിട്ടുള്ളത്.
സൈറ്റിനെ രണ്ടു ഭാഗങ്ങളായി വിഭജിക്കാനായിരുന്നു ആദ്യം പദ്ധതി ഇട്ടത്. റോഡിനോട് ചേർന്നുള്ള സ്ഥലം വാണിജ്യ വികസനത്തിനും ബാക്കി വീടിനുമായിട്ടാണ് നീക്കി വെച്ചിരുന്നത്. പക്ഷേ ഡിസൈൻ വികസിപ്പിച്ചപ്പോൾ റോഡിനോട് ചേർന്നുള്ള ഭാഗം ഉദ്യാനത്തിനായി മാറ്റി. ഈ പ്രദേശം ഇപ്പോൾ കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലമായി വർത്തിക്കുകയും ബാക്കി പാർക്കിങ് സ്പേസാക്കി മാറ്റുകയും ചെയ്തു. ഇവിടത്തെ ലാൻഡ്സ്കേപ്പിൽ സമൃദ്ധമായി സസ്യജാലകങ്ങൾ ഉണ്ട്. മരങ്ങൾ എല്ലാം ബഫർ സോണായും നാച്ചുറൽ ഷേഡിങ് തരുന്ന എലമെന്റുകളായും നിലകൊള്ളുന്നു.
ഫ്‌ളോട്ടിങ് കാർ പോർച്ചിലൂടെയാണ് വീട്ടിലേക്കുള്ള പ്രവേശനം. പരമ്പരാഗത പൂമുഖം അനുസ്മരിപ്പിക്കുന്ന വരാന്ത. നിലമ്പൂർ തേക്കിൻ തടിയിൽ തീർത്ത വാതിലുകൾ, ഉയർന്ന മേൽത്തട്ട് ഉള്ള ഫോർമൽ ലിവിങ് എന്നിങ്ങനെയാണ് ഉൾത്തളങ്ങളിലേക്കു എത്തുന്നത്. U ഷേയ്പ്പ് ഇരിപ്പിട സൗകര്യത്തോടെയാണ് TV യൂണിറ്റ് ഒരുക്കിയിട്ടുള്ളത്.
വീടിന്റെ വാസ്തുവിദ്യ ആശയവും രൂപവും ചതുരാകൃതിയിലുള്ള വോളിയമായി വികസിക്കുന്നു. ഓരോ സ്‌പേസുകൾ തമ്മിലുള്ള കണക്റ്റിവിറ്റിയും അവയുടെ ഓപ്പൺ കൺസപ്റ്റും സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. പ്രകൃതിദത്ത വായു സഞ്ചാരം, സൂര്യപ്രകാശം, ഷേഡിങ് എന്നിവ ഭംഗി കൂട്ടുന്നതിനൊപ്പം തന്നെ ഓരോ കാലാവസ്ഥയോടും പൊരുത്തപ്പെട്ടു പോകുവാൻ സാധിക്കുന്ന എലെമെന്റുകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ താമസിക്കുന്നവരുടെ സുഖവും ക്ഷേമവും വർദ്ധിക്കുന്നു.
ഉയരമുള്ള ജനാലകളും ലീനിയർ സ്‌കൈലൈറ്റുകളും ചുറ്റുമുള്ള പച്ചപ്പിനേയും ആകാശത്തെയും അകത്തളങ്ങളിലേക്ക് ആനയിക്കാൻ സഹായിക്കുന്നു. ഫോർമൽ ലിവിങ്ങിനോട് ചേർന്ന് തന്നെയാണ് മനോഹരമായ ഒരു കോർട്ടിയാർഡും ഉള്ളത്. ദൃശ്യ വിരുന്നിന്റെയും ഫ്രീ ഫ്‌ളോയിങ് സ്‌പേസുകളുടെയും സമന്വയം ഇന്റീരിയറിൽ ആമ്പിയൻസ് കൂട്ടുന്നു.
ധ്യാനത്തിനും പ്രാർത്ഥനയ്ക്കും ഉതകുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് പ്രയർ ഏരിയ ഡിസൈൻ ചെയ്‌തിട്ടുള്ളത്.
സ്റ്റെയർ ഏരിയ പ്രത്യേകതയാണ്. സ്റ്റെപ്പ് കൊടുക്കുന്നതിനു മുന്നേ തന്നെ നീളൻ സ്‌പെസിൽ നൽകിയ ടോപ്പിൽ ഇരിക്കാനും വിശ്രമിക്കാനും ഒക്കെ ഉതകും വിധത്തിൽ ആണ്. ഗ്രാനൈറ്റാണ് ഇവിടെ ടോപ്പിനു ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇരിപ്പിടമായി മാത്രമല്ല പ്ലാന്ററായും വർത്തിക്കുന്നു. L ആകൃതിയുള്ള തേക്കിൻ പലക ചവിട്ടി ചെല്ലുന്നത് മെസനൈൻ ലെവലിലേക്കാണ്.
ഡൈനിങ് ഏരിയയും അടുക്കളയും രേഖീയതക്കുള്ളിൽ സംയോജിപ്പിച്ചിരിക്കുന്നു. ഡൈനിങ്ങിനെ നടുമുറ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സൗകര്യപ്രദമായ പ്രവേശനവും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ട് ബെഡ്റൂമുകൾ എല്ലാം ഡിസൈൻ ചെയ്തു. തലമുറയുടെ സൗകര്യങ്ങളും ആവശ്യങ്ങളും എല്ലാം ഉൾച്ചേർത്തുകൊണ്ടാണ് മുറികൾ മനോഹരമാക്കിയിട്ടുള്ളത്. കുട്ടികളുടെ ഊർജസ്വലവും ഭാവനാത്മകമായ സ്വഭാവത്തിലേക്ക് അവരുടെ ഇടം ആകർഷകവും ആസ്വാദ്യകരവും ആകും വിധത്തിൽ ആണ് അവരുടെ മുറി ഡിസൈൻ ചെയ്‌തിട്ടുള്ളത്.
ഇങ്ങനെ ഓരോ സ്‌പേസും അതിനു വേണ്ടവിധം ഉള്ള ഡിസൈൻ ഭാഷാ നിലനിർത്തുന്നതിനായി സദാ പ്രസന്നതയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നു.
Architect / Engineer / Design Firm
Ar.Shammi A Shareef
Tales of Design studio
Perinthalmanna
Phone – 8943333118
talesofdesignstudio@gmail.com
Client – Mr.Shafeeq PC
Location – Perinthalmanna
Area – 3300 sqft
Site Area – 18 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590