മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

വീട് ആഡംബരത്തിനുള്ളതല്ല

dhome-preferred-magazine

ഞങ്ങൾക്ക് ഞങ്ങളുടെ ജീവിത സഹചര്യങ്ങളുമായിട്ടും ജീവിത ശൈലികളുമായിട്ടും പൊരുത്തപ്പെടുന്ന ഒരു വീട് വേണം. തിരക്കുള്ള ജോലി ആയതുകൊണ്ടുതന്നെ വീടിനെ പരിപാലിച്ചു നടക്കാൻ ഉള്ള സമയം കുറവാണ്. അതുകൊണ്ടു തന്നെ മെയിന്റനസ് വേണ്ടി വരുന്ന ഘടകങ്ങൾ ഒന്നും തന്നെ വീട്ടിൽ നടപ്പാക്കേണ്ടതില്ല എന്നാണ് വീട്ടുടമകളായ ആതിരയും അജിത്തും ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത്. ഈ ഒരു ആവശ്യം മുൻനിർത്തിയാണ് 2101 സ്ക്വയർഫീറ്റിൽ വീട്ടിലെ സൗകര്യങ്ങൾ ഉപയുക്തപൂർവ്വം ഡിസൈൻ ചെയ്തത്.

 

ഉപയോഗ സാധ്യമല്ലാത്ത ഒരു സ്‌പേസുപോലും പ്ലാനിൽ കൊടുത്തില്ല. അജിത്തും ആതിരയും വായന ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ വായനക്ക് പ്രാധാന്യം നൽകുന്ന സ്‌പേസിന് അകത്തളങ്ങളിൽ ഇടം കൊടുത്തു. ലളിതമായ എലിവേഷനാണ് ഭംഗി. സിമന്റ് ഫിനിഷ് ടെക്സ്ച്ചറും ക്ലാഡിങ് വർക്കുമെല്ലാം എലിവേഷനെ സമകാലീകമാക്കുന്നു. ജാളി വർക്കും എലിവേഷനിൽ കൊടുത്തു.

കാറ്റും വെളിച്ചവും കയറും വിധം ഓപ്പണിങ്ങുകൾ നൽകി ഇന്റീരിയർ ഒരുക്കി. വുഡൻ കളർ തീമിനോട് ഒട്ടും താല്പര്യം ഇല്ലാതെ ഇരുന്നതിനാൽ വൈറ്റും ഗ്രേ ടോണുമാണ് അകത്തളങ്ങളിൽ സ്ഥാനം പിടിച്ചത്. വൈറ്റ് വുഡിന്റെ കോമ്പിനേഷൻ ഇംഗ്ലീഷ് ശൈലിയെ അനുസ്മരിപ്പിക്കുന്നുണ്ട്. നീറ്റ്‌ ആൻഡ് ക്ലീൻ ഫീൽ തരുന്ന അകത്തളങ്ങൾ സദാ പോസിറ്റിവിറ്റി തരുന്നു.

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ ഒരു മൊഡ്യുളിൽ വരത്തക്ക വിധം ക്രമീകരിച്ചു. ലിവിങ്ങിൽ ഗ്രീൻ ടോൺ നൽകി കളർ തീമിന് ബ്രേക്ക് കൊടുത്തു. ഫ്ലോറിങ്ങും സ്റ്റെയറും എല്ലാം വെണ്മയ്ക്കു പ്രാധാന്യം നൽകി തന്നെ കൊടുത്തു. ഡൈനിങിന് ഗ്രീൻ ആൻഡ് ബെയ്ജ് കളർ തീം കൊടുത്തു.  ഡൈനിങ്ങിനും കിച്ചനും ഇടയിലായി ബ്രേക്ഫാസ്റ്റ് കൗണ്ടറും കൊടുത്തു. ലാമിനേറ്റ്സിന്റെയും പ്ലൈവുഡിന്റെയും ചന്തമാണ്‌ ഇന്റീരിയറിൽ.

സ്റ്റെയർ കയറി മുകൾ നിലയിൽ എത്തിയാൽ അപ്പർ ലിവിങ്ങാണ്. ഇവിടെയും ഗ്രീൻ ആൻഡ് ബെയ്ജ് കളറിന്റെ ഭംഗിയാണ്. ബുക്ക് റാക്കുകളും, ഇരിപ്പിട സൗകര്യങ്ങളും, സ്റ്റോറേജ് സംവിധാനങ്ങളും നൽകി കൊണ്ടാണ് സ്റ്റെയർ ഏരിയ ഉപയോഗപ്രദമാക്കിയത്. സ്റ്റെയർ കയറി മുകളിലേക്കെത്തുന്നത് വീട്ടുകാരുടെ പ്രിയപ്പെട്ട ഇടമായ റീഡിങ് സ്‌പേസിലേക്കാണ്. അപ്പർ ലിവിങ് നൽകാതെ ഇങ്ങനെ ഒരു ആശയത്തിന് മുൻതൂക്കം കൊടുത്തു.

ബെഡ്റൂമുകൾ എല്ലാം വേറെ വേറെ തീമുകളിൽ ഒരുക്കി. എല്ലാ സൗകര്യങ്ങളും കൊടുത്തു. ഇളം നിറങ്ങളാണ് മുറികളുടെ ഭംഗി.

കളർ തീം നൽകിക്കൊണ്ടാണ് ഓപ്പൺ കിച്ചനും പണിതിട്ടുള്ളത്. കിച്ചൻ കൗണ്ടറിന്റെ തുടർച്ചയെന്നോണം കോഫി ടേബിളും നൽകി. ടൈൽ ആണ് കൗണ്ടർ ടോപ്പിന്.

ആവശ്യങ്ങളെ മാത്രമാണ് ഇവിടെ ഹൈലൈറ്റ് ചെയ്‌തിട്ടുള്ളത്. ഭംഗിയും പുതുമയും കാലത്തിനൊത്തു കൂടി നിലനിൽക്കും വിധമാണ് എല്ലാ ഡിസൈൻ നയങ്ങളും ആർക്കിടെക്റ്റ് ഈ വീടിനു നൽകിയിട്ടുള്ളത്.

Architect / Engineer / Design Firm

Ar. Surag Viswanathan Iyer

Eminence Architects [Research + Design]

Ernakulam

Phone – 9895347562

 

Client                    – Mr Ajith & Mrs Athira

Location               – Mamala, Ernakulam

Area                      – 2101 sqft

Site Area              – 6 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas