“നാഥൻ” ഈ പേര് സുപരിചിതമായിരിക്കും. കേരളത്തിലെ ലീഡിങ് ആർക്കിടെക്റ്റുകളുടെ ഫോട്ടോയ്ക്ക് താഴെ ഫോട്ടോ കടപ്പാട് ‘നാഥൻ ഫോട്ടോഗ്രാഫി’ എന്ന് കാണാത്തവർ ചുരുക്കമാണ്. നാഥന് ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫി ഒരു പാഷനാണ്. കൊച്ചി സ്വദേശി ആയ ഇദ്ദേഹം ഈ ഒരു മേഖയിലേക്കു എത്തിപ്പെട്ടത് അദ്ദേഹത്തിന് ആർക്കിടെക്ച്ചറിനോടും ഫോട്ടോഗ്രഫിയോടും ഉള്ള അഭിനിവേശത്തിന്റെ പുറത്തു തന്നെയാണ്. ഇന്ന് നാഥന് പ്രൊഫഷനും ബിസിനസ്സും പാഷനും എല്ലാം ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫി തന്നെ ആണ്.
വാസ്തുവിദ്യ ഫോട്ടോഗ്രാഫി അഥവാ ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫി, കെട്ടിടങ്ങളുടെ മാസ്മരിക സൗന്ദര്യം പകർത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. എന്നാൽ അവ ഏറ്റവും ഭംഗിയോടെ പകർത്തി ക്ലയന്റിന് കൊടുക്കാൻ സാധിക്കുന്നത്തിലാണ് നാഥൻ സന്തോഷം കണ്ടെത്തുന്നത്. നാഥാൻ എടുക്കുന്ന ഓരോ ചിത്രങ്ങളും ഏറ്റവും മനോഹരമായി പകർത്തുന്നതു ചുറ്റുമുള്ള സാഹചര്യങ്ങളും ആമ്പിയൻസും അനുകൂലമായി വരുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നതിനാലാണ്.
ബാംഗ്ളൂർ ഉണ്ടായിരുന്ന IT ഫീൽഡ് ജോലി ഉപേക്ഷിച്ചു ആർക്കിടെക്ച്ചറിനെപ്പറ്റിയും ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫിയെപ്പറ്റിയും കൂടുതൽ പഠിക്കാനും അടുത്തറിയാനും നാഥൻ സഞ്ചരിക്കാൻ തുടങ്ങിട്ട് കുറച്ചേ ആയിട്ടുള്ളു എങ്കിലും ചെയ്ത വർക്കുകൾ കണ്ടാൽ നിസംശയം പറയാം പ്രൊഫഷണൽ ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫർ ആണന്ന്.
ആർക്കിടെക്റ്റുകൂടിയായ ചേച്ചിയുടെ കൂടെ അസ്സോസിയേറ്റ്സ് ചെയുകയും, നല്ല നല്ല വീടുകൾ പോയി കാണുകയും, ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫി പഠിക്കുകയും അതൊരു ബിസിനസ് ആയി മുന്നിൽ കാണുകയും ചെയ്തു.
ഒരു ബിൽഡിങ്ങിന്റെ ഫോട്ടോ എടുക്കുമ്പോൾ അത് ലാൻഡിൽ എങ്ങനെ സ്ഥിതി ചെയ്യുന്നു അവയുടെ സ്വഭാവം, സ്റ്റൈൽ എന്നിവ കൃത്യമായി മനസിലാക്കിയതിനു ശേഷമാണു ഫോട്ടോ എടുക്കുന്നത്.
ഇനി ഇന്റീരിയറിലേക്കു വരുമ്പോൾ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകൾ, കളർ ടോൺ, ലൈറ്റിങ് ഫീച്ചേഴ്സ്, ഏതു സമയത്തു എടുത്താണ് കൂടുതൽ ബ്യൂട്ടി ഇവ എല്ലാം നോക്കിയാണ് ക്യാമറ സെറ്റ് ചെയ്യുന്നത്.
ഓരോ സ്‌പേസിനെയും പർപ്പസ്‌ഫുള്ളി എടുക്കുമ്പോളാണ് അതിന്റെ ബ്യൂട്ടി പ്രതിഫലിക്കുന്നത്. ഫർണിച്ചർ, ഫാബ്രിക് കളർ, പെയിന്റ് കളർ, ആർട്ടിഫക്റ്റുകൾ എന്നി എലമെന്റുകളുടെ കളർടോൺ അതേപോലെ തന്നെ ഔട്ട്പുട്ടിൽ കിട്ടുക എന്നതും പ്രധാനമാണ്.
എടുക്കുന്ന ഓരോ ചിത്രത്തിനും ഓരോ കഥകൾ പറയാൻ ഉണ്ടെന്നു നാഥാൻ പറയാറുണ്ട്. “ഞാൻ സംസാരിക്കുന്നതു എന്റെ ചിത്രങ്ങളിലൂടെ ആണ്” നാഥാൻ പറയുന്നു. കേരളത്തിലെയും കേരളത്തിന് പുറത്തുമുള്ള ആർക്കിടെക്റ്റുകളുടെയും ഇന്റീരിയർ ഡിസൈനേഴ്സിന്റെയും അഞ്ഞൂറിൽ അധികം പ്രോജക്റ്റുകൾ നാഥൻ ചെയ്തു കഴിഞ്ഞു. ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫിയുടെ പുതിയ തലങ്ങളെപ്പറ്റി അറിയാനും ട്രെൻഡുകൾ പരീക്ഷിക്കാനും അതിൽ കയ്യൊപ്പു പതിപ്പിച്ചു കൊണ്ട് തന്നെ നിലയുറപ്പിക്കാനാണ് കൊച്ചി സ്വദേശിയായ നാഥന്റെ ശ്രമം.
Contact Details
Nathan Photography
Ernakulam
Contact number : 8497804567
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590