മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

പരമ്പരാഗത വാസ്തുകലയുടെ മിത്രൻ ആചാരി

കാലത്തിനും മായ്ക്കാനാവാത്ത പ്രൗഢഗംഭീരമായ വാസ്തു ശില്പങ്ങൾക്കു എന്നും പുതുമയാണ്. പരമ്പരാഗത ശൈലിയിലുള്ള നിർമ്മാണങ്ങൾ നടത്തുന്നതിൽ പേരുകേട്ട ആർകിടെക്ട് മിത്രൻ ആചാരിയെ ആണ് ഡിഹോമിലൂടെ പരിചയപ്പെടുത്തുന്നത്. 1969-ൽ കൊടുങ്ങലൂർ ആണ് ജനനം. വാസ്തുശാസ്ത്രത്തിലും ജ്യോതിഷത്തിലും എന്നല്ല വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള ശ്രീമാൻ കൊടുങ്ങല്ലൂർ ഉണ്ണികണ്ഠൻ ആചാരിയുടെ മകനാണ് മിത്രൻ ആചാരി.

dhome-preferred-magazine

നാലുകെട്ടും എട്ടുകെട്ടും അറയും നിറയും ഉള്ള വീടുകൾ പാരമ്പര്യ തനിമയോടെ രൂപകൽപന ചെയുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. പരമ്പരാഗത വാസ്തുകലയുടെ നിർവചനങ്ങളുടെ മാറ്റു കുറയ്ക്കാതെ വാസ്തുശാസ്ത്രത്തിൽ ഊന്നി അമ്പലങ്ങളും തറവാട് വീടുകളും പണിയുന്ന ശ്രീ മിത്രൻ  ആചാരി വാസ്തു വിദഗ്ധനും കൂടിയാണ്. വാസ്തു ശാസ്ത്ര തത്വങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എത്ര കാലപ്പഴക്കം ചെന്ന വീടുകളും പുതുക്കി പണിയുന്നതിൽ ഇദ്ദേഹത്തിനുള്ള പ്രാധാന്യം എടുത്തു പറയേണ്ടതാണ്.

 

വാസ്തുശാസ്ത്ര പ്രകാരം ഭൂപരിഗ്രഹം, വാസ്തുബലി, ശിലാന്യാസം, ദ്വാരസമർപ്പണം, ഉത്തരംവെയ്പ്പു എന്നിങ്ങനെയുള്ള പരമ്പരാഗത ശൈലീ ഘടകങ്ങൾ ഇഴ ചേർത്തുകൊണ്ടുള്ള നിർമ്മാണ ചാരുതകളാണ് ഇദ്ദേഹത്തിന്റെ മുതൽകൂട്ട്. ഇവ കൂടാതെ വില്ലകൾ, ഫ്ലാറ്റുകൾ, ഓഡിറ്റോറിയം, എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, മോഡേൺ വീടുകൾ എന്നിങ്ങനെ ഏതു തലമായാലും പ്രകൃതിയോടിണങ്ങുന്ന രീതിയിൽ പണിതുയർത്താൻ ഇദ്ദേഹം പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്.

1985 മുതൽ ഇദ്ദേഹം തന്റെ അച്ഛനെ ക്ഷേത്രങ്ങൾക്കും വീടുകൾക്കുമായി പദ്ധതികൾ രൂപം കൊടുക്കാനും വരയ്ക്കാനും സഹായിക്കാൻ തുടങ്ങി. അങ്ങനെ 1989 ഇൽ സ്ഥപതി അസോസിയേറ്റ്‌സ് എന്ന സ്ഥാപനം തുടങ്ങി. ആദ്യകാലത്തു ക്ഷേത്രങ്ങളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നതിൽ സഹോദരനായ ദേവദാസ് ആചാരിയെ സഹായിച്ചു. ഇന്ന് കേരളത്തിന് അകത്തും പുറത്തുമായി നിരവധി വീടുകളാണ് സ്ഥപതി അസോസിയേറ്റ്‌സ് പൂർത്തീകരിച്ചു കൊടുത്തത്.

110 വര്ഷത്തിന്മേൽ പഴക്കമുള്ള ജനിച്ചു വളർന്ന വീടാണ് ഇപ്പോഴത്തെ സ്ഥപതി അസ്സോസിയേറ്റ്സ്. അതിനോട് ചേർന്ന് തന്നെ ഇന്നത്തെ ജീവിതശൈലിക്കും രീതികൾക്കും ഇണങ്ങുന്ന പുതിയൊരു വീട് പണി തീർത്തു. വീടിനു ചുറ്റുമുള്ള സ്ഥലമാണ് നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾക്കായിട്ടുള്ള ഇടം. യാത്രകളിൽ കിട്ടുന്ന കല്ലും മരവും മറ്റു ഉത്പന്നങ്ങളും എല്ലാം  ഇവിടെ കൊണ്ട് ഇറക്കും. പിന്നീട ആവശ്യാനുസരണം ഡിസൈൻ ചെയ്‌തു എടുക്കും. ഓഫീസും ഇ കോംബൗണ്ടിൽ തന്നെ ആയതിനാൽ അളവും കണക്കും എല്ലാം വളരെ കൃത്യതയോടെ എടുത്തു ഡിസൈൻ ചെയ്യുന്നതു എളുപ്പമാക്കുന്നു.

ശ്രീകോവിലും മറ്റും ഡിസൈൻ ചെയുന്നത് ആദ്യം ഒരു ഡമ്മി ഉണ്ടാക്കി അളവും കണക്കും കൃത്യമാക്കിയതിനു ശേഷമാണു വർക്ക്‌ സൈറ്റിൽ പണി തുടങ്ങുക. ഇങ്ങനെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും എല്ലാം നടത്തുവാനുള്ള പരീക്ഷണശാലയാണ് ഇവിടം. ക്രിയേറ്റിവ് വർക്കുകളും ഡമ്മി സ്റ്റഡി ഒക്കെ ചെയ്‌തതിന്‌ ശേഷം മാത്രമാണ് പല നിർമ്മാണങ്ങളും ചെയ്തുവരുന്നത്.

പരമ്പരാഗത വാസ്തു വിദ്യ തിരഞ്ഞെടുത്തറിന്റെ ഒരു പ്രധാന കാരണം തന്നെ അച്ഛനിൽ നിന്നും പകർന്നു കിട്ടിയ പാരമ്പര്യത്തനിമകളാണ്. പതിനായിരത്തിൽപരം  ശില്പചാരുതയുള്ള ക്ഷേത്രങ്ങൾ, ഗൃഹങ്ങൾ, വിദ്യാലയങ്ങൾ എന്നിവ രൂപകൽപന നടത്തിക്കൊണ്ടു നിരവധി നിർമ്മാണകലകൾക്കു നേതൃത്വം വഹിച്ച ശ്രീ ഉണ്ണികണ്ഠൻ ആചാരി 69 -മത്തെ വയസ്സിൽ ദിവംഗതനായി.

 

പ്രഥമ അമൃതാനന്ദമയി ബ്രഹ്മസ്ഥാന ക്ഷേത്രം, കണ്ണൂരിലെ മാരിയമ്മൻ കോവിൽ, സുന്ദരേശ്വരക്ഷേത്രം, തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രം, കോഴിക്കോട് സുന്ദരേശ്വരക്ഷേത്രം, കുതിരനിലെ ധർമ്മശാസ്ത്ര ക്ഷേത്രം, കൂർക്കഞ്ചേരി ശിവക്ഷേത്രം, ആലപ്പുഴ കാണച്ചിക്കുളങ്ങര ക്ഷേത്രം, കൊല്ലം വൈക്കത്തോടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനതപുരം നായിനാർ ക്ഷേത്രം, പൂർണ്ണമായും ശിലയിൽ 5 വര്ഷം കൊണ്ട് പൂർത്തികരിച്ച നെയ്യാറ്റിൻകര ചെങ്കൽ ശിവപാർവ്വതി ക്ഷേത്രം, പൂത്തോട്ട ശ്രീവല്ലഭ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിൽ  മുതലായ നിർമ്മാണൾക്കു നേതൃത്വം വഹിച്ച ഉണ്ണികണ്ഠൻ ആചാരിയുടെ പ്രശസ്തി കേരളത്തിന് പുറത്തും അറിയപ്പെട്ടിരുന്നു. ഭാരതീയ ക്ഷേത്ര ഗൃഹ നിർമ്മാണത്തിന്റെ ശാസ്ത്രീയഭാവം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്.

കൊടുങ്ങലൂരിന്റെ മുസരീസ് സംസ്കാരവും വസ്തുവിദ്യയും ഏറെ ഇഷ്ട പ്പെട്ടിരുന്ന ഇദ്ദേഹം പരമ്പരാഗത വാസ്തു വിദ്യ തിരഞ്ഞെടുത്തതിന്റെ ഒരു പ്രധന കാരണം അദ്ദേഹത്തിന്റെ തന്നെ വീട്ടിലെ കാഴ്ചകളും പഴയ ഓർമ്മകളും തന്നെയാണ്. വാസ്തുശാസ്ത്രങ്ങക്ക് അനുസരിച്ചുള്ള നിർമ്മാണം പ്രപഞ്ച താളങ്ങളുടെ സമ്യക്കായ ഒരു സമ്മേളനത്തിനും തദനുസൃതമായ ശാന്തി, സമാധാനം, സമൃദ്ധി എന്നിവയുടെ ആസ്വാദനത്തിനും വഴിയൊരുക്കുന്നു. സ്ഥാപതി വിധി അനുസരിച്ചു നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന “സ്ഥപതി അസോസിയേറ്റ്‌സ്” കൊടുങ്ങല്ലൂർ മാനേജിങ് ഡയറക്ടർ കെ യു മിത്രൻ ആചാരിക്കു പിതാവായ ഉണ്ണികണ്ഠൻ ആചാരിയും സഹോദരൻ ദേവദാസും ഗുരുസ്ഥാനീയരാണ്‌.

കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയ്ക്കും ജീവിതരീതികൾക്കും ഉതകുന്ന രൂപകല്പനകൾ ക്ലൈന്റിന്റെ  ബഡ്ജറ്റിനിണങ്ങുന്ന രീതിയിൽ ചെയ്തുകൊണ്ട് സ്ഥപതി അസോസിയേറ്റ്‌സ് ഇന്നും മുൻനിരയിൽ തന്നെ നിൽക്കുന്നു.

 

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas