മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

സംഗീതം നിറയുന്ന നിസർഗ

നിർമ്മാണശൈലികളിലെ വ്യത്യസ്തത ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. കെട്ടിലും മട്ടിലും പുതുപുത്തൻ രീതികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഈ വീട് ഒരു മാതൃക ആക്കാവുന്നതാണ്.

dhome-preferred-magazine

വ്യത്യസ്ത രൂപഭംഗി ലഭിച്ചതിന്റെ പേരിൽ വൈറൽ ആയി മാറിയ ഈ വീട് വിഷ്‌ണുദേവിന്റേയും ലക്ഷിമിയുടേയും ആണ്. അങ്കമാലിയിലാണ് 2557 സ്ക്വയർ ഫീറ്റിൽ ‘നിസർഗ’ ആർട്ട് ഹബ് പണിതിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ ഈ വീടിന്റെ ശിൽപി പ്രകൃതി സൗഹാർദ്ദ വീടുകളുടെ തോഴൻ കൂടിയായ ആർക്കിടെക്റ്റ് വിനു ഡാനിയലാണ്.

 

ഇവിടെ വീട്ടുടമ സംഗീതത്തെ സ്നേഹിക്കാനും അറിയുവാനും അമേരിക്കയിലെ ജോലി രാജി വെച്ച് നാട്ടിലെത്തിയത് ഒരു സ്വപ്നവും പേറിയാണ്. സംഗീതവും പ്രകൃതിയും ഇഴചേർന്ന ഒരു ഭവനം. കോവിഡ് തരംഗത്തിൽ പെട്ട് ലോക്ക് ആയപ്പോൾ ഇരുവരും വീട് എന്ന സ്വപ്നത്തെപ്പറ്റി ആഴത്തിൽ ചിന്തിച്ചു തുടങ്ങി വിനു ഡാനിയലിന്റെ അടുത്ത് എത്തിച്ചേർന്നത്. അങ്ങനെ വീട്ടുകാരുമായുള്ള കൂടി കാഴ്ചയിൽ അവരുടെ മനോഭാവങ്ങളും തന്റെ രീതികളും ചേർന്നു പോകാൻ തടസങ്ങൾ ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ പ്രൊജക്റ്റ് ഏറ്റെടുത്തു.

“സംഗീതം പഠിക്കാനും അവതരിപ്പിക്കാനും ആസ്വദിക്കാനും ഒരു സ്പേസ്, ജീവസുറ്റ ഒരിടം” എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. ഈ ഒരൊറ്റ ആവശ്യത്തെ അവരുടെ ബഡ്‌ജറ്റിനൊത്ത് തന്റേതായ മുഖമുദ്ര പതിപ്പിച്ചുകൊണ്ട് തന്നെ നിർമ്മിക്കണം എന്ന ശിൽപിയുടെ ക്രീയേറ്റിവിറ്റിയാണ് “പുരപ്പുറത്തൊരു ആംഫിതീയേറ്റർ”. അങ്ങനെ വീടിന്റെ ചരിഞ്ഞ മേൽക്കൂരയാണ് ഈ വീടിന്റെ ഹൃദയവും വീട്ടുകാരുടെ ഹൃദയവുമായി ശിൽപി ചിട്ടപ്പെടുത്തിയത്.

 

മേൽക്കൂരയ്ക്ക് ജി.ഐ റാഫ്റ്റേഴ്‌സ് ഘടിപ്പിച്ച് അതിൽ ഓട് വിരിച്ച് ആളുകളുടെ ഭാരം താങ്ങാൻ കെൽപ്പുള്ളതാക്കി പണിതു. അകത്തളങ്ങളിലേക്ക് സൂര്യപ്രകാശം കടത്തിവിടുന്നതിനായി ടഫന്റ് സാൻവിച്ച് ഗ്ലാസുപയോഗിച്ച് ഇരിപ്പിടമാക്കി. ഇങ്ങനെ മേൽക്കൂരയുടെ മുകൾത്തട്ട് വരെ എളുപ്പത്തിൽ കയറിയിറങ്ങാൻ കഴിയും വിധം മേൽക്കൂര ക്രമീകരിച്ചു. ഇങ്ങനെ മേൽക്കൂരയ്ക്ക് ചുറ്റും ഏതാണ്ട് 70 പേർക്ക് ഇരിക്കാൻ സാധ്യമാണ്. തീയറ്ററിലേതുപോലെ നമ്പറുകൾ വരെ കൊടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ലളിതമാണ് എലിവേഷൻ. ചുറ്റിനും നിറഞ്ഞ പച്ചപ്പിനുള്ളിൽ പ്രകൃതിയോട് സംവദിക്കാൻ തടസങ്ങൾ ഇല്ലാതെയാണ് വീടിന്റെ ഡിസൈൻ ക്രമീകരണങ്ങൾ എന്നതും ശ്രദ്ധേയമാണ്. ഇവിടെ ഭിത്തി കെട്ടിയിരിക്കുന്ന രീതി “ഷട്ടേഡ് ഡെബ്രി വോൾ” ആണ്. കെട്ടിടാവശിഷ്ടങ്ങളും മണ്ണും ചേർത്ത് ഇടിച്ചുറപ്പിച്ച് ആണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്.

തുറന്ന നയം സ്വീകരിച്ചാണ് അകത്തളങ്ങൾ ഒരുക്കിയിട്ടുള്ളത്. ലിവിങും ഡൈനിങും ഉൾപ്പെടുന്ന ഭാഗം വിശാലമായ ഹാളാക്കി. ലിവിങ്ങിൽ സീലിങ്ങിന് ജൂട്ട് മെറ്റിരിയലാണ് ഉപയോഗിച്ചത്. മുകളിലെ ആംഫി തീയേറ്റർ വരുന്നത് ലിവിങ്ങിന്റെ മുകളിലായിട്ടാണ്. അതിനാൽ അവിടെ കൊടുത്തിരിക്കുന്ന ഗ്ലാസിലൂടെ വീടിനുള്ളിലേക്കെത്തുന്ന വെട്ടത്തിന്റെ തീവ്രത കുറയ്ക്കാൻ ജൂട്ട് സഹായിക്കുന്നു. നനവ് പടർന്ന് ജൂട്ട് കേടാവാതെ ഇരിക്കാൻ പോളികാർബണേറ്റ് ഷീറ്റ് കൂടി കൊടുത്തു കൊണ്ടാണ് സീലിങ്ങിന്റെ പ്രതികരണം.

ഫ്ലോറിങ്ങിന് തേക്കിൻ തടിയിലാണ് എന്നതും ഭംഗിയേറുന്നു. ഫ്ലോറിങ്ങിനു ചില ഭാഗം കുഴിപോലെ കൊടുത്തിരിക്കുന്നത് കാണാം. സൗകര്യപ്രദമായി ഇരിക്കാൻ ഇത് സഹായിക്കുന്നു. ലിവിങ്ങിന്റെ ഭിത്തിയുടെ ഒരു ഭാഗം മുഴുവൻ മെഷ് ഭിത്തി നൽകി പ്രകൃതിയുടെ മനോഹാരിതയിലേക്ക് മിഴി തുറക്കുന്നു. കിഴക്ക് ഭാഗം വയലാണ്. ഈ ഭാഗത്താണ് ഗ്ലാസിനുപകരം മെഷ് ഭിത്തി കൊടുത്തത്. ഇവിടെ വള്ളി ചെടികൾ പടർത്തി ഹരിതാഭ നിറച്ചു. ത്രികോണാകൃതിയുടെ പ്രതിഫലനങ്ങൾ അങ്ങിങ്ങായി കാണാം. ഊണുമേശയ്ക്കും ത്രികോണാകൃതിയാണ്. നിലത്തിരുന്നു ഭക്ഷണം കഴിക്കാൻ സാധ്യമാക്കും വിധത്തിലാണ് ഈ മേശയുടെ ഡിസൈൻ ക്രമീകരണം.

മുകളിലേക്കുള്ള ഗോവണിക്ക് സ്റ്റീൽ സ്ട്രക്ച്ചറിൽ തേക്ക് കൊണ്ട് പൊതിഞ്ഞ് ഫ്ലോറിങ്ങിന്റെ തുടർച്ചയെന്നോണം തോന്നത്തക്കവിധത്തിൽ ഡിസൈൻ ചെയ്തു. മുകളിലെത്തിയാൽ ഒരു ബെഡ്റൂമും റെക്കോർഡിങ് സ്റ്റുഡിയോയും ഉണ്ട്.

താഴെ രണ്ട് മുകളിൽ ഒന്ന് എന്നിങ്ങനെയാണ് കിടപ്പ്മുറികളുടെ ക്രമീകരണം. അറ്റാച്ഡ് ബാത്ത്റൂമോട് കൂടിയതാണ് മുറികൾ. എല്ലാം ഉയരമുള്ള സീലിങ് നൽകിയാണ് കൊടുത്തത്. ശാന്തമായി ഉറങ്ങുക എന്ന ഉദ്ദേശത്തോടുകൂടി മാത്രമാണ് മുറികൾ ഡിസൈൻ ചെയ്തിട്ടുള്ളത്. മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും പുറത്തെ കുളത്തിലേക്ക് എത്താൻ വാതിൽ നൽകി. പ്ലോട്ടിൽ ഉണ്ടായിരുന്ന കുളം അതേപടി നിലനിർത്തിയാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കുട്ടികളുടെ മുറിയ്ക്ക് ഗ്ലാസിന്റെ സ്ലൈഡിങ് ഡോറാണ് നൽകിയത്. ഇവിടെ നിന്നുള്ള കാഴ്ച ചെന്നെത്തുന്നത് മനോഹരമായ വയലിലേക്കാണ്.

ഓപ്പൺ കൺസപ്റ്റിലാണ് കിച്ചൻ ഡിസൈനും വർക്ക് ഏരിയയും. ലോൺട്രി സ്പേസും കിച്ചനോട് ചേർന്ന് തന്നെ കൊടുത്തു.

വീട്ടുകാരുടെ സംഗീതവും പ്രകൃതിയുടെ സംഗീതവും എല്ലാം ഒരുമിച്ചു ചേരുമ്പോൾ ഇവിടം സ്വർഗമാണ്. നിസർഗ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് സംഗീതത്തെ അറിയുന്നവർ എവിടേക്കെത്തി സംഗീത സദസിനെ ഉണർത്തുമ്പോൾ വീട് സംഗീതസാന്ദ്രമാകുന്നു.

Architect / Engineer / Design Firm

Ar. Vinu Daniel

WALLMAKERS

Website: www.wallmakers.org

Phone – 9846560708

 

Client                    – Mr.Vishnudev & Mrs.Lakshmi

Location               – Angamali, Kochi

Area                      – 2257 sqft

 

Text Courtesy     – Resmi Ajesh

Photo Courtesy  – Syam Sreesylam

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas