ഏതാണ്ട് 20 വർഷത്തോളം പഴക്കമുള്ള വീടായിരുന്നു അനിശേഷന്റേയും കുടുംബത്തിന്റേയും. സൗകര്യങ്ങൾ കുറവായിരുന്നു. സൂര്യപ്രകാശമൊന്നും ഉൾത്തളങ്ങളിലേക്ക് എത്തിയിരുന്നില്ല. കാർപോർച്ച്, സിറ്റൗട്ട്, ഡ്രോയിങ് റൂം, കിച്ചൻ, മൂന്ന് കിടപ്പുമുറികൾ, രണ്ട് ടോയ്ലറ്റ്, ഓപ്പൺ ടെറസ്, ബാൽക്കണി ഇത്രയുമായിരുന്നു പഴയ വീട്ടിലെ സൗകര്യങ്ങൾ. 1800 സ്ക്വയർഫീറ്റാണ് പഴയ വീട് ഉണ്ടായിരുന്നത്.
ഇന്നത്തെ ജീവിത സാഹചര്യങ്ങൾക്കും ശൈലിക്കും അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരണം എന്ന ആഗ്രഹത്തിൻപുറത്താണ് വീട് പുതുക്കണം എന്ന് തീരുമാനിച്ചത്.
എലിവേഷന് പുത്തൻ ഛായ നൽകി. പഴയ വീടിന് സ്ലോപ് റൂഫ് ആണ് ഉണ്ടായിരുന്നത് അതെല്ലാം പൊളിച്ചു നീക്കി കണ്ടംപ്രററി ശൈലിയോട് നീതി പുലർത്തുന്ന സ്ക്വയർ പാറ്റേണുകൾ നൽകി. എലിവേഷനൊത്ത കോംപൗണ്ട് വാളും കൊടുത്തു പുറംഭംഗിയാക്കിയെടുത്തു.
അകത്തളങ്ങളിലെ ജനാലകളും വാതിലുകളുമെല്ലാം പൂർണമായി പൊളിച്ചു മാറ്റി പുതിയ പാറ്റേണുകൾ നൽകി ഡിസൈൻ ചെയ്തു. ഇവ കൃത്യമായി വായുവും വെളിച്ചവും ഉൾത്തളങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
ലിവിങ് ഡൈനിങ് കിച്ചൻ എന്നീ സ്പേസുകൾ വിശാലമായി തന്നെ ഡിസൈൻ ചെയ്തു. ഇവിടെ കൊടുത്തിരിക്കുന്ന കോർട്ടിയാർഡ് ആണ് ഹൈലൈറ്റ്. വൈറ്റ് വുഡൻ തീം ആണ് അകത്തളത്തിന്റെ ഭംഗി. വുഡൻ സ്ട്രിപ്പുകളും പനലിങ്ങുകളും മനോഹാരിതയാണ്.
ഒരു പൂജ സ്പേസിനും കൂടി ഇടം കൊടുത്തു. കോർട്ടിയാർഡിനോട് ചേർന്നാണ് പൂജ സ്പേസ് ഒരുക്കിയത്.
ഇനി ഉൾത്തളങ്ങളിലേക്ക് എത്തിയാൽ പഴയ കിടപ്പ് മുറികൾ എല്ലാം തന്നെ റീഡിസൈൻ ചെയ്തു പുതുക്കി. അതിൽ ഒരു മുറിയും അതിന്റെ ടോയ്ലെറ്റും നിലനിർത്തികൊണ്ടുതന്നെയാണ് പുതുക്കലുകൾ നൽകി കാലാതീതമാക്കിയത്. മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തി പൊളിച്ചു നീക്കി മുറിയുടെ വലിപ്പം കൂട്ടി പരിവർത്തനം സാധ്യമാക്കി. ഈ മുറി ബാത്ത് അറ്റാച്ഡ് ആക്കി മാറ്റി. ബെഡ്റൂമുകളിൽ തേക്കിൻ തടി ഉപയോഗിച്ച് വാഡ്രോബുകൾ കൊടുത്തു. ഇങ്ങനെ മൂന്ന് ബെഡ്റൂമുകളാണ് പഴയ വീട്ടിൽ ഉണ്ടായിരുന്നത് എങ്കിൽ പുതുക്കിയപ്പോൾ 5 ബെഡ്റൂമുകൾ ആയി.
സ്റ്റെയർ കയറി മുകൾ നിലയിൽ ലിവിങ് ഏരിയ കൂട്ടിച്ചേർത്തു. ഒരു കിടപ്പുമുറിയും മുകളിലാണ് സ്ഥാനം കൊടുത്തത്.
പഴയ അടുക്കളയും പൂർണമായും പൊളിച്ചു നീക്കികൊണ്ട് ഡൈനിങ് കം കിച്ചൻ എന്ന കൺസപ്റ്റിലേക്ക് കൊണ്ടുവന്നു. ആധുനിക സംവിധാനങ്ങൾ എല്ലാം അടുക്കളയിൽ കൊടുത്തു. പരമാവധി സ്റ്റോറേജ് സ്പേസുകൾ കൂടി കിച്ചനിൽ കൊടുത്തു. കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്. മൾട്ടിവുഡും പ്ലൈവുഡുമാണ് ബാക്കി മെറ്റീരിയൽ.
ഇങ്ങനെ കാലാതീതമായ മാറ്റങ്ങളെ ഉൾച്ചേർത്തുകൊണ്ട് അനിവാര്യമായ ആശയങ്ങളെ മാത്രമാണ് ഇവിടെ റെനവേഷൻ നടത്തിയിരിക്കുന്നത്. അടിമുടി ചേയ്ഞ്ച് കിട്ടത്തക്കവിധത്തിൽ ക്ലൈന്റിന്റെ ബഡ്ജറ്റിനനുസരിച്ചുള്ള പരിവർത്തനങ്ങളാണ് ഈ വീട്ടിൽ സാധ്യമാക്കിയിട്ടുള്ളത്.
Architect / Engineer / Design Firm
Visak MK & Vishnu Vijayan
DOT Architects
Trivandrum
Phone – 9605480127, 8089055527
Client – Mr.Aniseshan
Location – Poojappura, Trivandrum
Area – 2900 sqft
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590