ചതുരാകൃതിയുടെ ഭംഗിയും ഓപ്പൺ കൺസപ്റ്റുമാണ് വീടിന്റെ ഭംഗി എങ്കിൽ, 5 സെന്റിൽ പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തി കൊണ്ട് തന്നെ ക്ലൈന്റിന്റെ എല്ലാ ആവശ്യങ്ങളും സൗന്ദര്യാത്മകമായി തന്നെ ഒരുക്കാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ് .
കിഴക്കോട്ടു ദർശനമായിട്ടാണ് വീടിരിക്കുന്നത്. 5 സെന്റ് പ്ലോട്ടിൽ പിറകുവശത്തേക്കു എത്തുമ്പോൾ 3 മീറ്റർ കട്ട് ചെയ്തു താഴോട്ടു ഒരു ചായ്വ് ഉണ്ട്. തെക്കു നിന്ന് വടക്കോട്ടുള്ള ചായ്വ് യൂട്ടിലൈസേ ചെയ്തു. ക്ലൈന്റിന്റെ ആവശ്യപ്രകാരം ഡബിൾ കാർ പാർക്കിങ് കൂടി കൊടുക്കാൻ കഴിഞ്ഞു. അങ്ങനെ ഫ്രണ്ട് സെറ്റ് ബാക്ക് 3 മീറ്റർ കൂടാതെ ആണ് ഈ പാർക്കിങ് സ്പേസ് കൂടി കൊടുത്ത്.
സെറ്റ് ബാക്ക് ഏരിയയിലേക്ക് വണ്ടി സ്മൂത്തായി കയറാൻ പാകത്തിന് ഗ്രൗണ്ട് സെറ്റ് ചെയ്തിട്ടാണ് ഫൗണ്ടേഷൻ കൊടുത്തത്. വടക്കോട്ടുള്ള പ്ലോട്ടിന്റെ കോർണറിൽ നിന്നാണ് 45 cm പ്ലിന്ത് ഹൈറ്റ് കൊടുത്തു ചെയ്തിരിക്കുന്നതിനാൽ എലിവേഷന് എടുപ്പ് തോന്നിക്കും വിധം ഡിസൈൻ ചെയ്യാനായി.
ഓപ്പൺ പ്ലാനാണ് വീടിന്റെ മറ്റൊരു സവിശേഷത. ലിവിങ് ഏരിയയിലും ഡൈനിങ് ഏരിയയിലും പ്രൈവസി വരത്തക്ക വിധത്തിൽ ഒരു സ്റ്റാന്റിംഗ് വാൾ ക്രമീകരിച്ചിട്ടുണ്ട്. ആ വാളിന് ചുറ്റും നടക്കാൻ സാധിക്കും വിധമാണ് ക്രമീകരണം. എയർ സർക്കുലേഷനും വിഷ്വൽ പ്രെസെന്റേഷനും പ്രധാന്യം കൊടുത്തുകൊണ്ടാണ് ക്രമീകരണം.
ഡൈനിങ്ങിനു നേരെ ബുദ്ധയുടെ റിലീഫ് വർക്ക് കൊടുത്തിരിക്കുന്നത് ആംപിയൻസ് കൂട്ടുന്നുണ്ട്. കോർണർ സ്പേസ് ഉപയുക്തമാക്കിയാണ് പൂജ സ്പേസ് ഡിസൈൻ ചെയ്തത്. മനോഹരമായ ഒരു വാട്ടർ ബോഡിയും ഇന്റീരിയറിൽ സ്ഥാനം കൊടുത്തു. ഈ വാട്ടർ ബോഡിയിലേക്കു ഫുൾ വിഷൻ കിട്ടുന്നതിന് വേണ്ടി സീലിംഗ് ഹൈറ്റുള്ള കോർണർ വിൻഡോസും കൊടുത്തു. ഡൈനിങ്ങിൽ നിന്നും കിച്ചണിൽ നിന്നുമെല്ലാം കാഴ്ച ചെന്നെത്തും വിധമാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഈ സ്പേസുകൾ കൂടാതെ താഴെ ഒരു ബെഡ്റൂം, വർക്ക്ഏരിയ, കിച്ചൻ, യൂട്ടിലിറ്റി സ്പേസ് എന്നിവ കൊടുത്തു. 4 കിടപ്പുമുറികളാണ് ആകെ ഉള്ളത്. മൂന്നെണ്ണം മുകളിൽ ക്രമീകരിച്ചു. മുകൾ നിലയിലെ ബെഡ്റൂമുകൾ എല്ലാം സ്പേഷ്യസ് ആയി ഡിസൈൻ ചെയ്തു.
എലിവേഷനിൽ നൽകിയിരിക്കുന്ന ബോക്സിലാണ് മാസ്റ്റർ ബെഡ്റൂം വരുന്നത്. ഇതിന്റെ രണ്ടു സൈഡിൽ ബാൽക്കണി ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ ഒരെണ്ണം ബെഡ്റൂമിൽ നിന്നും ഇറങ്ങാവുന്ന രീതിയിലും ഒരെണ്ണം ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന രീതിയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
5 സെന്റ് ക്രൗഡഡ് ആയതുകൊണ്ടുതന്നെ ഫാമിലി ലിവിങ്ങിലെ ബാൽക്കണിക്ക് സ്വകാര്യത ലഭിക്കുന്നതിന് വേണ്ടി അലുമിനിയം ലൂവേർസ് ഉപയോഗിച്ചു. സ്ഥലപരിമിതി ആയതിനാൽ ലാൻഡ്സ്കേപ്പിനു പ്രാധാന്യം കിട്ടാൻ കോംപൗണ്ട് വാളിന് മുകളിൽ പ്ലാന്റർ ബോക്സ് കൊടുത്തു.
ഇങ്ങനെ വളരെ കൃത്യമായി പ്ലോട്ടിനെ പ്രയോജനപ്പെടുത്തി ഈ വീട് ഡിസൈൻ ചെയ്തത് സൻസ്കൃതി ആർക്കിടെക്ടസിലെ പ്രിൻസിപ്പൽ ആർക്കിടെക്റ്റായ സുജിത് കെ നടേഷാണ്. ലഭ്യമായ ഓരോ സ്പേസിനെയും ഉപയോഗപ്രദമാക്കിയപ്പോൾ വീടും ഏറ്റവും മനോഹരവും കാലികവുമായി മാറി.
Architect / Engineer / Design Firm
Ar.Sujith K Nadesh
Sanskriti Architects
Kochi
Phone – 9495959889
Client : Praveen , Aswini
Location : Kakkanad , Athani
Area : 3000 sqft
Bedrooms : 4
Site Area : 5 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590