മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

അടിമുടി ആഡംബരം നിറയുന്ന വീട്

dhome-preferred-magazine

വിശാലമായ പ്ലോട്ടിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പ്രൗഢഗംഭീരമായ വീട് ഡിസൈൻ ചെയ്‍തിരിക്കുന്നത്. മുജീബിനും കുടുംബത്തിനും വേണ്ടി മലപ്പുറം ജില്ലയിൽ ഈ വീട് ഡിസൈൻ ചെയ്‌തു കൊടുത്തിരിക്കുന്നത് ആരിഫ് അസ്സോസിയേറ്റ്സ് ആണ്. ട്രോപ്പിക്കൽ പ്ലാന്റുകൾ ഉൾപ്പെടെ മനോഹരമായ ചെടികൾക്കും സ്ഥാനം നൽകിക്കൊണ്ടാണ് ലാൻഡ്സ്കേപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. എലിവേഷനോട് നീതി പുലർത്തുന്ന കോമ്പൗണ്ട് വാളും ഭംഗിയാണ്.

 

കൊളോണിയൽ കന്റംപ്രററി ശൈലിയുടെ ഡിസൈൻ എലെമെന്റുകളാണ് എലിവേഷന്റെ ആകർഷണീയത. ഗേബിൾ റൂഫും ഗ്രേ – വൈറ്റ് കളർ കോമ്പിനേഷനും വലിയ ജനാലകളും എല്ലാം കൊളോണിയൽ ശൈലിയോട് ചേർന്ന് നിൽക്കുന്നു. നീളത്തിലുള്ള പ്ലോട്ടിന്റെ പിന്നിലേക്ക്  വീടിനു സ്ഥാനം കിട്ടിയതിനാൽ മനോഹരമായ ലാൻഡ്സ്കേപ്പിനും വീടിന്റെ കാഴ്ചഭംഗി ആസ്വദിക്കുന്നതിനും സാധ്യമായി.

ആഢംബരപൂർണ്ണമായ അകത്തളങ്ങളാണ് വീടിന്റെ മറ്റൊരു സവിശേഷത. കാർപോർച്ച്, സിറ്റൗട്ട്, ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അറ്റാച്ചഡ് ബാത്റൂമ്മോടുകൂടിയ 5  കിടപ്പു മുറികൾ, പാഷിയോ, ബാൽക്കണി, കിച്ചൻ, വർക്കേരിയ, ജിം ഏരിയ എന്നിങ്ങനെയാണ് അകത്തള സൗകര്യങ്ങൾ. പാർട്ടി ഏരിയയും മൾട്ടി പർപ്പസ് ഏരിയ ആയിട്ടും ഉപയോഗപ്പെടുത്താവുന്ന ബേസ്‌മെന്റ് ഏരിയ കൂടി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. തേക്കിൻ തടിയിൽ തീർത്ത ഫർണിച്ചറുകളാണ് സിറ്റൗട്ടിന്റെ മനോഹാരിത.

കൺസോൾ ടേബിളും, ടെക്സ്ചർ വർക്ക് നൽകി ഹൈലൈറ്റ് ചെയ്ത ഭിത്തിയും, വ്യത്യസ്തമായ ടേബിൾ ടോപ്പും അതിൽ നൽകിയിരിക്കുന്ന ആർട്ടിഫാക്റ്റുകളുമാണ് ഫോയർ സ്‌പേസിനെ ശ്രദ്ധേയമാക്കുന്നത്.

വിശാലമായ അകത്തളങ്ങളാണ് ഇന്റീരിയറിലെ മാസ്മരികത. ഫോർമൽ ലിവിങ്ങിലേക്കു എത്തിയാൽ ഷാന്റിലിയറും പ്ലൈവുഡ് വെനീർ ഫിനിഷിൽ ഒരുക്കിയ സീലിങ്ങും ലെതർ സോഫയും എല്ലാം  സ്‌പേസിനെ മനോഹരമാക്കുന്നു.

ജനലിനും വാതിലിനും സ്റ്റെയർകേസിനും എല്ലാം തേക്കാണ് ഉപയോഗിച്ചിട്ടുള്ളത്. ഫ്ലോറിങ്ങിനു ഇറ്റാലിയൻ മാർബിളും  വുഡൻ പ്ലാങ്കും തിരഞ്ഞെടുത്തു. സീലിങ്ങിന് പ്ലൈവുഡും വെനീറുമാണ്. ഭിത്തിയിൽ ടെക്സ്ചർ വർക്കുകളും, സീലിങ് പാറ്റേണുകൾക്കു പ്ലൈവുഡും വെനീറും കൊടുത്തു ഭംഗിയാക്കി. സി എൻ സി വർക്കുകളും വാൾ ഫ്രയിമുകളും ആർട്ടിഫാക്റ്റുകളും എല്ലാം ഇന്റീരിയറിൽ പ്രൗഢി എടുത്തു കാണിക്കുന്നുണ്ട്.

8 സീറ്റർ ഫർണിച്ചറാണ് ഡൈനിങ്ങിന്. ഡബിൾ ഷെയിഡിലുള്ള ഫർണിച്ചർ കളർ കോമ്പിനേഷൻ വ്യത്യസ്തമാണ്. സീലിംഗ് പാറ്റേണും അവിടെ നൽകിയിരിക്കുന്ന ഹാങ്ങിങ് ലൈറ്റും ഡൈനിങ് ടേബിളിനോട് ചേർന്ന് പോകുന്നുണ്ട്. ഡിസൈൻ എലെമെന്റുകളും ആർട്ടിഫക്റ്റുകളും അകത്തളങ്ങളുടെ ഭംഗി കൂട്ടുന്നതിൽ പ്രത്യേക പങ്ക് വഹിക്കുന്നുണ്ട്.

അകത്തളത്തിലെ ഫോക്കൽ പോയിന്റ് കോർട്ടിയാർഡ് ആണ്. പെബിൾ സ്‌പേസും തടിയുടെ ഊഞ്ഞാലും ഡെക് ഏരിയയും ഇൻഡോർ പ്ലാന്റുകളും എല്ലാം കോർട്ടിയാർഡിന്റെ ആംബിയൻസ് കൂട്ടുന്ന എലെമെന്റുകളാണ്. ഇ൦പോർട്ടഡ് വുഡ് ആണ് ഇവിടെ ഡെക്ക് ഒരുക്കാൻ ഉപയോഗിച്ചിട്ടുള്ളത്.

തേക്കിൻ തടിയിലാണ് സ്റ്റെയർകേസ് തീർത്തിട്ടുള്ളത്. ഫ്ലോറിങ്ങിനു ഇറ്റാലിയൻ മാർബിളും വുഡൻ പ്ലാങ്കും ആണ് ഉപയോഗിച്ചത്. സീലിങ്ങും വാൾ പാനലിംഗും ഇന്റീരിയറിൽ പ്രൗഢി കൂട്ടുന്നു. കൂടാതെ ഡബിൾ ഹൈറ്റ് ഏരിയകളിലും വലിപ്പമേറിയ ഏരിയകളിലും ഷാന്റിലിയറുകൾ നൽകിയത് എടുത്തു നില്കുന്നു.

വിശാലമായ സ്പേസിലാണ് ബെഡ്‌റൂം ഡിസൈനുകൾ. ഹോട്ടൽ റൂം ഡിസൈൻ എലെമെന്റുകൾ ആണ് നൽകിയിട്ടുള്ളത്.  റെസ്റ്റും ഹെഡ് സൈഡ്  വാളും എല്ലാം ആധുനികമായിത്തന്നെ ഡിസൈൻ ചെയ്തു. ഫൂട്ട് റസ്റ്റ് ബെഞ്ചുകൾ, വാഡ്രോബുകൾ, ഡ്രസിങ് യൂണിറ്റുകൾ  എന്നിങ്ങനെ എല്ലാ മുറികളിലും കൊടുത്തിരിക്കുന്നു. ഓരോ മുറിയും  വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്നു.

വൈറ്റ് – ഗ്രീൻ കളർ തീമിലാണ് കിച്ചൻ ഡിസൈൻ. മൾട്ടിവുഡ് ലക്വോഡ് കോമ്പിനേഷനാണ് ക്യാബിനറ്റുകൾക്ക്. കൗണ്ടർ ടോപ്പിന് കൊറിയൻ മെറ്റീരിയലാണ് നൽകിയത്.

ഇങ്ങനെ ആഢംബരപൂർണമായ സ്‌പേസുകൾ തന്നെയാണ് ഇവിടെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ അടിമുടി ഇതൊരു പ്രൗഢഗംഭീരമായ വീട് ആണെന്ന് പറയാം.

Architect / Engineer / Design Firm

Arif Associates

Calicut

Phone – 9495990567

 

Client                    – Mr. Mujjeb Chemban

Location               – Padikal, Malapuram

Area                      – 8700 sqft

Site Area              –  32.27 cent

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas