മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

ബേ വിന്‍ഡോകള്‍, ഇരിക്കാന്‍ പ്രിയപ്പെട്ട ഇടം

സ്പേസുകളില്‍ ഒരു ഹൈലൈറ്റെന്ന പോലെ ശ്രദ്ധ കവരും. സൗകര്യങ്ങളുടെ കാര്യത്തിലാണെങ്കില്‍ മള്‍ട്ടിപര്‍പ്പസ് എന്നു തന്നെ വിളിക്കാം. ബേ വിന്‍ഡോകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. വിസ്തൃതിയുള്ള കിടപ്പുമുറിയോ കോമണ്‍ ഏരിയകളോ ആകട്ടെ, അവിടെയൊരു ബേ വിന്‍ഡോ ഒരുക്കിയാല്‍ ആ സ്പേസിന്‍റെ നിലവാരമങ്ങ് ഉയരും. ജാലകത്തിന്‍റെ ആകൃതിയ്ക്കും വലുപ്പത്തിനും അനുസരിച്ച് സ്റ്റോറേജ് സൗകര്യങ്ങളും ഇന്‍ ബില്‍റ്റ് ഏരിയക്ക് മുകളില്‍ കുഷ്യന്‍ സീറ്റിങ്ങും നല്‍കിയാല്‍ ഇരിക്കാനുള്ള മികച്ച ഇടവുമായി.

 

വീട്ടുകാര്‍ക്ക് ഇഷ്ടമുള്ള ഇരിപ്പിടം

നല്ല പുറം വെളിച്ചവും കാറ്റും ഉള്ളതിനാല്‍ വീട്ടുകാര്‍ മറ്റു ഇരിപ്പിടങ്ങളേക്കാള്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഇടമാണ് ബേ വിന്‍ഡോ സ്പേസുകള്‍. പുസ്തകം വായിക്കാം. ലാപ്ടോപിലാണെങ്കില്‍ അത്യാവശ്യം ജോലി ചെയ്യാം. പുറംകാഴ്ചയിലേക്ക് കണ്ണയച്ച് വെറുതെയിരിക്കാം. അങ്ങനെ സാധ്യതകള്‍ പലതാണ്.

എങ്ങനെ ഒരുക്കാം

മെയിന്‍ സ്ട്രക്ചറില്‍ നിന്ന് ജനലുകള്‍ പ്രൊജക്ഷന്‍ മട്ടില്‍ ചെയ്താണ് ബേ വിന്‍ഡോയ്ക്ക് സ്ഥലം കണ്ടെത്തുന്നത്. പ്രധാന സ്പേസില്‍ നിന്ന് തള്ളി നില്‍ക്കുന്ന പോലെ വരുന്നതിനാല്‍ പ്ലാനിങ് ഘട്ടത്തില്‍ തന്നെ ഇതിനുള്ള സ്ഥലം കണേണ്ടതാണ്. ട്രഡീഷണല്‍ നിര്‍മ്മിതികളില്‍ ഉണ്ടായിരുന്ന ക്ലാസിക്ക് ഭംഗി പകരുന്ന ബേ വിന്‍ഡോകളുടെ സ്ഥാനത്ത് സ്പേസ് യൂട്ടിലിറ്റിയുടെ നല്ലൊരു മാര്‍ഗ്ഗമായാണ് ബേ വിന്‍ഡോകള്‍ ഇന്നു കണകാക്കുന്നത്. പാശ്ചാത്യ വാസ്തു ശൈലിയിലും നമ്മുടെ നാട്ടിലെ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചറിലുമെല്ലാം ഇത്തരം സ്പേസുകള്‍ പണ്ടേ സുപരിചിതമാണെങ്കിലും ഈ അടുത്ത കാലത്തായി ഇവ കൂടുതല്‍ ജനകീയമാണ്.

 

ലളിതമാണ് കാലികവും

പഴയ കാലത്തെ ബേ വിന്‍ഡോകള്‍ എക്സ്റ്റീരിയര്‍ കാഴ്ചയ്ക്ക് കുറച്ചധികം ഭംഗി പകരുന്ന മട്ടിലായിരുന്നു കൂടുതലും ഡിസൈന്‍ ചെയ്തിരുന്നത്. ബേ വിന്‍ഡോയുടെ പ്രൊജക്ഷന്‍ ഏരിയകളില്‍ പരമാവധി ഡീറ്റൈലിങ്ങുകളും മറ്റും നല്‍കി ശ്രദ്ധേയമാക്കിയിരുന്നു. എന്നാല്‍ ലാളിത്യമാണ് ഇപ്പോഴത്തെ ബേ വിന്‍ഡോകളുടെ പ്രധാന ഫീച്ചര്‍. കൂടുതലും സ്ട്രെയിറ്റ് ലീനിയര്‍ ഡിസൈനില്‍ സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിയാണ് ഒരുക്കുന്നത്.

പരമാവധി യൂട്ടിലിറ്റി

മികച്ച രീതിയില്‍ സ്പേസ് ഉപയുക്തമാക്കാമെന്നതിന്‍റെ നല്ലൊരു ഉദാഹരണമാണ് ബേ വിന്‍ഡോകള്‍. ലിവിങ് ഏരിയകളില്‍ സീറ്റിങ് സൗകര്യം കൂട്ടണമെങ്കിലോ ഡൈനിങ് ഏരിയയില്‍ ഒരു റിലാക്സേഷന്‍ ഏരിയ കൂടി വേണമെങ്കിലോ ബേ വിന്‍ഡോകള്‍ നല്ലൊരു തീരുമാനമായിരിക്കും. ബെഡ്റൂമുകളില്‍ കട്ടിലുകള്‍ക്ക് പുറമേ ചെയറുകള്‍ ക്രമീകരിക്കാന്‍ സ്ഥലമുണ്ടാകണമെന്നില്ല. ഇവിടെ നേരത്തെയുള്ള പ്ലാനിങ് പ്രകാരം ഒരു ബേ വിന്‍ഡോ ഉള്‍പ്പെടുത്തിയാല്‍ രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാനാവും കൂടാതെ സീറ്റിങ്ങിനു താഴെയുള്ള സ്റ്റോറേജ് സ്പേസ് ബെഡ്റൂം വാഡ്രോബിന്‍റെ തുടര്‍ച്ച പോലെ ഉപയോഗിക്കുകയും ചെയ്യാം.

 

വിവരങ്ങള്‍ക്ക് കടപ്പാട് –

Risiyas Farsa (Interior Designer)

Farsa Buildesign, Manjeri

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas