2023-ൽ ലാൻഡ്സ്‌കേപ്പിങ്ങും ഇന്റീരിയറും ഉൾപ്പെടെ 1300 സ്ക്വയർഫീറ്റ് വീട് 22 ലക്ഷത്തിന് തീർന്നു എന്നത് അതിശയോക്തിയാണ്. എന്നാൽ ഇവിടെ അതിശയോക്തിയുടെ ആവശ്യമില്ല. 22 ലക്ഷത്തിന് സർവ്വപണിയും തീർന്നതുതന്നെയാണ്. അതും വീട്ടുകാരുടെ മനമറിഞ്ഞു പണിത വീട്. ക്ലൈന്റിന്റെ ബഡ്ജറ്റിനനുസരിച്ച് അവരുടെ ഇഷ്ടങ്ങൾ പ്രവർത്തികമാക്കുമ്പോഴാണ് ഒരു വീട് കൂടുതൽ ഭംഗിയാവുക. ഇവിടെ അതിന്റെ ഭംഗി വീടിന്റെ ഓരോ മുക്കിലും മൂലയിലും വരെ കാണാം.
പരമ്പരാഗത ശൈലിയിലാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത്. മുഖപ്പും പില്ലറുകളും എല്ലാം പഴമയുടെ തനിമയോട് നീതി പുലർത്തുന്നുണ്ട്. “എന്റെ വീട് എങ്ങനെ ആവണം എന്നതിനുള്ള കൃത്യമായ രൂപരേഖ എന്റെ മനസിൽ ഉണ്ടായിരുന്നു. ഏറ്റവും നല്ലൊരു ടീമിനെ കിട്ടിയതുകൊണ്ടാണ് സ്വപ്ന വീട് പ്രാവർത്തികമാക്കാൻ സാധിച്ചത് എന്ന് വീട്ടുടമ പറയുന്നു.”
പ്രധാനമായി എടുത്തു പറയേണ്ടത് സൗകര്യങ്ങളെല്ലാം തന്നെ സൗന്ദര്യത്തോടെ കൂട്ടിച്ചേർത്തത് ഞാൻ പറഞ്ഞ ബഡ്ജറ്റിൽ നിന്നു കൊണ്ടുതന്നെയായിരുന്നു. അതാണ് എന്റെ വീടിന്റെ ഹൈലൈറ്റും ചിലവ് കുറച്ച ഘടകങ്ങൾ എന്തൊക്കെ ആണെന്ന് കൂടി കൂട്ടിച്ചേർക്കാം. മഡ് ഇന്റെർലോക്കിങ് ബ്രിക്ക്, ട്രസ് വർക്ക് റൂഫിങ്, ടെറാക്കോട്ട ടൈലുകൾ എന്നിങ്ങനെയാണ് വീടിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ.
നാടൻ സസ്യങ്ങൾകൊണ്ട് വൈവിധ്യമാണ് ലാൻഡ്സ്‌കേപ്പിങ്. ജൈവ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ജല ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായി നാടൻ മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുത്തി.
പരമ്പരാഗതശൈലിയിലും ആധുനിക ശൈലിയും കോർത്തിണക്കിയാണ് അകത്തളങ്ങൾ ഉൾപ്പെടെ ഡിസൈൻ ചെയ്തിട്ടുള്ളത്. പൂമുഖത്ത് നീളൻ വരാന്ത കൊടുത്തിരിക്കുന്നത് കാണാം. ഓവർ ഹാങ്ങിങ് കൊടുത്തുകൊണ്ടുള്ള ഷേഡുകൾ ഔട്ട്ഡോർ ലിവിങ്ങായി മാറുന്നു.
അകത്തളങ്ങളിലേക്ക് എത്തിയാൽ ആശയവിനിമയം എളുപ്പമാക്കുന്ന വിധമാണ് ലിവിങ്, കിച്ചൻ, ഡൈനിങ് എന്നിവയുടെ ക്രമീകരണം. ലളിതമായ അലങ്കാരങ്ങളാണ് ഇന്റീരിയറിന്റെ മാസ്മരികത. മഡിന്റെ കളർടോണും സീലിങ് പാറ്റേണും എല്ലാം അകത്തളത്തിന്റെ ഭംഗി കൂട്ടുന്ന ഘടകങ്ങളാണ്. ഡൈനിങ് കം ഓപ്പൺ കിച്ചൻ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
സ്വാഭാവിക വെളിച്ചത്തിനും വായു സഞ്ചാരത്തിനുമായി വലിയ ജനാലകൾ നൽകിക്കൊണ്ടാണ് കിടപ്പുമുറികളുടെ ക്രമീകരണങ്ങൾ. വളരെ മിതമായ ഡിസൈൻ നയങ്ങൾ മാത്രമാണ് മുറികളിൽ നൽകിയിട്ടുള്ളത്. പ്രാദേശികമായി ലഭ്യമായ മഡ് ഇന്റർലോക്കിങ് ഇഷ്ടികകളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സിമെന്റിന്റെ ഉപയോഗം കുറയ്ക്കാനുമായി. ഇത് ചിലവ് കുറയ്ക്കുകയും പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സഹായിക്കുന്നു. ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കുന്നതുകൊണ്ടുതന്നെ വീട്ടകങ്ങളിൽ സദാ കൂളിങ് നിലനിൽക്കുന്നു. അതിനാൽ എസിയുടെയോ ഫാനിന്റെയോ അമിത ഉപയോഗം കുറയ്ക്കാനുമാകുന്നു. മാത്രമല്ല പ്രകൃതിയോട് നീതി പുലർത്തുകയും ചെയ്യുന്നു.
ഇങ്ങനെ പരിസ്ഥിതിയോട് നീതിപുലർത്തി മിതമായ ബഡ്ജറ്റിൽ ഒരു വീട്ടിൽ വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്.
Architect / Engineer / Design Firm
VSN Designers and Developers
Trivandrum
Phone – 9496155699, 8590634492
Client – Mr.Shaji
Location – Ayathil, kollam
Area – 1300 sqft
Site Area – 16 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590