ഇന്റീരിയറിലെ മറ്റു ഏതൊരു സ്‌പേസിനെയും പോലെ തന്നെ തുല്യ പ്രാധാന്യത്തോടെ ഡിസൈൻ ചെയ്യേണ്ട ഒന്നാണ് അടുക്കള. സൗകര്യപ്രദമായും സ്വസ്ഥമായും നിന്ന് കുക്ക് ചെയ്യാൻ കഴിയണം. ഓപ്പൺ കിച്ചൻ ഡിസൈനാണ് ഇപ്പോഴത്തെ ട്രെൻഡ്. നല്ലപോലെ വായുവും വെളിച്ചവും കിച്ചണിൽ എത്തുന്നതിനുള്ള ക്രമീകരണങ്ങൾ നൽകാം. വായുവും വെളിച്ചവും നല്ലതുപോലെ ലഭ്യമായാൽ തന്നെ സദാ ഉന്മേഷത്തോടെ പാചകം ചെയ്യാനും കഴിയും. വലിയ ജനാലകൾക്കു അടുക്കളയിൽ സ്ഥാനം നൽകാം.
പാചകം ചെയ്യുന്ന ആളുടെ രീതികൾക്കും ശൈലികൾക്കും മുൻതൂക്കം കൊടുത്തുകൊണ്ട് മോഡുലാർ കിച്ചണോ ഐലൻഡ് കിച്ചണോ ഒക്കെ ഡിസൈൻ ചെയ്യാം. ഫ്രിഡ്ജ്, സിങ്ക്, സ്റ്റൗ എന്നിവയുടെ സ്ഥാനം ശ്രദ്ധിച്ചു ഡിസൈൻ നൽകിയാൽ അടുക്കള ഉപയോഗിക്കുന്നവർക്ക് അവരുടെ ജോലികൾ തീർക്കാൻ എളുപ്പമാകും. ഫ്രിഡ്ജ്, സിങ്ക്, സ്റ്റൗ എന്നിവ ട്രയാങ്കിൾ ആകൃതിയിൽ ഒരുക്കുന്നത് നന്നായിരിക്കും.
വലിപ്പമുള്ള ഡബിൾ സിങ്കുകളാണ് ഇപ്പോൾ കിച്ചണിൽ സ്ഥാനം പിടിച്ചു വരുന്നത്. പാത്രം കഴുകലും അവ വെള്ളം വാർന്നുപോകുന്നതിനും ഇത്തരം സിങ്കുകളാണ് നല്ലത്. പലപ്പോഴും സിങ്കിലേക്കു ചൂടുവെള്ളവും മറ്റും വീഴുന്ന സാഹചര്യം ഉള്ളതിനാൽ ചൂടിൽ ഉരുകാത്ത പൈപ്പ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വീട്ടിൽ താമസിക്കുന്ന ആളുകളുടെ ഉയരത്തിന് അനുസരിച്ചു കൗണ്ടർടോപ് കൊടുക്കാം. അടുക്കളയുടെ വലിപ്പത്തിന് അനുസരിച്ചു കൗണ്ടർ ടോപ്പിന്റെ വീതിയും നിശ്ചയിക്കാം. കൗണ്ടറിനു കുറഞ്ഞത് 65 CM വീതിയെങ്കിലും നൽകുക. കറയും ചൂടും പ്രതിരോധിക്കുന്നതും കാണാൻ ഭംഗിയുള്ളതും ആയ കൗണ്ടർ ടോപ് മെറ്റീരിയലുകൾ മാർക്കറ്റിൽ ലഭ്യമാണ്. ബഡ്ജറ്റ് അനുസരിച്ചു മെറ്റീരിയൽ തിരഞ്ഞെടുക്കാം. കൗണ്ടർ ടോപ്പിലേക്കു വെളിച്ചം കിട്ടത്തക്ക വിധത്തിൽ ലൈറ്റ് ഫിറ്റിങ്ങുകൾ നൽകാം.
ബാക്സ്പ്ലാഷ് ടൈൽ കൊടുക്കുമ്പോൾ എളുപ്പം എണ്ണയും കറയും തുടച്ചു നീക്കാൻ കഴിയുന്ന മെറ്റീരിയൽ നൽകാം. കൗണ്ടർ ടോപ്പിനൊടു ചേരുന്ന ടൈലുകളോ മറ്റോ ബാക് സ്പ്ലാഷിനു കൊടുക്കാം. കിച്ചൻ കാബിനറ്റുകളും ഷട്ടറുകളും ദീർഘ കാലം നിലനിൽക്കുന്നതും ഈർപ്പം മൂലം നശിച്ചു പോകാൻ സാധ്യത ഇല്ലാത്ത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പ്രൊഫൈലുകളും തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നന്നായിരിക്കും. കാണാൻ ഭംഗിയുള്ളവ മാത്രം നോക്കി തിരഞ്ഞെടുത്താൽ പിന്നീട അതൊരു തലവേദന ആയി മാറും.
കിച്ചണിലെ ഫ്ലോറിങ്ങിനും മാറ്റ് ഫിനിഷ് ടൈലുകളോ ഗ്രാനൈറ്റോ വിരിക്കാം. വെള്ളമോ ഈർപ്പമോ ഉണ്ടെങ്കിലും തെന്നി വീഴാൻ സാധ്യത ഇല്ലാത്ത ഉൽപ്പന്നങ്ങൾ വിരിയ്ക്കാം. മിക്സി, ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, ഓവൻ എന്നിവയ്ക്ക് വേണ്ടിവരുന്ന പ്ലഗ് പോയിന്റുകൾ സ്റ്റൗവിൽ നിന്നും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി കൊടുക്കുക.
ഹുഡ്, ഹോബ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ അവ ഉപയോഗിച്ചില്ലെങ്കിൽ എളുപ്പം കേടു വരുന്നതിനും വല്ലപ്പോഴും മാത്രം ഉപയോഗിക്കുമ്പോൾ എണ്ണ മെഴുകും പൊടിയും കയറി വിപരീതഫലം ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടു ആവശ്യമെങ്കിൽ മാത്രം ഇത്തരം ചിമ്മിനികൾ വാങ്ങുക.
ഇങ്ങനെ ഉള്ള കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്‌തതിനു ശേഷം മാത്രം ക്രമീകരിക്കുക. അല്ലാതെ ഭംഗിയും ആഡംബരവും മാത്രം നോക്കി നാട്ടുകാരെ കാണിക്കാൻ ഷോ കിച്ചൻ പണിയാതെ, ആവശ്യം മനസിലാക്കി മാത്രം ബഡ്‌ജറ്റ് അധികമാകാതെ ഓരോന്നും ഡിസൈൻ ചെയ്യാം.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590