വീടിന്റെ ഓരോ കോണും കലാപരമായി മനോഹരമാക്കുവാൻ ഉള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വാൾ ആർട്ടുകൾ. വീടിന്റെ ഇന്റീരിയറിൽ അലങ്കാരങ്ങൾക്കൊത്തു പലതരം ആർട്ട് വർക്കുകൾക്ക് നമ്മൾ സ്ഥാനം കൊടുക്കാറുണ്ട്. മുറികളുടെ സിയൂൻദാര്യ ശാസ്ത്രം ഉൾക്കൊണ്ട് കൊണ്ട് വെയ്ക്കുന്ന ആർട്ട് വർക്കുകൾ എന്നും പുതുമയോടെ നിലനിൽക്കും. ചുവർ ചിത്രങ്ങൾ, ശില്പങ്ങൾ, 3 D ചിത്രങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ആർട്ട് വിഭാഗത്തിൽ ഉണ്ട്.
മെറ്റൽ വാൾ ആർട്ട്
ലോഹ ഘടകങ്ങൾ ഒരുമിച്ചു ചേർത്ത് ഉണ്ടാകുന്ന ഒരു തരം ആർട്ട് വർക്കാണിത്. പുതിയ കാലത്തിന്റെ അലങ്കാരങ്ങൾ ആണ് ഇത്തരം ആർട്ട് വർക്കുകൾ. മെറ്റൽ ആർട്ട് വർക്കുകൾക്ക് സ്ഥാനം കൊടുക്കുമ്പോൾ വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ഇൻഡോറിലും ഔട്ട്ഡോറിലും ഇന്ന് ഇത്തരം വർക്കുകൾ പരീക്ഷിച്ചു വരുന്നു.
വാൾ പെയിന്റിങ് ആർട്ട്
യാത്രകൾ ഇഷ്ടപെടുന്നവരാണ് എങ്കിൽ മാപ്പുകൾ ചുവരുകൾക്കു അലങ്കാരമാക്കാം. സന്ദർശിക്കുന്ന സ്ഥലങ്ങളുടെ മാപ്പുകൾ അടയാളപ്പെടുത്തി ഇത് തയ്യാറാക്കാം. മാത്രമല്ല യാത്ര ചെയുന്ന സ്ഥലങ്ങളിലെ നിമിഷങ്ങൾ ഫോട്ടോ എടുത്തു ഫ്രെയിം നൽകി സ്‌പേസുകൾ അലങ്കരിക്കാം. ഫോട്ടോ ഫ്രെയിമി വാൾ ആർട്ട് എന്ന് ഇതിനെ വിളിക്കാം.
കണ്ടംപ്രററി വാൾ പെയിന്റിങ് ആർട്ട്
ക്ലാസിക് ലുക്ക് തരാൻ ഇത്തരം വാൾ പെയിന്റിങ്ങുകൾക്ക് സാധ്യമാണ്. ഏതു ബഡ്ജറ്റിലും ഇവ ലഭ്യമാണ് എന്നുള്ളതും ഇത്തരം ആർട്ട് വർക്കുകളുടെ പ്രശസ്‌തി കൂട്ടുന്നു. ഏതു മീഡിയത്തിലും ഇത്തരം വർക്കുകൾ ചെയ്യാം. മുറികളുടെ കളർ പാലറ്റ് അടിസ്ഥാനമാക്കിയാണ് ഈ വർക്കുകൾ ഫിക്സ് ചെയുന്നത്.
സാൻഡ് വാൾ ആർട്ട്
മണൽ ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം വർക്കുകൾക്കു ഇന്ന് പ്രചാരമേറെയാണ്. ലഭ്യമായ ഇടങ്ങളിൽ നിന്നു ശേഖരിക്കുന്ന മണൽ കൊണ്ട് ഏതു നിറങ്ങളിൽ വേണമെങ്കിലും ഏതു മീഡിയത്തിൽ വേണമെങ്കിലും, പരമ്പരാഗത ശൈലിക്ക് ഇണങ്ങുന്നതും സമകാലീന ശൈലിക്ക് ഇണങ്ങുന്നതും ചെയ്‌തെടുക്കാം. ക്ലൈന്റിന്റെ ബഡ്ജറ്റിനനുസരിച്ച് ഇവ ചെയ്തു കൊടുക്കുന്നു.
മണ്ഡല ഡൂഡിൽ വാൾ ആർട്ട്
വീട് അലങ്കരിക്കാൻ പുതുമ ആഗ്രഹിക്കുന്നവർക്ക് മണ്ഡല ഡൂഡിൽ വാൾ ആർട്ടുകൾ പരീക്ഷിക്കാവുന്നതാണ്. കേന്ദ്രീകൃത ഡയഗ്രം ഉൾപ്പെടുത്തി ചെയ്യുന്നതാണ് മണ്ഡല ആർട്ട് വർക്കുകൾ എങ്കിൽ ഫ്രീസ്റ്റൈൽ ഡ്രോയിങ് ആണ് ഡൂഡിൽ വർക്കുകളിൽ ചെയ്യുന്നത്. ഏതു ശൈലിക്കും ഇണങ്ങും വിധം ഇത്തരം വർക്കുകൾ ചെയ്തു വരുന്നു. ഏതു ബഡ്ജറ്റിലും ഇവ ചെയ്‌തെടുക്കാം.
ചുവർ ചിത്രകല
ചിത്രകല സംസ്കാരവുമായി അടയാളപ്പെടുത്തുന്ന ചുവർ ചിത്രകല അഥവാ മ്യൂറൽ പെയിറ്റിങ് ക്ഷേത്ര ഭിത്തികളിൽ നിന്നും വീട്ടകങ്ങളിലേക്കും സ്ഥാനം പിടിച്ചെങ്കിലും ആധുനിക കാലഘട്ടത്തിലാണ് പ്രചാരം കൂടിയത്. പരമ്പരാഗത ശൈലി വീടുകൾക്കും മോഡേൺ വീടുകൾക്കും എല്ലാം ഇന്ന് ചിത്രകലകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. പാരമ്പര്യ തനിമയും കണ്ടംപ്രററി ശൈലിയ്ക്കുമെല്ലാം ഈ ചിത്രങ്ങളുടെ അകമ്പടി ഇന്ന് സാധാരണമാണ്.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590