മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ഇതൊരു റിസോർട്ട് ആണെന്ന് കരുതിയെങ്കിൽ തെറ്റി

നിഴലും വെളിച്ചവും അസ്തമയ സൂര്യനും പ്രകൃതിയും പച്ചപ്പും വിരുന്നെത്തുന്ന അകത്തളങ്ങളാണ് ഇവിടത്തെ മാസ്മരികത.

dhome-preferred-magazine

ഭൂപ്രകൃതിപരമായി അനുഗ്രഹിതമായ പ്ലോട്ടിലാണ് ഇവിടെ വീട് നിർമ്മിച്ചിരിക്കുന്നത്. മലനിരകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വില്ല വീടിന്റെ ഭംഗി ഇരട്ടിയാക്കുന്നു. ധാരാളം കുന്നുകളും അവയ്ക്ക് ചുറ്റുമുള്ള ഭൂപ്രദേശങ്ങളും എലിവേഷന്റേയും ഇന്റീരിയറിന്റെയും ആംപിയൻസ് കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

 

മലനിരകളിൽ നിന്ന് താഴേയ്ക്ക് തുടരുന്ന പർവ്വതങ്ങളും കാഴ്ചഭംഗി വിരുന്നെത്തുന്ന ഇടങ്ങളാക്കി പരിവർത്തിപ്പിക്കാൻ കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല. ഫാമിലി ലിവിങ്, മാസ്റ്റർ ബെഡ്‌റൂം, മാസ്റ്റർ ബാത്ത് എന്നിവിടങ്ങളിൽ നിന്നും മനോഹരമായ സൂര്യാസ്തമയം കാണാം എന്നുള്ളത് അകത്തളങ്ങളിലെ ഹൈലൈറ്റാണ്. നിഴലും വെളിച്ചവും അസ്തമയ സൂര്യനും പ്രകൃതിയും പച്ചപ്പും വിരുന്നെത്തുന്ന അകത്തളങ്ങളാണ് ഇവിടത്തെ മാസ്മരികത.

തനി കണ്ടംപ്രററി ശൈലിയിലാണ് വീടിന്റെ എലിവേഷൻ. ചതുരാകൃതിയും ഗ്ലാസും ഷോവോളും എല്ലാം കാലാതീതമായ രീതികളുടെ പ്രതിബിംബങ്ങളാണ് പ്ലോട്ടിന്റെ സ്വഭാവികതയെ ഡിസൈൻ എലമെന്റുകളാക്കി നിലനിർത്തി ലാൻഡ്‌സ്‌കേപ്പ് ഉൾപ്പെടെ ഒരുക്കി.

“ഞങ്ങൾക്ക് മാത്രമായി താമസിക്കാൻ ഡിസൈൻ ചെയ്ത റിസോർട്ടാണിത് അത്ര ഭംഗിയായിട്ടാണ് ഡിസൈൻ ടീം ഏത് ഞങ്ങൾക്കായി ഒരുക്കിയതെന്ന് വീട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു”

ഫോർമൽ സ്പേസിൽ നിന്ന് ഫാമിലി സ്പേസിനെ വേർതിരിക്കുന്ന മനോഹരമായ പാലം കാണാം. ഫ്ലോട്ടിങ് ബ്രിഡ്ജ് പോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിരുന്നെത്തുന്ന അതിഥികൾക്ക് സ്വകാര്യത അനുഭവേദ്യമാകുന്ന രീതിയിലാണ് ലിവിങ് ഏരിയ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഫ്രീ ഫ്ലോയിങ് സ്പേസുകളെ അതിമനോഹരമായി എലഗന്റ് ഫീൽ നൽകികൊണ്ട് ഒരുക്കി എടുത്തു. സിമന്റ് ടെക്സ്ചർ ടോണും വെണ്മയും തടിയുടെ കോംപിനേഷനുമാണ് ഇന്റീരിയറിന്റെ മാസ്മരികത.

സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റ് പിന്തുടരുന്ന ഫർണിച്ചറുകളും അവയോട് നീതി പുലർത്തുന്ന ലാംപ്ഷേഡുകളും നമ്മുടെ കണ്ണിലുടക്കാതെ ഇരിക്കില്ല. പുറത്തെ പച്ചപ്പിന്റെ സാനിദ്ധ്യം അകത്തളങ്ങളിലേക്കും കൊണ്ടുവന്നത് കണ്ണിന് കുളിർമ്മയും മനസിന് ഉൻമേഷവും പ്രദാനം ചെയ്യുന്നു.

ഗ്ലാസ് ജാലകങ്ങളുടെ വിസ്മയം തന്നെയാണ് ഇന്റീരിയറിലെ എടുത്ത് പറയത്തക്ക പ്രത്യേകത. ബെഡ്‌റൂമുകളിലും ഇതേ ആംപിയൻസ് നിലനിർത്തുന്നത് ഈ ഗ്ലാസിന്റെ ജാലകങ്ങളാണ്.

മാസ്റ്റർ ബെഡ്‌റൂമിൽ നൽകിയിരിക്കുന്ന ഓപ്പണിങ്ങിലൂടെ പകൽ കാഴ്ചകളും സൂര്യാസ്തമയവുമെല്ലാം കാണാൻ സാധ്യമാണ്. മനോഹര കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ഓരോ സ്പേസും ഏറ്റവും ആസ്വാദ്യകരമായി ചിലവഴിക്കാൻ സാധിക്കുന്നു എന്നതാണ് ഞങ്ങളുടെ സന്തോഷം എന്ന് വീട്ടുകാരും പറയുന്നു.

ഒരു റിസോർട്ടിന്റെ ആംപിയൻസ് ആണ് ഇവിടത്തെ ഹൈലൈറ്റ്.

Architect / Engineer / Design Firm

Fathima Sherin

777 Design Studio

Phone  – 9946684334

Email – thedesigns.fathima@gmail.com

 

Client                    – Dr.Jamsheer & Dr.Sanjeetha Shadiya

Location               – Palachode

Area                      – 3900 sqft

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas