പാലാ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് കയറി കവിക്കുന്ന് എന്ന സ്ഥലത്താണ് ആന്റോയുടേയും കുടുംബത്തിന്റേയും വീട് സ്ഥിതി ചെയ്യുന്നത്. മോഡേൺ ശൈലിയിലെ എലിവേഷൻ വൈറ്റ് ഗ്രേ കോമ്പിനേഷനിലാണ്. ഈ നിറസംയോജനം ചുറ്റും നിറഞ്ഞ പച്ചപ്പുമായി ഇഴുകിച്ചേരുന്നുണ്ട്.
രണ്ട് നിലകളിലായി നാല് ബെഡ്റൂം വീടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് അകത്ത് കയറുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഇവിടെ ഫ്രീ ഫ്ലോയിങ് സ്പേസുകൾ തന്നെയാണ് ഹൈലൈറ്റ്. സെൻട്രൽ കോർട്ടിയാർഡിന് ചുറ്റുമായിട്ടാണ് താഴെ നിലയിലെ സ്പേസുകളെ വിന്യസിച്ചിട്ടുള്ളത്. വീട്ടുകാരുടെ ഇഷ്ടത്തിനൊത്ത് അനാവശ്യ കൂട്ടിയിണക്കലുകളെല്ലാം പാടേ ഒഴിവാക്കി.
വെണ്മ നിറയുന്ന അകത്തളങ്ങളാണ് കൊടുത്തിട്ടുള്ളത്. വുഡൻ പാർട്ടീഷൻ യൂണിറ്റുകളും സ്ട്രിപ്പുകളും പാനലിങ്ങും എല്ലാം വെണ്മയ്ക്ക് തടയിടുന്നു. സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റിലെ ഫർണിച്ചറുകൾ കൗതുകം തരുന്നുണ്ട്. ഊർജ സ്രോതസുകളെ പരമാവധി ഉള്ളിലേക്ക് എത്തിക്കും വിധമുള്ള ക്രമീകരണങ്ങൾ ഉള്ളതിനാൽ വീട്ടകങ്ങളിൽ സദാ ഒരു പോസിറ്റിവിറ്റി നിലനിൽക്കുന്നുണ്ട്.
വിശാലമായ സ്പേസുകളെ വീട്ടുകാരുടെ ജീവിതശൈലിക്ക് ഇണങ്ങുംവിധം വിന്യസിച്ചു. ഓരോ സ്പേസും അതിന്റെ ഉപയുക്തത കണക്കിലെടുത്തു കൊണ്ട് മാത്രമാണ് ഇവിടെ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
വുഡിന്റേയും ഗ്ലാസിന്റേയും ചാരുതയിൽ ഒരുക്കിയ സ്റ്റെയർകേസാണ് ഇന്റീരിയറിന്റെ മറ്റൊരു ആകർഷണീയത. അപ്പർ ലിവിങ് സ്പേസിൽ നിന്ന് താഴേക്ക് നോക്കി താഴെ നിൽക്കുന്നവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കും വിധമാണ് ക്രമീകരണം. ഇവിടെ കൊടുത്തിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകൾ ഈ സ്പേസിന്റെ ആംപിയൻസ് കൂട്ടുന്നു. പർഗോള നൽകി സ്കൈലൈറ്റ് ലഭിക്കത്തക്ക വിധത്തിൽ കൊടുത്തത് ഇവിടമാകെ പ്രകാശപൂരിതമാക്കുന്നുണ്ട്.
അറ്റാച്ഡ് ബാത്റൂമോടുകൂടിയ കിടപ്പുമുറികൾ എല്ലാം അത്യാധുനിക സംവിധാനങ്ങളോടെ തന്നെ ക്രമീകരിച്ചു. എലഗന്റ് ലുക്ക് പ്രദാനം ചെയ്യും വിധമാണ് മുറികളിലെ ക്രമീകരണം. വെണ്മയുടെ കുളിർമ കണ്ണിനും മനസിനും കുളിർമ പകർന്ന് കൊണ്ട് കിടപ്പുമുറികളിലും ഇതേ തീം തന്നെ പിന്തുടർന്നു. വാഡ്രോബ് യൂണിറ്റുകൾ എല്ലാ മുറികളിലും നൽകിയിരിക്കുന്നു.
ഓപ്പൺ കിച്ചനും ഭംഗിയോടെ ഒരുക്കി. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്. കിച്ചനോട് ചേർന്ന് തന്നെ വാഷ് ഏരിയയും കൊടുത്തു.
നീറ്റ് ആൻഡ് ക്ലീൻ ഡിസൈൻ എന്നു നിസംശയം പറയാം. വീട്ടിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ പോസിറ്റീവ് വൈബ് ഓരോ ഇടങ്ങളിൽ നിന്നും നമുക്ക് ലഭ്യമാക്കുന്നത് അനുഭവിച്ചറിയാം എന്നുള്ളതാണ് ഈ വീടിന്റെ സവിശേഷത. വീടും വീട്ടുകാരും ഇവിടെ ഹാപ്പിയാണ്.
Architect / Engineer / Design Firm
Anoop Kumar CA
Planet Architecture & Interior Design
Changanacherry
Phone – 9961245604
Client – Mr.Anto
Location – Pala
Area – 2990 sqft
Site Area – 22 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590