പല തരത്തിലുള്ള വാട്ടർ പ്രൂഫിങ് മേതേഡുകൾ കൺസ്ട്രക്ഷൻ ഫീൽഡിൽ ഉണ്ടങ്കിലും, അവയുടെ ചിലവും അത് പോലെ അവയുടെ ലൈഫും വിത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു.
SBR Latex Waterproofing Method
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വാട്ടർപ്രൂഫിങ്ങ് മെത്തേഡ് ആണിത്. ആർക്കും ഈസിയായി ആപ്ലിക്കേഷൻ ചെയ്യാം എന്നതാണ് ഈ മെത്തേഡിന്റെ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ് കൂട്ടത്തിൽ ചിലവും താരതമ്യേന കുറവാണ് എന്നതും ഒരു പ്ലസ് പോയിന്റാണ്. SBR latex എന്ന ലിക്യുഡു സിമന്റിൽ മിക്സ് ചെയ്തു ആപ്ലിക്കേഷൻ ചെയ്യുന്ന സിമ്പിൾ മെത്തേഡ് ആണിത്. (ചിലർ കോൺക്രീറ്റിൽ മിക്സ് ചെയ്യുന്ന ആഡ്മിക്സ്ച്ചർ വാട്ടർപ്രൂഫിനായി ഉപയോഗിക്കാറുണ്ട് പക്ഷെ ഒരു വർഷം പോലും അതിന്റെ ലൈഫ് നില നിൽക്കില്ല എന്നതാണ് വാസ്തവം).
പക്ഷെ പ്രോപ്പർ ആയി ചെയ്‌താൽ പോലും (15 kg സിമന്റ് : 5 ലിറ്റർ Sbr ) 1 വർഷം മുതൽ 3 വർഷം വരെയേ ലൈഫ് കിട്ടുകയുള്ളു എന്നതാണ് SBR കൊണ്ടുള്ള ഈ മെത്തേഡിന്റെ എറ്റവും വലിയ പോരായ്മ. SBR ഒരു വാട്ടർപ്രൂഫ് മെറ്റീരിയൽ എന്നതിനേക്കാൾ ഒരു ബോണ്ടിങ് ജോയിന്റ് or കൺസ്ട്രക്ഷൻ റിപ്പയർ വർക്കിന് ഉപയോഗിക്കുന്ന ഒരു മെറ്റീരിയൽ ആണെന്ന് പറയാം. Rs.25 to 30 / Sqft ഈ മെത്തേഡിന് പലരും ഈടാക്കുന്നത്.
2k Cementitious Waterproofing Method
നമ്മുടെ നാട്ടിൽ ഇപ്പോൾ സാധാരണയായി ചെയ്യപ്പെടുന്നതും FOSROC പോലുള്ള ബ്രാൻഡഡ് പ്രോഡക്റ്റുകൾ കൊണ്ട് പ്രോപ്പർ ആയി ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെ ( 5 Years + ) ലൈഫ് ലഭിക്കുന്നതുമായ ഒരു മെത്തേഡ് ആണ് 2K സിമെന്റിഷ്യസ് വാട്ടർപ്രൂഫിങ്.
പൊളിമർ മോഡിഫൈഡ് കോമ്പൗണ്ട് ആയ ലിക്യുഡും പൊളിമർ സ്പെഷ്യൽ ഗ്രെഡ് പൗഡറും മിക്സ് ചെയ്തു ഫൈബർ മെഷിന്റെ സഹായത്തോടെ ചെയ്യുന്ന മെത്തേഡ് ആണിത്. ഷീറ്റ് മെത്തേഡുകളെ അപേക്ഷിച്ചു ചിലവ് കുറവാണ് ഈ മെത്തേഡ് എന്ന് പറയാം.
FOSROC, SIKA, MASTER BUILDERS ഇവരൊക്കെയാണ് ഇന്റർനാഷണൽ ബ്രാൻഡഡ് കമ്പനികൾ എന്ന് പറയാം. സ്ട്രക്ച്ചർ സ്വഭാവം അനുസരിച്ചു ഇതിൽ തന്നെ പല തരത്തിലുള്ള ക്വാളിറ്റി പ്രോഡക്റ്റ്കൾ ഉണ്ട്. ബാത്റൂമിൽ ആപ്ലിക്കേഷൻ ചെയ്യുന്ന പ്രൊഡക്റ്റ് കൊണ്ട് ഓപ്പൺ ടെറസിലോ ഓപ്പൺ ടെറസിൽ ആപ്ലിക്കേഷൻ ചെയ്യുന്ന പ്രൊഡക്ട് കൊണ്ട് സ്വിമ്മിംഗ് പൂളിലോ ഉപയോഗിക്കുവാൻ കഴിയില്ല എന്നർത്ഥം.
Solid Membrane Based Waterproofing Method
ലോകത്ത് ഏറ്റവും കൂടുതൽ ചെയ്യപ്പെടുന്ന ഒരു മെത്തേഡ് ആണ് സോളിഡ് ഷീറ്റ് മെമ്പറൈൻ ബാസിഡ് വാട്ടർപ്രൂഫിങ്. എന്റെ പത്തു വർഷത്തെ GCC പ്രൊജക്റ്റ് ലൈഫിൽ ഞാൻ ഇതു വരെ കണ്ടിട്ടുള്ളതും കൂടുതൽ ചെയ്തിട്ടുള്ളതും ഈ മെത്തേഡ് മാത്രമാണ്. അതിനുള്ള പ്രധാന കാരണം ഈ മെത്തേഡ് നമുക്ക് ലോങ്ങ് ലൈഫ് തരുന്നു എന്നതാണ്.
സിമന്റിഷസ് കൊട്ടിങ് അഞ്ചു വർഷമാണ് കമ്പനി ലൈഫ് പറയുന്നത് എങ്കിൽ മെമ്പറൈൻ അപ്ലിക്കേഷൻ ശരിയായി അപ്ലൈ ചെയ്യുകയാണേൽ 15 വർഷമോ അതിൽ കൂടുതലോ ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രതേകത. പല തരത്തിലുള്ള സോളിഡ് മെമ്പറൈൻ വാട്ടർപ്രൂഫിങ് മെത്തേഡുകൾ മാർക്കറ്റിൽ അവൈലബിൾ ആണ്.
Eg :- TPO Membrane, PVC Membrane, EDPM Membrane, HDPE Membrane, SBS Membrane, APP Membrane.
ഇതിൽ ഏറ്റവും ചിലവ് കുറഞ്ഞതും നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ചെയ്യപ്പെടുന്നതും APP Membrane ആണെന്ന് പറയാം. 2MM, 3MM, 4MM Membrane അവൈലബിൾ ആണ്. 3mm മെംബ്രെയിൻ 60 Rs/Sqft മുതൽ ചെയ്യുന്നവരുണ്ട്. പ്രോപ്പർ ആയി ആപ്ലിക്കേഷൻ ചെയ്തു അതിനു മുകളിൽ ഒരു സ്ക്രീഡ് പ്രൊട്ടക്ഷൻ നൽകുകയാണെങ്കിൽ 15 വർഷം + ലഭിക്കും എന്ന് ഉറപ്പാണ്.
Liquid Membrane Waterproofing Method
ആപ്ലിക്കേഷൻ ചെയ്യും മുൻപ് ലിക്യുഡ് തരത്തിലുള്ളതും ആപ്ലിക്കേഷൻ ചെയ്തു കഴിഞ്ഞാൽ മെംബ്രെയിൻ രൂപത്തിലേക്ക് മാറുന്നതുമായ വാട്ടർപ്രൂഫിങ്ങ് മെത്തേഡ് ആണിത്. പല തരത്തിലുള്ള ലിക്യുഡ് മെംബ്രെയിൻ മാർക്കറ്റിൽ അവൈലബിൾ ആണ്.
Bitumen Liquid Membrane
പേര് സൂചിപ്പിക്കും പോലെ 50% കൂടുതൽ സോളിഡ് കണ്ടന്റ് ബിറ്റ്മിൻ ഉള്ള ഒരു മെത്തേഡ് ആണിത്. പ്രധാനമായും തറയുടെ (ഫൌണ്ടേഷൻ) മുകളിൽ ചെയ്യുന്ന DPC ക്ക് വേണ്ടിയാണ് ഈ മെത്തേഡ് ഉപയോഗിക്കാറുള്ളത്. ഓപ്പൺ ടെറസ് പോലുള്ള ഭാഗങ്ങളിൽ ചെയ്യാൻ കഴിയുമെങ്കിലും ഓപ്പൺ ആക്കി ഇട്ട് കഴിഞ്ഞാൽ ചൂട് കൂടും എന്ന കാരണത്താൽ ആരും അതിന് മിനക്കെടാറില്ല എന്നതാണ് സത്യം. FOSROC, MASTER BUILDERS STP, ഇവരുടെ എല്ലാം പ്രൊഡക്ട് 50 % കൂടുതൽ സോളിഡ് കണ്ടന്റ് ഉള്ളതാണ്. Rs.35 to 40 / Sqft എന്ന് പറയാം.
Acrylic Bitumen Liquid Membrane
ഈ മെത്തേഡിൽ ചിലവ് കുറഞ്ഞ മെറ്റീരിയലാണ് ഇത്. വൈറ്റ് കളറും UV റെസിസ്റ്റന്റും ആയത് കൊണ്ട് ഓപ്പൺ ടെറസിൽ ആപ്ലിക്കേഷൻ ചെയ്യുമ്പോൾ ചൂട് കുറയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രേത്യേകത. പ്രോപ്പർ ആയി ആപ്ലിക്കേഷൻ ചെയ്യുകയാണെങ്കിൽ മിനിമം 5-10 വർഷം ലൈഫ് ലഭിക്കും. Fosroc റൂഫ് ഗാർഡ് നല്ലൊരു അക്രൈലിക് ലിക്യുഡ് മെംബ്രെയിൻ ആണ്. Rs.55 / Sqft റേറ്റ് വരുന്നുള്ളു ഈ മെത്തേഡിന് എന്നതാണ് ഇതിന്റെ പ്രത്യേകത.
Polyurethane Bitumen Liquid Membrane
ഈലോഗെഷൻ കൂടുതൽ ഉള്ള പ്രൊപ്പാർട്ടി ആയത് കൊണ്ട് തന്നെ ഈ മെറ്റീരിയൽ കൊണ്ട് ചെയ്യുന്ന വാട്ടർപ്രൂഫ് ലൈഫ് സ്പാൻ കൂടുതൽ (10 years +) കിട്ടും എന്നതാണ് ഈ മെത്തേഡിന്റെ വലിയ ഗുണം. പക്ഷെ അക്രൈലിക് മെറ്റീരിയലിനെക്കാൾ മെറ്റീരിയൽ റേറ്റ് കുറച്ചു കൂടുതലായത് കൊണ്ട് തന്നെ ആപ്ലിക്കേഷൻ ചിലവ് ഈ മെത്തേഡിൽ കൂടും. Fosroc, Sika, Master Builders തുടങ്ങിയ ബ്രാൻഡ്കളിൽ ഈ മെറ്റീരിയൽ അവൈലബിൾ ആണ്. Rs.85 / Sqft റേറ്റ് മുതൽ ഉണ്ടെന്ന് പറയാം ഈ മെത്തേഡിന്.
Polyurea Bitumen Liquid Membrane
പൊളിയുരിത്തേൻ മെറ്റീരിയലിനെ അപേക്ഷിച്ചു ഈലോഗെഷൻ + ലൈഫ് കൂടുതലാണ് പൊളിയുരിയ വാട്ടർപ്രൂഫിങ്ങ് മെത്തേഡിന് എന്ന് പറയാം. അതുകൊണ്ട് തന്നെ ആപ്ലിക്കേഷൻ ചിലവ് ഈ മെത്തേഡിൽ വളരെ കൂടുതലാണ്.
വലിയ മെഷീൻ കൊണ്ട് ആപ്ലിക്കേഷൻ ചെയ്യുന്ന ഹൈബ്രിഡ് മെത്തേഡും, ബ്രഷ് കൊണ്ട് ആപ്ലിക്കേഷൻ ചെയ്യുന്ന നോർമൽ മെത്തേഡും അവൈലബിൾ ആണ്. ബ്രഷ് ആപ്ലിക്കേഷൻ ചെയ്യുവാൻ തന്നെ Rs.120/ sqft + റേറ്റ് ഉണ്ടന്ന് പറയാം ഈ മെത്തേഡിന്. Fosroc, Sika, Master Builders തുടങ്ങിയ കമ്പനികൾ ഈ മെറ്റീരിയൽ വിപണിയിൽ എത്തിക്കുന്നുണ്ട്.
Brick Bat Combo Waterproofing
ഇതൊരു പുരാതനമായ മെത്തേഡ് ആണെന്ന് പറയാം. ഇപ്പോഴും ചില CPWD പ്രൊജക്റ്റ്‌കളിൽ വാട്ടർപ്രൂഫിങ്ങിനായി ഈ മെത്തേഡ് അവലംബിക്കാറുണ്ട്. തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ ഈ മെത്തേഡ് ചെയ്യുന്നത് കൂടുതലായി കാണാറുള്ളത്. ഈ മെത്തേഡ് യൂസ് ചെയ്യുന്നത് വീടിന്റെ ടെറസ് പോലത്തെ ഓപ്പൺ ഏരിയയിൽ ആണ്.
ഇഷ്‌ടിക പോലുള്ള ചെറിയ ബ്രിക്സ് പ്ലാസ്റ്റർ മോർട്ടാറിനു മുകളിൽ നിരത്തി അതിനു മുകളിൽ വീണ്ടും പ്ലാസ്റ്റർ മോർട്ടാർ അപ്ലൈ ചെയ്ത് ഫൈനൽ കോട്ട് ആയി ഫ്ലോട്ടിങ്ങ് കോട്ടും കൊടുക്കുന്ന ഒരു മെത്തേഡ് ആണിത്. ഈ മെത്തേഡ് വളരെ ചിലവ് ഏറിയ ഒന്നാണ് എന്ന് മാത്രമല്ല സ്ലാബിന്റെ കൗണ്ടർ വെയിറ്റ് കൂടുവാനും കാരണമാകും.
വിവരങ്ങൾക്ക് കടപ്പാട്:
Faisal Mohammed (Civil Engineer)
Structural Repair & Waterproofing Specialist
Techfans waterproofing & Building Solutions LLP
Phone – 9645474654
* copyrighted content.
അറിഞ്ഞിരിക്കണം വീട് വാട്ടർ പ്രൂഫ് ചെയ്യുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590