മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

മലനിരകളുടെ വശ്യതയിൽ ഒരു വീട്

dhome-preferred-magazine

പ്രകൃതിയുടെ വശ്യ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഒരു പ്ലോട്ട്. എക്കോ ടൂറിസം പോയിന്റ് ആയ ചെറുപ്പുളശ്ശേരി അനങ്ങൻ  മലയുടെ അടുത്താണ് വീടിരിക്കുന്ന പ്ലോട്ട് ഉള്ളത്. വീടിരിക്കുന്ന പ്ലോട്ടിന്റെ പിൻവശം ഒരു കാൻവാസ്‌ പോലെ കാണപ്പെടുന്നു. ഈ ഭംഗി ഉൾത്തളത്തിലെക്കെത്തിക്കും വിധമാണ് വീടും അതിന്റെ ക്രമീകരണങ്ങളും നടത്തിയിട്ടുള്ളത്.

 

ട്രോപ്പിക്കൽ ആംബിയൻസ് കൊണ്ടുവരുന്ന ഡിസൈൻ നയങ്ങളോടും ആശയങ്ങളോടുമായിരുന്നു ക്ലൈന്റിനു താല്പര്യം. പ്രായമായ അച്ഛനും അമ്മയും ആണ് വീട്ടിൽ ഉള്ളത്. അതുകൊണ്ടുതന്നെ അവർക്ക് അയൽക്കാരുമായി സംവദിക്കാനും അതുപോലെ തന്നെ സ്വകാര്യതയ്ക്കും മുൻ‌തൂക്കം നൽകിക്കൊണ്ടാണ് പ്ലാൻ ഡെവലപ് ചെയ്തത്.

“ദി ഹൗസ് ബിഹൈൻഡ് ദി വാൾ “ ബ്രിക് വാൾ നൽകിക്കൊണ്ടാണ് പേരിനോട് നീതി പുലർത്തിയത്. വീടിനു പുറത്തേക്കുള്ള കണക്റ്റിവിറ്റി സാധ്യമാക്കുന്നത് ജി ഐ സ്റ്റീൽ മെറ്റീരിയലിൽ നൽകിയ ട്രാൻസ്പരന്റായ മതിൽ നൽകിക്കൊണ്ടാണ്. വീടിന്റെ ആകാര ഭംഗിയും ലാൻഡ്സ്കേപ്പും തന്നെയാണ് വീടിനെ ആഡംബരപൂർണ്ണമാക്കുന്നത്. ട്രോപ്പിക്കൽ ഡിസൈൻ നയങ്ങളാണ് ഹൈലൈറ്റ്.

എലിവേഷനിൽ നൽകിയിരിക്കുന്ന V ഷെയ്പ്പ് ചാനൽ സെക്ഷൻ ഗ്രൗണ്ടിലേക്ക് കണക്ട് ചെയ്‌തിരിക്കുന്നതു ട്രോപ്പിക്കൽ ഡിസൈന്റെ ഭാഗമായിട്ട് കൂടിയാണ്. മാത്രമല്ല വീടിന്റെ  പിൻവശത്തുള്ള മലനിരകളുടെ ഷെയ്പിന്റെ  തുടർച്ച വീടിനും കിട്ടുന്നതിന് വേണ്ടിയും, വീട് ഭൂമിയോട് ചേർന്ന് നിൽക്കുന്നു എന്ന ആശയത്തിനു കൂടി മുൻതൂക്കം നൽകുന്നു. ലാൻഡ്സ്കേപ്പുമായി ഇഴുകിച്ചേരും വിധമാണ് വീടിന്റെ ആകെ ഡിസൈൻ എന്നുള്ളതാണ് വ്യത്യസ്തം. റസ്റ്റിക് ഫിനിഷ് മെറ്റീരിയലുകളും, എക്സ്പോസ്ഡ് ബ്രിക്കുകളും എല്ലാം എലിവേഷന്റെ ഭംഗിയാണ്.

ഉൾത്തളങ്ങളിലേക്കു എത്തിയാൽ ട്രോപ്പിക്കൽ ഡിസൈനിനോട് നീതി പുലർത്തുന്ന ആശയങ്ങളാണ് ആകെ നടപ്പിലാക്കിയിട്ടുള്ളത്. ഫോയർ ഏരിയ, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പേരന്റ്സ് ബെഡ്‌റൂം, കിഡ്സ് ബെഡ്‌റൂം, കിച്ചൻ, വർക്ക് ഏരിയ എന്നിങ്ങനെ താഴെ നിലയിലും  മുകൾ നിലയിൽ ബാല്കണിയോട് കൂടിയ മാസ്റ്റർ ബെഡ്‌റൂം, വരാന്ത, ഓപ്പൺ ടെറസ് എന്നിങ്ങനെയാണ് സൗകര്യങ്ങൾ വിന്യസിച്ചിട്ടുള്ളത്.

തടിയും, സിമൻറ് ഫിനിഷ് ടെക്സ്ച്ചറും, സീലിംഗ് പാറ്റേണും, കാറ്റിനെയും വെളിച്ചത്തിന്റെയും സ്വാഗതം ചെയുന്ന വലിയ ഓപ്പണിങ്ങുകളും, ഓപ്പൺ കോർട്യാർഡുമെല്ലാം ആണ് ഇന്റീരിയറിനെ ജീവസുറ്റതാക്കുന്നത്. ഓപ്പൺ പ്ലാൻ ആണ് നടപ്പാക്കിയിട്ടുള്ളത്.

സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ഫോയറിലേക്കാണ്. മനോഹരമായ ഒരു കോർട്യാർഡ് കാണാം. ഇതാണ് ഫോക്കൽ പോയിന്റ്. എവിടെനിന്നു നോക്കിയാലും ഇവിടേയ്ക്ക് കാഴ്ച എത്തും വിധമാണ് ഇതിന്റെ ക്രമീകരണം. കോർട്യാർഡിനുള്ളിൽ ആണ്  പൂജ സ്‌പേസും കൊടുത്തത്.

ലളിതവും സുന്ദരവുമായിട്ടാണ് കിടപ്പു മുറികൾ വിന്യസിച്ചിട്ടുള്ളത്. മുകൾ നിലയിലെ മാസ്റ്റർ ബെഡ്റൂമിന്റെ ബാൽക്കണിയിൽ നിന്നും മലനിരകളുടെ വശ്യ ഭംഗി ആസ്വദിക്കാം. ഇങ്ങനെ ഓരോ സ്‌പേസും അതിന്റെ ക്രമീകരണത്തിൽ ഉപയുക്തതയോടെ ഡിസൈൻ ചെയ്‍തിരിക്കുന്നത് കാണാം.

പ്രകൃതിയും വീടും തമ്മിൽ അനുഭവേദ്യമായ ബന്ധം നിലനിർത്തും വിധമാണ് ഈ വീടിന്റെ നിർമ്മാണം. പ്രകൃതിയും വീടും ഒരു ക്യാൻവാസിൽ എന്ന പോലെ നിലകൊള്ളുന്നു.

Architect / Engineer / Design Firm

Ar.Mohammed Anas K.V

Lego arch studio

Kerala

Phone – 6238672905, 9037447025

 

Client                    – Mr.Santhosh and Saritha

Location               – Cherplasseri, Palakkad

Area                      – 2450 sqft

Site Area              – 15 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas