ഇഷ്ടമുള്ള ജോലി ചെയ്തു സന്തോഷത്തോടെ വേണം ജീവിക്കാൻ. അല്ലെങ്കിൽ എത്ര കഷ്ടപ്പെട്ടാലും സന്തോഷം കിട്ടില്ല. ഇത് എന്റെ ജീവിതത്തിൽ നിന്ന് ഞാൻ മനസിലാക്കിയതാണ്. മണിക്കൂറുകളോളം കണക്കും കാൽകുലേറ്ററും ആയി ബാങ്കിൽ ഇരുന്നു പണിയെടുക്കുമ്പോൾ ഒരു റോബോർട്ടിനെ പോലെ ആയിരുന്നു. ബാങ്കിലെ ഈ ജോലി എനിക്ക് ഒരു പാഷനോ പ്രൊഫഷനോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ബാങ്കിലെ എംപ്ലോയിൽ നിന്ന് ആർകിടെക്ച്ചർ ഫോട്ടോഗ്രാഫർ എന്ന നിലയിലേക്ക് എത്തിച്ചേർന്നതിന് പിന്നിൽ കഠിനാധ്വാനവും ആത്മാർത്ഥതയും വഹിച്ച പങ്കു ചെറുതല്ല.
ബാങ്കിൽ ഉണ്ടായിരുന്ന ജോലി രാജിവെച്ചു ക്യാമറയും തൂക്കി ഇറങ്ങിയപ്പോൾ പരിഹസിച്ചവരുണ്ട്. ഇന്ന് ഞാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആണ് എന്ന് ആത്മവിശ്വാസത്തോടെ പറയാം.
കോട്ടയം പാലായിൽ ബാബുവിന്റെയും ശോഭയുടെയും മകനാണ് ശരത് ബാബു. പഠനകാലം മുതൽക്കേ ഫോട്ടോഗ്രാഫി പാഷനായിരുന്നു. ലാൻഡ്സ്കേപ്പ് ഫോട്ടോസ് എടുത്തായിരുന്നു തുടക്കം. പഠനം കഴിഞ്ഞു ബാങ്കിൽ ജോലിക്കു കയറി. പിന്നീടാണ് ഫോട്ടോഗ്രാഫി ആണ് എന്റെ വഴി എന്ന് ഞാൻ തിരിച്ചറിഞ്ഞത് ശരത് പറയുന്നു. ആർകിടെക്ച്ചർ ഫോട്ടോഗ്രാഫിയോട് തോന്നിയ താല്പര്യം ജീവിതം മാറ്റി മറിച്ചു.
മനോഹരമായി ചിത്രമെടുക്കുന്നതു ഒരു കലയാണ്. വാസ്തു വിദ്യ ഫോട്ടോഗ്രാഫിയുടെ ഭംഗി അനിർവചനീയമാണ്. പരമ്പരാഗതമോ സമകാലികമോ ആയ കെട്ടിടങ്ങളുടെ എലിവേഷനും ഇന്റീരിയറും ഭംഗി ചോരാതെ പകർത്തി എടുക്കാൻ അല്പം ശ്രദ്ധ കൊടുക്കണം.
കെട്ടിടങ്ങളുടെ നിർമ്മാണ തത്വങ്ങളെ അവയുടെ ഘടനാപരമായ പ്രത്യേകതയും ഭംഗിയും ചോരാതെ നിറങ്ങൾ മാറാതെ, സ്വാഭാവിക കളർ ടോണിൽ വേണം പകർത്തി എടുക്കാൻ. ഫോട്ടോഗ്രഫിയോടുള്ള താല്പര്യം മറ്റെല്ലാം മാറ്റി വെച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയും സുഹൃത്തുക്കൾ വഴിയും ഒക്കെ ഫോട്ടോഗ്രഫിയെ കുറിച്ച് അറിയാനും പഠിക്കാനും തുടങ്ങി. ഫോട്ടോഗ്രാഫർ ആയ ആർക്കിടെക്റ്റുകളെ പോയി കാണുകയും അവരിൽ നിന്ന് ആധികാരികമായി പഠിക്കുകയും ചെയ്തു.
ഓരോ സ്‌പേസിന്റെയും ഭംഗി ചോരാതെ എടുക്കാൻ ക്ഷമ വേണം. സ്വാഭാവികമായി കിട്ടുന്ന നിഴലും വെളിച്ചവും കളർടോണും കിട്ടുന്നത് വരെ കാത്തിരുന്നാണ് ഓരോ ചിത്രവും ഞാൻ പകർത്തുന്നത്. അതുകൊണ്ടു തന്നെ ഔട്ട്പുട്ട് കാണുമ്പോൾ അതിയായ സന്തോഷം തോന്നാറുണ്ട്.
രണ്ടു വർഷത്തിന് മുകളിലായി പ്രൊഫഷണൽ ആയി തന്നെ വർക്കുകൾ ഏറ്റെടുത്തു കൊണ്ട് ഇന്ന് അതൊരു പാഷനും പ്രൊഫഷനുമായി കൊണ്ടുപോകാൻ സാധിക്കുന്നു എന്നുള്ളതാണ് എന്റെ സന്തോഷം.
അതുപോലെ തന്നെ ആർകിടെക്ച്ചർ ഫോട്ടോഗ്രാഫിയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും പുതിയ പുതിയ ടെക്നോളജികൾ പരീക്ഷിച്ചു പേരെടുത്ത ഒരു ഫോട്ടോഗ്രാഫർ ആകണം എന്നുള്ളതാണ് ആഗ്രഹം എന്ന് ശരത് പറയുന്നു.
മാത്രമല്ല ഇന്ന് ആർകിടെക്ച്ചർ ഫോട്ടോഗ്രാഫിക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്. വീട്പണി കഴിയുമ്പോൾ തന്നെ അവ ഷൂട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ ഇടാനും മാഗസിനുകളിലും ചാനലുകളിലും ഒക്കെ കൊടുക്കാൻ താല്പര്യപെടുന്നവരാണ് എല്ലാവരും. അതുകൊണ്ടു തന്നെ ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫിയ്ക്കും ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫർക്കും നല്ല ഡിമാൻഡ് ഉള്ള കാലഘട്ടമാണ് ഇത്.
രണ്ടു വർഷം കൊണ്ട് കിട്ടിയ പ്രൊജക്റ്റ് ഫോട്ടോഗ്രാഫിയിൽ തന്റെ കൈയൊപ്പ് പതിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ശരത് ഇപ്പോൾ. കൈ നിറയെ പ്രൊജക്റ്റുകളുമായി ഏറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്തു പോരുകയാണ്. ഓരോ പ്രോജക്റ്റുകൾ കിട്ടുമ്പോഴും വ്യത്യസ്തതകൾ പരീക്ഷിച്ചുകൊണ്ടു ഏറ്റവും നല്ല ഔട്ട്പുട്ട് കൊടുക്കാൻ ഉള്ള പരീക്ഷണങ്ങളിലാണ് ശരത് ബാബു.കെ എന്ന ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫർ.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590