
തിരുവന്തപുരത്ത് 4250 സ്ക്വയർഫീറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീടിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഇവിടെ വീട്ടുടമകളായ അനൂപും ഭാര്യ ആര്യയും ഡോക്ടർമാരാണ് അതിലുപരി ആര്യ ഒരു നർത്തകി കൂടിയാണ്. അതുകൊണ്ടു തന്നെ ഒരേ സമയം പബ്ലിക് സ്പേസും പ്രൈവറ്റ് സ്പേസും ഇവർക്ക് ആവശ്യമാണ് എന്നാൽ ഈ രണ്ട് സ്പേസുകളും യാതൊരു വിധേനയും സ്വകാര്യതയ്ക്ക് തടസ്സമാവുകയും ചെയ്യരുത്. ഇങ്ങനെയുള്ള ആവശ്യങ്ങൾക്കൊക്കെ പ്രധാന പരിഗണന കൊടുത്തുകൊണ്ട് “The Brickhaus” എന്ന വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഇവിടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത വീട്ടുകാരും ശില്പിയും തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യാപ്തി കൂടിയാണ്. വീട്ടുകാരുടെ ആവശ്യങ്ങളെ ഇത്ര മനോഹരമായി പൂർത്തീകരിച്ചതിന്റെ പ്രതിഫലനങ്ങൾ കോംപൗണ്ട് വാളിൽ തുടങ്ങി നമുക്ക് കാണാനാകും.
നീളമേറിയതും ക്രമരഹിതവുമായ ഇടുങ്ങിയ പ്ലോട്ടിൽ പടിഞ്ഞാറോട്ട് അഭിമുഖമായാണ് ഈ വീട് നിലകൊള്ളുന്നത്. വീടിന്റെ കോംപൗണ്ട് വാളിൽ തുടങ്ങുന്ന ഡിസൈൻ എലമെന്റുകളുടെ തുടർച്ച ഉള്ളിലേക്ക് പ്രവേശിക്കുന്തോറും നമുക്ക് കാണാനാകും. എക്സ്പോസ്ഡ് ബ്രിക്കിന്റെ ചാരുതയിൽ തീർത്തിരിക്കുന്ന ഈ വീട് അതുവഴി കടന്നു പോകുന്ന ആരും ഒന്നുനിന്ന് വീക്ഷിക്കാതെ പോകുന്നില്ല എന്നതാണ് പരമാർത്ഥം.
വിശ്രമിക്കാൻ ഒരിടം, ഉന്മേഷത്തോടെ ഇരിക്കാൻ കഴിയുന്ന സ്പേസുകൾ ഡോക്ടറുടെ കുടുംബം ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത് ഇതായിരുന്നു. ഇങ്ങനെ ക്ലൈന്റിന്റെ ആവശ്യങ്ങളെ വൈവിധ്യമാർന്ന രീതികൾ നൽകികൊണ്ട് അഭിസംബോധന ചെയ്യുന്നു “ബ്രിക്ഹൗസ്”. അതിന്റെ പേരിനോട് നൂറ് ശതമാനം നീതിപുലർത്തുന്ന ഡിസൈൻ ക്രമീകരണങ്ങളും നയങ്ങളും തന്നെയാണ് അടിമുടി ഈ വീടിനെ വേറിട്ട് നിർത്തുന്നത്.
എടുത്തു പറയേണ്ട മറ്റൊരു ഹൈലൈറ്റ് പബ്ലിക് സ്പേസ് vs പ്രൈവറ്റ് സ്പേസ് എന്ന ആശയമാണ്. ഇരുവരും ഡോക്ടർമാർ ആയതുകൊണ്ടുതന്നെ മെഡിക്കൽ കൺസൾട്ടൻസി സ്പേസും അതിനോട് ചേർന്നുള്ള ഗസ്റ്റ് ബെഡ്റൂമും വീടിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേറിട്ട് നിൽക്കും വിധം പ്രത്യേക ബ്ലോക്കാക്കി ക്രമപ്പെടുത്തി എന്നിരുന്നാലും വീടുമായി സമന്വയിക്കും വിധമുള്ള ക്രമീകരണങ്ങൾ കൊടുത്തതാണ് സവിശേഷത.
ശ്രദ്ധാപൂർവ്വം വിശദമായ ഇഷ്ടിക പാകിയ പാത രണ്ട് സ്പേഷ്യൽ ബ്ലോക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ടെക്റ്റോണിക് ചരട് രൂപപ്പെടുത്തുന്നു, അതേസമയം ചെറിയ കുടുംബ സമ്മേളനങ്ങൾക്കുള്ള പ്രകടന സ്റ്റേജ് ഫ്ലോറായി ഇരട്ടിയാക്കുന്നു. അനൗപചാരിക ഘട്ടത്തിനുപുറമെ ശാന്തമായ പ്രതിഫലന ഇഷ്ടിക അരികുകളുള്ള താമരക്കുളം ഈ സ്ഥലത്തേക്ക് സ്പഷ്ടവും ക്ഷണികവുമായ പ്രകമ്പനം നൽകുന്നു.
തുറന്നതും വിശാലവും പരസ്പരം ബന്ധിപ്പിക്കുന്നതുമായ ഇടങ്ങളാണ് ഇഷ്ടികയുടെ നിർമ്മാണത്തിലൂടെ ഇവിടെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. റസ്റ്റിക് ഫീൽ തരുന്ന അകത്തളങ്ങൾ മെറ്റീരിയലുകളുടെ സ്വാഭാവികത അതേപടി നിലനിർത്തുന്നത് ആംപിയൻസ് കൂട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ സ്വാഭാവികതയുടേയും ഗൃഹാതുരത്വത്തിന്റേയും പ്രതിഫലനങ്ങൾ അകത്തും പുറത്തും ലഭിക്കുന്നുണ്ട്.
ജാളി വർക്കുകളും വലിയ ജനാലകളും എല്ലാം ഊർജസ്രോതസുകളെ പരമാവധി ഉള്ളിലേക്കെത്തിച്ചു കൊണ്ട് ചൂടിനെ പ്രതിരോധിക്കുന്നു. പ്രകൃതിയോട് സംവദിക്കാൻ കഴിയും വിധമുള്ള ക്രമീകരണങ്ങളാണ് അകത്തളങ്ങളുടെ ഹൈലൈറ്റ്. ജാളി വർക്കുകളും സ്കൈലൈറ്റ് ഓപ്ഷനുകളും ലൂവേർഡ് ഗേബിളുകളും തീർക്കുന്ന നിഴൽ ചിത്രങ്ങൾ ഓരോ സ്പേസിനേയും ചലനാത്മകമാക്കുന്നത്.
ഇന്റീരിയറിന്റെ സ്വാഭാവിക തണുപ്പ് സുഗമമാക്കുന്നതിന് ബ്രിസ്വേകൾ പൂന്തോട്ടങ്ങളുടേയും കുളങ്ങളുടേയും നിർമ്മാണം എന്നിവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഒരു ഫങ്ഷണൽ ലേ ഔട്ടിൽ നിന്നാണ് ഡൈനിങ്. അതിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തേക്ക് തുറക്കുന്നത്. ഈ ഒരു സ്പേസ് വീടിനെ ഔട്ട്ഡോറുമായി ബന്ധിപ്പിക്കുന്നു. ഈ ഫങ്ഷണൽ സ്പേസിന്റെ ആംപിയൻസ് വീടിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.
മാസ്റ്റർ ബെഡ്റൂമിൽ ഇഷ്ടികയുടെ ലൂവറുകളാൽ പുറപ്പെട്ട ലാൻഡ്സ്കേപ്പ് കോർട്ടിയാർഡ് ഉണ്ട്. മുറിക്കകങ്ങളിൽ സദാ ഒരു കുളിർമ നിലനിൽക്കാൻ ഇത് സഹായിക്കുന്നു.
5 KWP കപ്പാസിറ്റി ഉള്ള സോളാർ ഗ്രിഡ് ടൈഡ് പവർ സിസ്റ്റം പകൽ സമയത്ത് അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി മെയിൻ സപ്ലൈ ഗ്രിഡിലേക്ക് നൽകപ്പെടുന്നു. ഇത് രാത്രിയിൽ ഗ്രിഡിൽ നിന്ന് വൈദ്യുതി തിരികെ എടുക്കാൻ അനുവദിക്കുന്നു. ഇതിന്റെ ഫലമായി വീട്ടുടമയ്ക്ക് “0 ” ആണ് കറന്റ് ബിൽ. അതുപോലെ തന്നെ മഴവെള്ള സംവിധാനവും ഇവിടെ കൊടുത്തിട്ടുണ്ട്. മഴവെള്ളം ഫിൽട്ടർ ചെയ്ത് കിണറ്റിലേക്ക് കടത്തിവിട്ട് ജലസംവിധാനം ഉയർത്തുന്നു. ജൈവമാലിന്യം ബയോഗ്യാസാക്കി ഇവിടെ പാചകത്തിന് ഉപയോഗിക്കുന്നു.
ഇങ്ങനെ വീട്ടുകാരുടെ ആവശ്യങ്ങളെ മാത്രം സുന്ദരങ്ങളായ സ്പേസുകളാക്കി വിന്യസിച്ച് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളാക്കി മാറ്റുന്നതിൽ ആർക്കിടെക്റ്റ് വിജയിച്ചു എന്നതിനുള്ള തെളിവാണ് ഈ വീട്.
Architect / Engineer / Design Firm
Srijit Srinivas
Srijit Srinivas Architects
Trivandrum
Phone – 9447092404
Client – Dr. Anup Narayanan & Dr. Arya A. R.
Location – Trivandrum
Area – 4250 sqft
Site Area – 18.1 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590