മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

വിഷു സ്പെഷ്യൽ ഫോക്കസ്

ഏറ്റവും പുതിയ ആശയങ്ങളും ഡിസൈനുകളും ആവിഷ്കരിച്ച പുതു പുത്തൻ അകത്തള വിശേഷങ്ങളും , കാലാതീതമായ ഡിസൈനുകൾ നടപ്പിലാക്കിയ 10 വീടും പ്ലാനുകളുമായി ഡിഹോമിന്റെ വിഷു സ്പെഷ്യൽ.

dhome-preferred-magazine

താര തിളക്കമുള്ള ഇന്റീരിയർ

ഗോപുര.”ഓരോ സ്‌പേസും എങ്ങനെ വേണമെന്നും ഏതു കളർ കോമ്പിനേഷൻ വരണം എന്നതിനെ പറ്റിയുള്ള കൃത്യമായ ധാരണ ഗോവിന്ദ് പത്മസൂര്യക്കും  ഗോപികയ്ക്കും ഉണ്ടായിരുന്നു”.

ഗോവിന്ദ് പത്മസൂര്യയും  , ഗോപികയും മലയാളികൾക്ക് സുപരിചതമായ മുഖങ്ങൾ ആണ്.  കൊച്ചിയിൽ സ്വന്തമായി വാങ്ങിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം. ഇവിടെ ഓരോ സ്‌പേസും ഓരോ വൈബ് തന്നെ എന്ന് പറയാം. ആ ഒരു വൈബിലേക്കു ഇന്റീരിയറിനെ കൊണ്ട് എത്തിച്ചത് വുഡ്‌നെസ്റ്റ് ഡെവലപ്പേഴ്‌സ് ആണ്. ഓരോ സ്‌പേസും എങ്ങനെ വേണമെന്നും ഏതു കളർ കോമ്പിനേഷൻ വരണം എന്നതിനെ പറ്റിയുള്ള കൃത്യമായ ധാരണ ഗോവിന്ദ് പത്മസൂര്യക്കും  ഗോപികയ്ക്കും ഉണ്ടായിരുന്നു. ഷൂട്ടും മറ്റും ഉള്ള അവസരങ്ങളിൽ ഹോട്ടൽ മുറികളിൽ താമസിക്കുന്നതുകൊണ്ടു തന്നെ അങ്ങനെ തോന്നിപ്പിക്കുന്ന ഒരു എലെമെന്റുകളും പാടില്ല എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ആസ്വാദ്യമാകും വിധം വേണം ഓരോ സ്‌പേസും എന്നുള്ളത് പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഈ ആവശ്യങ്ങളെ എല്ലാം ഏറ്റവും ഭംഗിയോടെ തന്നെ നടപ്പിലാക്കികൊണ്ട് “ഗോപുര “ എന്ന് പേരിട്ടിരിക്കുന്ന ഇന്റീരിയറിൽ വിശേഷങ്ങൾ നോക്കാം.

ഗോവിന്ദ് പത്മസൂര്യയുടെ  അച്ഛനാണ് ഗോപുര എന്ന് പേര് നൽകിയത് . ഷൂട്ട്‌ കഴിഞ്ഞെത്തുമ്പോൾ സ്വന്തം വീട്ടിലേക്കു സ്വസ്ഥമായും സമാധാനമായും ഇരിക്കാൻ സാധിക്കും വിധം ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും ജീവിത ശൈലികളോട് പൊരുത്തപ്പെടുന്ന അകത്തളങ്ങൾ നൽകിക്കൊണ്ടാണ് ഇന്റീരിയർ ഭംഗിയാക്കിയിട്ടുള്ളത്.

ഫോയർ, ലിവിങ് കം ഡൈനിങ്,  കിച്ചൻ,ഡൈനിങ്ങിനോട് ചേർന്ന് ബാൽക്കണി, കിച്ചനോട് ചേർന്ന് വർക്കിങ്  സ്‌പേസും, വർക്ക് ഏരിയയോട് ചേർന്ന് സെർവെൻറ്സ് റൂമും , ,ബാത്റൂമും,   മാസ്റ്റർ  ബെഡ്‌റൂം,, പാരെന്റ്സ് ബെഡ്‌റൂം, ഗസ്റ്റ്‌ ബെഡ്‌റൂം, എന്നിവ കൂടാതെ മെഡിറ്റേഷൻ റൂമായും പൂജ റൂമായും ഉപയോഗിക്കാൻ കഴിയുന്ന ഒരു മുറി കൂടി കൊടുത്തുകൊണ്ടാണ് ഇവിടെ സൗകര്യങ്ങൾ വിന്യസിച്ചിരിക്കുന്നത്.

നല്ലതുപോലെ വായുവും വെളിച്ചവും കയറിയിറങ്ങുന്ന അകത്തളങ്ങൾ ആണ് ഇന്റീരിയറിൽ മറ്റൊരു പ്രത്യേകത. ഒരു ബാൽക്കണിയിൽനിന്നു സൂര്യോദയവും, മറ്റൊരു ബാൽക്കണിയിൽ നിന്ന് സൂര്യാസ്തമയവും ആസ്വാദ്യമാണ്. കൊച്ചി കായലിന്റെ   സൗന്ദര്യവും ബാൽക്കണിയിൽ നിന്ന് കാണാം.

ഫോയറിലേക്കു  എത്തുമ്പോൾ ഭിത്തിയിൽ കൊടുത്തിരിക്കുന്ന  വേൾഡ് മാപ് പാറ്റേൺ ആണ്  ആകർഷണം. യാത്ര ഇഷ്ടപ്പെടുന്നവർ  ആയതു കൊണ്ട് തന്നെയാണ് ഇതൊരു ഡിസൈൻ എലെമെന്റായി കൂടി നൽകിയത്.  ലിവിങ് കം ഡൈനിങ്ങിൽ സെലിബ്രെഷൻസ് ഓഫ് കളേഴ്സ്  ആശയത്തെ വളരെ ഭംഗിയോടെ വിന്യസിച്ചിരിക്കുന്നത് കാണാം.

ഫർണിച്ചറുകളിലും, ഫർണിഷിങ്ങുകളിലും, സീലിംങ് പാറ്റേണുമെല്ലാം പരസ്പരം ചേർന്നുപോകും വിധം തന്നെ ഭംഗിയോടെ ഒരുക്കി. ലിവിങ് ഏരിയ  വരുന്ന ഭാഗത്തു  ഭിത്തിയിൽ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും ഫോട്ടോ ഫ്രെയിമുകൾ വളരെ മനോഹരമായി കൊടുത്തിരിക്കുന്നു. സീലിങ്ങിൽ വുഡൻ സ്ട്രിപ്പുകൾ നൽകി. ഡൈനിങ്ങിനോട് ചേർന്നുള്ള കൺസോൾ യൂണിറ്റും അതിനോട് ചേർന്നുള്ള ഭിത്തിയും ആണ് ഡൈനിങ്ങിന്റെ ഫോക്കൽ പോയിന്റ്.

ഓപ്പൺ കിച്ചനാണ്.കോമൺ ഏരിയയുമായി കണക്റ്റ് ചെയ്‌താണ്‌ കിച്ചൻ ഉള്ളത്. അതുകൊണ്ടു തന്നെ ബ്രൈറ്റ് ഗ്രീൻ കളർ കോംബോ ആണ് കിച്ചന്റെ ഭംഗി. ഇനി ബെഡ്‌റൂമുകളിലേക്കെത്തിയാൽ ഏസ്തെറ്റിക് നിറങ്ങളുടെ ചാരുതയിലാണ് ഒരുക്കിയിട്ടുള്ളത്.മുറികളിൽ നൽകിയിട്ടുള്ള വലിയ ജനാലകളിൽ നിന്ന് പുറത്തെ കാഴ്ചഭംഗി ആസ്വാദ്യമാണ്.വിൻഡോ സീറ്റിങ് സൗകര്യങ്ങൾ കൂടി നൽകി കൊണ്ടാണ് ജനാലകളുടെ ക്രമീകരണം. ലിനൻ ടൈപ്പ് ഷിയർ കർട്ടനുകളാണ് കൊടുത്തത്. ബെഡ്‌റൂമുകളിലെ കളർ തീമുകളുടെ അടിസ്ഥാനത്തിലാണ് വാഡ്രോബ് യൂണിറ്റുകളും ബെഡ് പാനലുകളും ഹെഡ് റെസ്റ്റും സീലിംഗ് പാറ്റേണും എല്ലാം ഒരുക്കിയത്. മാസ്റ്റർ ബെഡ്‌റൂമിൽ ടിവി യൂണിറ്റിന് കൂടി സ്ഥാനം കൊടുത്തിട്ടുണ്ട്.

ഇങ്ങനെ ഇരുവരുടെയും ആവശ്യങ്ങൾ അതി മനോഹരമായി ഇവിടെ അലങ്കാരങ്ങൾ ആക്കി  മാറ്റിയിരിക്കുന്നു.

Architect / Engineer / Design Firm

Design- Woodnest Developers Pvt.Ltd – Chalakudy

 Ph:  7025932222

Client- Govind Padmasoorya & Gopika Anil

Place -Marina One Apartment, Marine Drive

Year Of Completion- 2024

Square feet – 2600

 


തരംഗമായി മാറിയ സാൻവിച് ഹോം

ഇത് തിര തൊട്ട സ്വപ്നം,”വീടും, ക്ലിനിക്കും, കൊമേഴ്‌സ്യൽ സ്‌പേസും കൂടി ഉൾക്കൊള്ളൂന്ന ഒരു സാൻവിച്‌ ഹോം”.

വെറും 4 .62 സെന്റിൽ വീടും ക്ലിനിക്കും കൊമേഴ്‌സ്യൽ സ്‌പേസും കിട്ടുമോ? കിട്ടും.  ഇതൊരു ത്രീ ഇൻ വൺ പ്രോജക്റ്റ് ആണ്. വീടും, ക്ലിനിക്കും, കൊമേഴ്‌സ്യൽ സ്‌പേസും കൂടി ഉൾക്കൊള്ളൂന്ന ഒരു സാൻഡ് വിച്‌ ഹോം. ഇവിടെ വീട്ടുടമ ഒരു ഡോക്ടർ കൂടി ആയതുകൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കാൻ തീരുമാനിച്ചത്. വീട്ടിലെ കാര്യങ്ങളും ക്ലിനിക്കിലെ കാര്യങ്ങളും എളുപ്പത്തിൽ മാനേജ് ചെയ്യാൻ സാധിക്കും .

പ്ലോട്ടിന്റെ മുൻ ഭാഗത്തു  മെയിൻ റോഡാണ്. ചുറ്റിനും ലീനിയർ പ്ലോട്ടുകളും കെട്ടിടങ്ങളും ഒക്കെ ഉണ്ടായിരുന്നു. 6 മീറ്റർ വീതി മുൻ ഭാഗത്തേക്കും , 28 മീറ്റർ വീതി വീതി പിറകിലേക്കും. ഇതായിരുന്നു പ്ലോട്ടിന്റെ അവസ്ഥ. പലരും ഈ ഒരു പ്ലോട്ട് വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ക്ലയന്റ്  ഈ ഒരു ആശയവുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.ചുറ്റിനും ബിൽഡിങ്ങുകൾ ഉള്ളതുകൊണ്ട് അകത്തളങ്ങളിലേക്ക് വെളിച്ചം എത്തിക്കുക എന്നുള്ളത് ഒരു ടാസ്ക് തന്നെ ആയിരുന്നു. വീടിന്റെയും ക്ലിനിക്കിന്റെയും സ്വകാര്യതകൾ എല്ലാം കണക്കിലെടുത്തുകൊണ്ടാണ് സ്ട്രക്ച്ചർ ഉൾപ്പെടെ പൂർത്തിയാക്കിയത്. ക്ലിനിക്കിലെ ജോലികൾ കഴിഞ്ഞു എളുപ്പം വീട്ടിലേക്കു എത്താൻ ഉള്ള സൗകര്യം കൊടുത്തു. കൊമേഴ്‌സ്യൽ സ്‌പേസിനും ക്ലിനിക്കിനും ഇടയിലായി വീട്ടുകാർ ആഗ്രഹിച്ചതിലും ഒരു പിടി മുന്നിലായി സ്വപ്നഭവനവും പൂർത്തീകരിച്ചു. തിര ആർക്കിടെക്ച്ചർ സ്റ്റുഡിയോ ആണ് ഇതുപോലൊരു ആശയം പൂർത്തീകരിച്ചു കൊടുത്ത്. കൊമേഴ്‌സ്യൽ സ്‌പേസിനും ക്ലിനിക്കിനും ഇടയിലായി വീട് കൊടുത്തതുകൊണ്ടു ഇതൊരു സാൻവിച് ഹോം ആയി.

പാർക്കിംഗ് സ്‌പേസ് കൂടി കൊടുത്തുകൊണ്ടാണ് ഗ്രൗണ്ടഫ്ലോർ ഡിസൈൻ. ക്ലിനിക്കിലേക്കുള്ള എൻട്രിയിൽ ഒരു ഗേറ്റ് കൊടുത്തു.വിസിറ്റേഴ്സ് ലോഞ്ച്  , ടോയ്‌ലറ്റ്  , വാഷ് ഏരിയ എന്നിങ്ങനെ ഉൾപ്പെടുത്തി 549 സ്ക്വയർ ഫീറ്റിലാണ് ക്ലിനിക്കിലെ സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഒരു മെസനൈൻ ഫ്ലോർ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ക്ലിനിക്ക് ഡിസൈൻ. ക്ലിനിക്കിലെ തിരക്ക് ഒഴിയുമ്പോൾ എളുപ്പത്തിൽ വീട്ടിലേക്കു എത്താൻ കഴിയും വിധം ക്രമപ്പെടുത്തി. ബാക്കി റെസിഡൻഷ്യൽ ഏരിയ 1139 സ്ക്വയർഫീറ്റും, കൊമേർഷ്യൽ ഏരിയ 368 സ്ക്വയർഫീറ്റും ആണ് ഉള്ളത്.

ഡൈനിങ്ങിന്റെ ഒരു ഭാഗത്തു പാഷിയോ കൊടുത്തു.പാഷിയോ സ്‌പേസിൽ നിന്നും പുറത്തേക്കു ഇറങ്ങാനും സാധ്യമാണ്. ഫസ്റ്റ് ഫ്ലോറിൽ നൽകിയിട്ടുള്ള ജാളി വർക്കിലൂടെ വായു പ്രവാഹം സുഗമമായി നടക്കുന്നു. ഇവിടെനിന്നെത്തുന്ന കാറ്റ് താഴെനിലയിലേക്കു കൂടി എത്തുന്നതിനായി ഡൈനിങ് ഏരിയയിൽ കട്ട് ഔട്ട് കൂടി കൊടുത്തു. താഴത്തെ ചൂട് വായു ഈ ജാളിയിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. ഫാൾസ് സീലിങ് എല്ലാം പരമാവധി ഒഴിവാക്കി കൊണ്ടാണ് ഇന്റീരിയർ കൊടുത്തിട്ടുള്ളത്.

3  ബെഡ്‌റൂം, ബാൽക്കണി, ടോയ്‌ലറ്റ്, സ്റ്റഡി ഏരിയ , പാഷിയോ എന്നിങ്ങനെ സൗകര്യങ്ങൾ വീട്ടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ചു ചിട്ടപ്പെടുത്തിയത്.ബെഡ്‌റൂമുകൾക്കു വാഡ്രോബിനൊക്കെ പ്ലൈവുഡ് വിത്ത് ലാമിനേറ്റ്സ് ഫിനിഷാണ് നൽകിയത്.ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോൾ തള്ളി വെക്കാനും സാധ്യമാകുന്ന വിധത്തിൽ പുൾ ഔട്ട് സ്റ്റോറേജ് യൂണിറ്റുകൾ കൊടുത്തുകൊണ്ട് സ്‌പേസ് യൂട്ടിലൈസേഷൻ സാധ്യമാക്കി. അല്പം ഹൈറ്റ്‌ കൂട്ടി അകത്തളങ്ങൾ ഡിസൈൻ ചെയ്തതിനാൽ ഇടുങ്ങിയതായി തോന്നുകയില്ല. ലിവിങ്ങിൽ നിന്നും മറ്റെല്ലാ സ്‌പേസിലേക്കും കാഴ്ച ചെന്നെത്തുന്നുണ്ട്. നാച്ചുറൽ എർത്തി കളർ കോമ്പിനേഷനും,വലിയ ജനാലകളും, വാൾ പേപ്പറുമെല്ലാം ഇന്റീരിയറിന്റെ  ആമ്പിയൻസ് കൂട്ടുന്ന ഘടകങ്ങൾ ആണ്.

കൊമേഴ്‌സ്യൽ സ്‌പേസിലേക്കു പുറത്തു കൊടുത്തിട്ടുള്ള സ്റ്റെയർ വഴിയാണ് പ്രവേശനം. ഇങ്ങനെ ത്രീ ഇൻ വൺ എന്ന ആശയം ക്ലയന്റിന്റെ ആഗ്രഹങ്ങൾക്കൊത്തു വളരെ ശ്രദ്ധാപൂർവ്വം പൂർത്തീകരിച്ചു കൊടുത്തു. 

സിറ്റൗട്ട് , ഹാൾ , കിച്ചൻ , വർക്കിങ് കിച്ചൻ, അപ്‌സ്റ്റെയറിൽ ഒരു സ്‌പേസ് , ഓപ്പൺ ടെറസ് , സ്‌പേഷ്യസായ കിടപ്പു മുറികൾ , ബെഡ്‌റൂമിൽ നിന്നും ബാൽക്കണി ,എന്നിങ്ങനെയാണ് സൗകര്യങ്ങൾ. അവസാനം വീട് കണ്ടവർക്കൊക്കെ അതിശയമായി.ഇത്ര ചെറിയ സ്‌പേസിൽ എങ്ങനെ എല്ലാം നിവർത്തിച്ചു . ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഞങ്ങൾ തിര ആർക്കിടെക്ച്ചർ സ്റ്റുഡിയോയിലെ ആർക്കിടെക്റ്റുകളായ ശ്വേത സന്തോഷിനും റൂബിൻ സുരേഷിനുമാണ് എന്ന് വീട്ടുകാർ പറയുന്നു.

Architect / Engineer / Design Firm
Ar Swetha Santhosh and Ar Rubin Suresh 

Thira Architecture Studio , Puthukary Chirayinkeezhu

Thiruvananthapuram,

phn- 7306103099 ,8921386398

www.thiracreations.com

Client                    –Mr . Rajeesh Kumar and Dr Pournami R S

Location               –Nettayam ,Thiruvananthapuram

Area                      –2056 sqft ( including commercial space  , clinic and residence)

Site Area              –4.62 Cents

 


ഏദൻ

“കോഴിക്കോട് കാട്ടിൽപീടികയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ മഹത്തായ സാക്ഷിയായി നിലകൊള്ളുന്നു”.

വ്യത്യസ്തമായ ഒരു രൂപകൽപന. ഇവിടെ ഓരോ ഇടവും ഐക്യത്തിന്റേയും ഒരുമയുടേയും അലങ്കാരമാണ്. സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ശിൽപികൾ ശ്രമിച്ചിരിക്കുന്നത് കാണാം. കോഴിക്കോട് കാട്ടിൽപീടികയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ മഹത്തായ സാക്ഷിയായി നിലകൊള്ളുന്നു. വെളിച്ചവും വായുവും അനായാസമായി ഇഴചേർന്ന് കൊണ്ടുള്ള ഇടങ്ങൾ താമസക്കാരെ ക്ഷണിക്കും വിധമാണ്. കലേന്തിയ പോലുള്ള സസ്യങ്ങൾ ഉൾപ്പെടെയുള്ള പച്ചപ്പ് മുറ്റത്തിന്റെ ആകർഷണീയതയെ കൂടുതൽ സമ്പന്നമാക്കുന്നു.

 വുഡിന്റേയും സ്റ്റീലിന്റേയും സംയോജനത്താൽ പൂരകമായ ഒരു രേഖീയ ലേ ഔട്ട് ഏദനിൽ സൃഷ്ടിച്ചിരിക്കുന്നു. താഴത്തെ നിലയിൽ ലിവിങ് ഏരിയ, പ്രയർ ഏരിയ, നടുമുറ്റം, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെയാണ് സൗകര്യങ്ങൾ.

ശ്രദ്ധേയമായ രണ്ട് ലിവിങ് സ്പേസുകളുണ്ട് ഇവിടെ. പ്രധാന വാതിലിനോട് ചേർന്നുള്ള ഫോർമൽ ലിവിങും മറ്റൊന്ന് സ്റ്റെയർകേസിന് താഴെ ഡിസൈൻ ചെയ്തിരിക്കുന്ന ഫാമിലി ലിവിങും. മുൻഭാഗത്ത് നിന്ന് ദൃശ്യമാകുന്ന വിധത്തിലാണ് ഫാമിലി ലിവിങ്. ഡബിൾ ഹൈറ്റ് സ്പേസുള്ള സീലിങ്ങും ഗ്ലാസിന്റെ ഫസാഡും എല്ലാം ലിവിങ്ങിനെ പ്രൗഢഗംഭീരമാക്കുന്നുണ്ട്. പ്രകൃതിദത്ത വെളിച്ചത്താൽ ഇവിടം പ്രസന്നമായി നിലകൊള്ളുന്നു.

ഉപയുക്തമായിട്ടാണ് ഓരോ സ്പേസും ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെയറിന് താഴെയുള്ള സ്പേസ് പാഴാക്കാതെയാണ് ഫാമിലി ലിവിങ് സജ്ജീകരിച്ചിട്ടുള്ളത്. മനോഹരമായ ഒരു കോർട്ടിയാർഡും അകത്തളത്തിൽ കൊടുത്തിട്ടുണ്ട്. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾത്തന്നെ കോർട്ടിയാർഡിലേക്കാണ് ശ്രദ്ധ ചെന്നെത്തുന്നത്. സമൃദ്ധമായ പച്ചപ്പ് കൊണ്ട് അലങ്കരിച്ച ഇവിടെ ഒരു ഊഞ്ഞാലിനും സ്ഥാനം കൊടുത്തിരിക്കുന്നു.

ശാന്തവും സുന്ദരവും ക്ഷണികവുമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന ഡബിൾ ഹൈറ്റ് സ്പേസാണിത്. അകത്തളങ്ങളിലെ ഫോക്കൽ പോയിന്റാണ് ഇവിടം. ഇവിടുന്ന് പ്രവഹിക്കുന്ന പോസിറ്റിവിറ്റി മറ്റ് എല്ലാ സ്പേസുകളിലേക്കും അനായാസം ചെന്നെത്തുന്നു. അതുകൊണ്ടു തന്നെ ഓരോ സ്പേസും ആസ്വാദ്യകരമായിത്തന്നെ ഉപയോഗിക്കാൻ വീട്ടുകാർക്ക് സാധിക്കുന്നു എന്നുള്ളതാണ് ഹൈലൈറ്റ്.

ഏദന്റെ കേന്ദ്രഭാഗം അതിന്റെ നടുമുറ്റമാണ്. 200 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന അനുഭവേദ്യമായ ഒരിടം. പ്ലീറ്റഡ് മുള 12 mm കട്ടിയുള്ള ഗ്ലാസ്, റാൻഡം റബിൾ സ്റ്റോൺ ക്ലാഡിങ് കൊണ്ട് അലങ്കരിച്ച മതിൽ എന്നിവയാൽ ചുറ്റപ്പെട്ട ഈ നടുമുറ്റം വീട്ടിനുള്ളിൽ ഒരു സ്വാഭാവിക മരുപ്പച്ച പ്രദാനം ചെയ്യുന്നു. അകത്തളങ്ങളിലേക്കെത്തുന്ന സൂര്യപ്രകാശം ദിവസം മുഴുവൻ ചലനാത്മകമായ പാറ്റേണുകൾ സൃഷ്ടിക്കുന്നു. ഒരു വാസസ്ഥലത്തിന്റെ മാറുന്ന വികാരങ്ങൾക്ക് സമാനമായ അന്തരീക്ഷം വർദ്ധിപ്പിക്കുന്നു.

ഇങ്ങനെ വീട്ടുകാരുടെ ആഗ്രഹങ്ങളെ ഏറ്റവും മനോഹരമായി ഉപയുക്തതയോടെ സൗന്ദര്യവത്കരിക്കുന്നതിൽ ശിൽപികൾ ഇവിടെ വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം.

Architect / Engineer / Design Firm

Ar.Thabsheer MV & Labeeb V

Greenline Architects

Calicut

Phone – 8086139096

Client                    – Mr.Faizal

Location               – Calicut

Area                      – 5000 sqft

Site Area              –  15 cent


പരമ്പരാഗത ശൈലിയിൽ


Design-Abhilash TS
Architect / Engineer / Design Firm
Phone no: +968 92859572 (Oman)
+919747457950 (India- Whatsapp only)
Email ID: [email protected]


കേരള തനിമയിൽ

Design- Ar. Hareesh.PR
Architect / Engineer / Design Firm
Green Square Architects
#IX/1298 Ist Floor, Opposite IPC Carmel hall, Kalasagar, EDakkara.
Office: +91 7356 43 23 53, +91 9747 6 22 99 5


എന്നും പുതുമയോടെ

Design-Ar.Clinton Thomas
Architect / Engineer / Design Firm
SOLID Architects
Kechery ,Thrissur
9656909602
[email protected]


സമകാലീനം

Design-Ar.Manoj Kumar M
Architect / Engineer / Design Firm
Illusions Architectural Engineers & Interior designers
Kochi
Phone – 9447117701


വെണ്മയുടെ ചാരുത

Design- Ar. UvaisSubu
Architect / Engineer / Design Firm
TAB /Tropical Architecture Bureau
Manjeri,India
ph-9846168125
[email protected]

 

 

ട്രെൻഡിനൊപ്പം

 

Design-TG ARUN
Architect / Engineer / Design Firm
THE GRAPHITE DIVINE HOMES.
TC 39/1581
VETTAMUKKU,
THIRUMALA PO
TRIVANDRUM 695 006.
ph-8589 955 955 , 9895 955 955

സമ്മിശ്രണശൈലിയിൽ

 

Design-Nikhil S
Architect / Engineer / Design Firm
Decube
Room no 512F, Near CSI Church,
PP Road Ponkunnam,
Kottayam, Kerala. 686506
7012765617
[email protected]

ആകർഷണീയമായ റൂഫിങ്

 

Design-Muneer
Architect / Engineer / Design Firm
MM ARCHITECTS
nufailmuneerassociates*
Architecture & interiors
Ph :9605911444,9544448855

ബോക്സ് ടൈപ്പ് ഡിസൈൻ

Design-Faris P C
Architect / Engineer / Design Firm
LEZARA Designs
Manjeri
Phone – 8593072999
www.lezarabuilders.com

 

പ്രൗഢഗംഭീരം

Design- Ar. Syam Kumar
Architect / Engineer / Design Firm
Green Homes,
Ground floor,
Revenue Tower,
Thiruvalla. 689101.
ph-9947069616

 

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas