ഇങ്ങനെ ആകണം സമകാലിന ശൈലിയിൽ വീട് ഒരുക്കേണ്ടത്. കണ്ണൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 14 സെന്റ് പ്ലോട്ടിലാണ് ജീത്തിന്റെയും കുടുംബത്തിന്റെയും വീട്. 4 അംഗ കുടുംബത്തിനു വേണ്ടി ആധുനികവും പരമ്പരാഗതവുമായ രീതിയിലാണ് വീടിന്റെ ഡിസൈൻ. എലിവേഷനിലും ഈ രീതികൾ അവലംബിച്ചു കൊണ്ടാണ് ഡിസൈൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളയത്.
ചെറിയ സ്‌പേസിലെ ലാൻഡ്‌സ്കേപ്പിങ്ങും മുറ്റവും എല്ലാം വീടിന്റെ ആകെ ഭംഗിയോട് ചേർന്ന് പോകുന്നുണ്ട്. വീടിന്റെ പുറംഭാഗം ഇഷ്ടിക, സ്റ്റോൺ, മരം, ഗ്ലാസ് എന്നിവയുടെ കോമ്പിനേഷൻ ആണ്. വീടിന്റെ റൂഫ് സിമെട്രികൽ ആംഗിളിൽ ആണ് രൂപകൽപ്പന ചെയ്തത്.
പോർച്ച്, വരാന്ത, ലിവിങ്, ഡൈനിങ്, പാഷിയോ, ബെഡ്‌റൂം, കോർട്ട്‌യാർഡ് എന്നിങ്ങനെയാണ് താഴെ നിലയിലെ സൗകര്യങ്ങൾ. സ്റ്റെയർ കേസ്, അപ്പർ ലിവിങ്, സ്റ്റഡി ഏരിയ, ബെഡ്‌റൂം, ബാൽക്കണി, ഓപ്പൺ ടെറസ് ഡബിൾ ഹൈറ്റ് സ്‌പേസ് എന്നിങ്ങനെ ആണ് മുകൾ നിലയിൽ ഒരുക്കിയിരിക്കുന്നത്.
പരമാവധി ഓപ്പൺ സ്‌പേസുകൾ നൽകികൊണ്ട് എന്നാൽ പരമാവധി സ്വകാര്യത ഉറപ്പാക്കി കൊണ്ടുമാണ് ഡിസൈൻ ക്രമീകരണങ്ങൾ ഒരുക്കി കൊടുത്തത്. ഒരുസ്‌പേസിൽ നിന്ന് മറ്റൊരു സ്‌പേസിലേക്കുള്ള ഒഴുക്കു വളരെ ഭംഗിയായി തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നത് കാണാം. പരമാവധി കാറ്റിനും വെട്ടത്തിനും പരമാവധി കടന്നു വരുന്നതിനുള്ള പ്രൊവിഷനുകൾ ഇന്റീരിയറിൽ കൊടുത്തിരിക്കുന്നു.
പരമ്പരാഗത രീതിയിൽ ലീനിയർ ലെയറിംഗിൽ നിന്ന് വ്യത്യസ്തമായി, ആവശ്യമായ സ്വകാര്യതയുടെ അളവ് അടിസ്ഥാനമാക്കി സൈറ്റിന്റെ രണ്ട് കോണുകളിലും കിടപ്പുമുറികൾ ശ്രദ്ധാപൂർവ്വം കൊടുത്തിരിക്കുന്നത് കാണാം. അതേസമയം അടുക്കള, ഡൈനിംഗ് പോലുള്ള എല്ലാ സജീവ ഇടങ്ങളും സർക്കുലേഷനും, ലിവിംഗ് പാഷിയോ മുതലായവ ഇടങ്ങൾ ഒരുമിച്ച് ബന്ധിപ്പിക്കുന്നു. ഈ സ്പേസുകളെ എല്ലാം തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, വീടിനുള്ളിൽ മികച്ച കണക്റ്റിവിറ്റി നൽകുന്നതിന് ഓപ്പണിംഗുകൾ സഹായിക്കുന്നു.
ന്യുട്രൽ നിറങ്ങളും, ഇഷ്ടികയുടെ കളർടോണും, പാർട്ടീഷൻ യൂണിറ്റുകളുമെല്ലാം അകത്തളങ്ങളുടെ ആമ്പിയൻസു കൂട്ടുന്നുണ്ട്. ഡൈനിങ്ങിൽ നിന്നും പുറത്തെ പാഷിയോയിലേക്കു മിഴി തുറക്കും വിധം ഒരുക്കി. പുറത്തെ കാഴ്ച ഭംഗി ആസ്വാദിച്ചു കൊണ്ട് തന്നെ ഭക്ഷണം കഴിക്കാം.
പാഷിയോയിൽ ഒരു ഊഞ്ഞാലിനും സ്ഥാനം കൊടുത്തു. കസ്റ്റംമെയ്ഡ് ഫർണിച്ചറുകളും റെഡിമെയ്ഡ് ഫർണിച്ചറുകളും ഫർണിഷിങ് വർക്കുകളും, ആർട്ടിഫക്ടുകളും എല്ലാം ഇന്റീരിയറിൽ ആമ്പിയൻസ് കൂട്ടുന്നതിൽ പങ്കി വഹിക്കുന്നുണ്ട്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റോറേജ് സ്‌പേസുകൾക്കു പ്രാധാന്യം കൊടുത്താണ് ഷോ കിച്ചൻ ഒരുക്കിയത്.
ലളിതമായ ഒരുക്കങ്ങളോടെ ആണ് കിടപ്പുമുറികളും എല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത്. മുകൾ നിലയിൽ എത്തിയാൽ അപ്പർ ലിവിങ്ങിൽ തന്നെ സ്റ്റഡി സ്‌പേസിനും ഇടം കൊടുത്തു.
ഇങ്ങനെ ക്ലൈന്റിന്റെ ആവശ്യങ്ങളെ സൗന്ദര്യാത്മകമായി ആർക്കിടെക്ച്ചർ തത്വങ്ങളോട് നീതി പുലർത്തി കൊണ്ട് ഓരോ സ്‌പേസും ഡിസൈൻ ചെയ്തപ്പോൾ വീട്ടുകാർ ആഗ്രഹിച്ചതിലും മികച്ച വീട് അവർക്ക് ലഭ്യമായി. ആർക്കിടെക്ട്സും വീട്ടുകാരും ഹാപ്പി.
Architect / Engineer / Design Firm
Ar.Sarath Mohan, Ar.Swaroop Abraham
T square Architects, Calicut
Phone – 7561812448, 9495191590
tsquarearchitectsclt@gmail.com
Client – Jeeth Kottaram
Location – Kuthuparamba, Kannur
Area – 2900 sqft
Site Area – 14 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590