മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ആവശ്യങ്ങൾ മാത്രം അലങ്കാരങ്ങളാക്കിയ ഒരടിപൊളി വീട്

ഇവിടെ വീട്ടുകാരുടെ ആവശ്യങ്ങൾ മനസിലാക്കികൊണ്ടുള്ള അലങ്കാരങ്ങൾ നൽകി കൊണ്ടാണ് ശില്പി ഈ വീട് ഡിസൈൻ ചെയ്തത്.

dhome-preferred-magazine

റെക്ടാംഗുലർ ആകൃതിയിലുള്ള പ്ലോട്ടായിരുന്നു ഉണ്ടായിരുന്നത്. റോഡ് ലെവലിൽ നിന്നും ഏകദേശം മൂന്ന് മീറ്റർ പൊങ്ങിയായിരുന്നു പ്ലോട്ട് നിലനിന്നിരുന്നത്. ഈ ഒരു കാരണം കൊണ്ടുതന്നെ റോഡിൽ നിന്ന് നോക്കുമ്പോൾ വീടിന് നല്ല കാഴ്ച ഭംഗി കിട്ടണം എന്ന ഉദ്ദേശത്തോടു കൂടിതന്നെയാണ് സ്ട്രക്ച്ചർ ഡിസൈൻ ചെയ്തത്.

 

“ഇവിടെ വീട്ടുകാർ ശിൽപിയോട് ആവശ്യപ്പെട്ടത് എല്ലാ സ്പേസുകളും ഞങ്ങൾക്ക് വളരെ എളുപ്പത്തിൽ ആക്സസ് ഉണ്ടാവണം, ഉപയോഗിക്കാനും എളുപ്പമാകണം എന്നതാണ്”. ഈ ഒരു ആവശ്യം മുൻനിർത്തിക്കൊണ്ടാണ് വീടിന്റെ ഓരോ മുക്കും മൂലയും ഇവിടെ ഡിസൈൻ ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ എം.എം.ആർക്കിടെക്സ് ചെയ്ത മറ്റൊരു റസിഡൻഷ്യൽ പ്രോജക്ട് കണ്ടിട്ടാണ് ഇവരിലേക്ക് എത്തിച്ചേർന്നത്.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ എലിവേഷനാണ് ഇവിടെ കൊടുത്തത്. അതോടൊപ്പം തന്നെ ലാൻഡ്സ്‌കേപ്പിന് വളരെ അധികം പ്രാധാന്യം കൊടുത്തു കൊണ്ടുതന്നെ ഒരുക്കിയത് വീടിന്റെ പ്രൗഢി എടുത്തു കാണിക്കുന്നുണ്ട്. തട്ട്തട്ടായിട്ടാണ് ലാൻഡ്സ്‌കേപ്പ് ഡിസൈൻ. പരമ്പരാഗതശൈലിയുടേയും സമകാലീനശൈലിയുടേയും മിശ്രണങ്ങൾ എലിവേഷനിൽ കാണാം. രണ്ട് കാറുകൾ പാർക്ക് ചെയ്യാവുന്ന വിധത്തിലാണ് കാർപോർച്ച് പണിതിരിക്കുന്നത്. പില്ലറുകളും ജാളി വർക്കുകളും പരമ്പരാഗത ശൈലിയെ ഓർമ്മിപ്പിക്കുന്നു.

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഫാമിലി സിറ്റിങ് സ്പേസ്, പ്രയർ ഏരിയ, ഡൈനിങ്, കിച്ചൻ, സർവ്വൻസ് റൂം, സ്റ്റോർ റൂം, വർക്ക് ഏരിയ, കോർട്ടിയാർഡ്, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ രണ്ട് ബെഡ്റൂമുകൾ എന്നിങ്ങനെയാണ് താഴെ നിലയിലെ സൗകര്യങ്ങൾ. അപ്പർ ലിവിങ്, അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയ മൂന്ന് ബെഡ്റൂമുകൾ, സ്റ്റഡി ഏരിയ, ഹോം തീയേറ്റർ, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് മുകൾനിലയിലെ സൗകര്യങ്ങൾ.

വാ൦ വെൽകമിങ് ഫീൽ തരുന്ന ലിവിങ്ങിൽ നാച്വറൽ വുഡൻ ഫ്ലോറിങ്ങും, ഇ൦പോർട്ടഡ് ലിവിങ് സോഫയുമാണ് ആകർഷണം. നിലമ്പൂർ തേക്കിലാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്.

ഒരു ഹാളിന്റെ ഇരുവശവുമായിട്ടാണ് ഡൈനിങും ഫാമിലി സിറ്റിങും കൊടുത്തിട്ടുള്ളത്. ഇവിടെ നിന്നും പുറത്തെ പാഷിയോയിലേക്ക് ഇറങ്ങാൻ സാധ്യമാണ്. പുറത്തെ ലാൻഡ്‌സ്‌കേപ്പിന്റെ തുടർച്ച ഇന്റീരിയറിലേക്കും എത്തും വിധമാണ് പച്ചപ്പിനെ ഇവിടെ നിറച്ചിരിക്കുന്നത്. തേക്കിന്റെ ചന്തത്തിലാണ് സ്റ്റെയർകേസ് ചെയ്തിട്ടുള്ളത്.

വലിയ ജനാലകളും ക്രോസ് വെന്റിലേഷനുമാണ് ഇന്റീരിയറിനെ വായു പ്രവാഹമുള്ള സ്പേസുകളാക്കി മാറ്റുന്നത്. വുഡൻ പാനലിങ്ങുകളും സ്ട്രിപ്പുകളും ഹൈലൈറ്റഡ് ഭിത്തികളും ലാമ്പുകളും ഫർണിഷിങ്ങുകളും എല്ലാം ഇന്റീരിയറിന്റെ ആംപിയൻസ് നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

എലഗന്റ് ലുക്ക് തരുന്ന ബെഡ്റൂമുകൾ എല്ലാം ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയിട്ടുണ്ട്. ആധുനിക സജ്ജീകരണങ്ങൾ വിശാലമായ സ്പേസിനെ ഉൾക്കൊള്ളും വിധം തന്നെ ഒരുക്കി. സൈഡ് ടേബിളും ഹെഡ് റെസ്‌റ്റും എല്ലാം തടിയുടെ ചന്തത്തിൽ തന്നെ ഡിസൈൻ ചെയ്തു.

കിച്ചനിൽ ക്യാബിനറ്റ്സും കൗണ്ടർ ടോപ്പും കൊറിയൻ മെറ്റീരിയൽ ആണ്. ഫ്ലോറിങ്ങിന് ഇറ്റാലിയൻ മാർബിളും വുഡും ആണ് ഉപയോഗിച്ചിട്ടുള്ളത്.

“ഏതൊരു സ്പേസ് ആയാലും ഞങ്ങൾക്ക് റിലാക്സ് ചെയ്ത്  ഇരിക്കാൻ കഴിയണം എന്നാണ് വീട്ടുകാർ ശില്പിയോട് ആവശ്യപ്പെട്ടത്. ഈ ഒരു ആവശ്യം മുൻനിർത്തിക്കൊണ്ട് ഓരോ ഇടവും ക്രമീകരിച്ചു”. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ട വീട് ഇഷ്ടപ്പെട്ട രീതിയിൽ ഡിസൈൻ ചെയ്ത് കിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Architect / Engineer / Design Firm

MM Architects

Calicut

Phone – 9847249528

 

Client                    – Mr.Raheem

Location               – Nilambur

Area                      – 5640 sqft

Site Area              –  50 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas