മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

വീടിന്റെ അകത്തളങ്ങൾ സുന്ദരമാക്കാൻ ഇനി മണ്ഡല ഡിസൈനുകൾ

അകത്തളങ്ങൾ ഏറ്റവും മനോഹരമാക്കണം, ഓരോ സ്‌പേസും വ്യത്യസ്തമാകണം, ഇങ്ങനെ ചിന്തിച്ചുകൊണ്ടാണ് ഓരോരുത്തരും വീടിന്റെ ഇന്റീരിയർ ചെയ്തു തുടങ്ങുന്നത്. അതിനു വേണ്ടി എന്തും പരീക്ഷിക്കാൻ ഒരുക്കവുമാണ്. അങ്ങനെ ഉള്ളവർക്ക് അകത്തളങ്ങൾ മികവുറ്റതാക്കാൻ മണ്ഡല ആർട്ടുകൾ പരീക്ഷിക്കാവുന്നതാണ്. വീട് അലങ്കരിക്കാൻ പുതുമ ആഗ്രഹിക്കുന്നവർക്ക് മണ്ഡല ഡിസൈനുകൾ കൂട്ട് പിടിക്കാം. ഇത്തരം വർക്കുകൾ ഇന്റീരിയൽ സ്ഥാനം പിടിച്ചിട്ടു വളരെ നാളുകൾ ആയെങ്കിലും പലർക്കും ഇത്തരം വർക്കുകളെ എവിടെ എങ്ങനെ വെയ്ക്കണം എന്നുള്ള അറിവ് ഇല്ല.

  

ഇവിടെ രശ്മി അജേഷ് എന്ന മണ്ഡല ആർട്ടിസ്റ്റ് ചെയ്ത വർക്കുകൾ അകത്തളങ്ങളിൽ സ്ഥാനം കൊടുത്തപ്പോൾ, നല്ലൊരു ആമ്പിയൻസ് കൊണ്ടുവരാൻ സാധിച്ചത് എങ്ങനെ എന്ന് നോക്കാം. കേന്ദ്രീകൃത ഡയഗ്രം ഉൾപ്പെടുത്തി ചെയ്യുന്ന ഇത്തരം വർക്കുകൾ ഏതു ശൈലിക്കും ഇണങ്ങും വിധം  ചെയ്യാൻ സാധിക്കുമെന്നത് ഒരു സവിശേഷത ആണ്.

പരമ്പരാഗത ശൈലിയോ ആധുനിക ശൈലിയോ ഫ്യുഷൻ ശൈലിയോ അങ്ങനെ ഏതു ശൈലിയിൽ ആണെങ്കിലും ഇത്തരം വർക്കുകൾ ക്ലൈന്റിന്റെ ആവശ്യം അനുസരിച്ചു ചെയ്തു കൊടുക്കും. ജ്യോമെട്രിക് അളവുകൾ ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം ഡിസൈനുകൾ പലതരം തീമുകൾ നൽകി സ്വന്തം കാഴ്ചപ്പാടിൽ ചെയ്‌തു വ്യതസ്തത കൊണ്ടുവരാനാണ് രശ്മിക്കു ഇഷ്ടം. അത്തരം വർക്കുകൾക്കാണ് ആവശ്യക്കാർ കൂടുതലും. ഹോം ഡെക്കർ ഐറ്റം എന്ന കൺസപ്റ്റിൽ പല വെറൈറ്റി വർക്കുകളും ചെയ്തു വില്പന നടത്തിയിട്ടുണ്ട്

. ഏതു മീഡിയത്തിലും മണ്ഡല വർക്ക്‌ ചെയ്യാം. ക്യാൻവാസിൽ ചെയുന്ന അക്രിലിക് വർക്കുകൾക്കാണ് ആവശ്യക്കാർ കൂടുതൽ. ആർക്കിടെക്റ്റുകൾ, ഡിസൈനേഴ്സ് എന്നിവരൊക്കെ ഇന്റീരിയർ തീം അനുസരിച്ചു ഓർഡർ കൊടുക്കുന്നു. ഹാൻഡ്‌മെയ്‌ഡ്‌ വർക്കുകൾക്കാണ് ഡിമാൻഡ്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഫുൾ വർക്കുകൾ എന്നിങ്ങനെ ഏതു അളവിലും ഇവ ചെയ്തു കൊടുക്കും. 18 , 22 മണിക്കൂർ വരെ ഒരു ചിത്രം പൂർത്തിയാക്കാൻ എടുക്കും. വരയ്ക്കുന്ന മീഡിയത്തിന്റെ അളവും ഡിസൈനുകളുടെ വ്യത്യസ്തതയും അനുസരിച്ചു 500 രൂപ മുതൽ ഇവ ലഭ്യമാണ്. വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ, ഒരു ആത്മീയ മാർഗ നിർദേശ സാമഗ്രിയായി, ധ്യാനത്തിനും മറ്റും പണ്ട് മുതൽ ഉപയോഗിച്ചിരുന്ന മണ്ഡല വർക്കുകകൾ ഒരു കണ്ടംപ്രററി ആർട്ട് വർക്ക് ആയി ഇന്ന് മാറി കഴിഞ്ഞു.

ഏതൊരു തീമും മണ്ഡലയുമായി സംയോജിപ്പിച്ച് ചെയ്യുന്നത് കൂടാതെ ഡൂടിൽ ആർട്ടും മധുബനി പെയിന്റിങ്ങുകൾ, സെൻടാൻഗിൽ ആർട്ട് എന്നിവയും ചെയ്തു കൊടുക്കുന്നു. കേരളത്തിന് അകത്തും പുറത്തും ഇത്തരം വർക്കുകൾ വിൽപന നടത്തി വരുന്നു. കേരളത്തിന് അകത്തും പുറത്തും ഇന്ന് വില്പന നടത്തി വരുന്നു. വേറിട്ട അകത്തളങ്ങൾ ആഗ്രഹിക്കുന്നവർക്ക് മണ്ഡല ഡിസൈനുകളെ കൂട്ടുപിടിക്കാവുന്നതാണ്

മണ്ഡല ഡിസൈൻ ആർട്ടിനായി വിളിക്കുക 9945188614, 9746570845 (വാട്സാപ്)

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas