മലയാളത്തിലെ സമ്പൂർണ
ഓൺലൈൻ ആർക്കിടെക്ചർ മാഗസിൻ

പച്ച പരവതാനിയിൽ ഒരു വീട്

dhome-preferred-magazine

ചുറ്റിനും നിറഞ്ഞ പച്ചപ്പ്‌ സ്ലോപ് റൂഫിന്റെ മനോഹാരിതയിൽ ഉള്ള ഒരു നില വീട്. വിശാലമായ ലാൻഡ് സ്കേപ്പിനെ പരിപാലനം എളുപ്പമാക്കുന്ന രീതിയിൽ മനോഹരമാക്കി വീടും ലാൻഡ്സ്കേപ്പും തമ്മിൽ അനുഭവേദ്യമായ ബന്ധം ലഭിക്കത്തക്ക വിധത്തിലും അത് വീട്ടുകാർക്ക് ആസ്വദിക്കാൻ ഉതകും വിധത്തിലുമാണ് ആർക്കിടെക്റ്റ് ഇത് ഡിസൈൻ ചെയ്‌തിട്ടുള്ളത്. പരമ്പരാഗത തനിമയുടെ പ്രൗഢിയിൽ ആധുനിക ജീവിത ശൈലി ഘടകങ്ങൾ ഇവിടെ ഉൾച്ചേർത്തിരിക്കുന്നു.

ഡിറ്റാച്ഡ് ആയി നിൽക്കും വിധം കാർപോർച്ച് ഡിസൈൻ ചെയ്തു. വിശാലമായ ഓപ്പണിങ്ങുകൾ കാറ്റും വെളിച്ചവും പ്രകൃതിയുടെ മനോഹാരിതയും അകത്തളങ്ങളിലേക്ക് എത്തിക്കുന്നു.

വിശാലമായ സിറ്റൗട്ടിൽ  നിന്നും കയറുന്നത് ഗസ്റ്റ് ലിവിങ്ങിലേക്കാണ്. പ്രകൃതിയിലേക്കു തുറക്കുന്ന വലിയ ഓപ്പണിങ്ങുകൾ തന്നെയാണ് ഇവിടെ ആമ്പിയൻസ് നില നിർത്തുന്നത്. അകത്തളത്തിലെ ഏതൊരു സ്‌പേസിന്റെയും ഭംഗി നിർണ്ണയിക്കുന്നത് ഇവിടത്തെ ലാൻഡ്സ്കേപ്പ് തന്നെയാണ്.

ചതുരാകൃതിയുടെ ഭംഗിയിൽ സ്ട്രൈറ്റ് ലൈൻ ഫോർമാറ്റിലുള്ള ഡിസൈൻ ക്രമീകരണങ്ങൾ ആണ് ഇന്റീരിയറിലെ ഹൈലൈറ്റ്. മിനിമലിസം എന്ന ആശയത്തിൽ ഊന്നിയാണ് ഓരോ സ്‌പേസും ഡിസൈൻ ചെയ്‌തിട്ടുള്ളത്.

 

 

ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിങ്ങനെ എല്ലാ ചതുരാകൃതിയിൽ വിന്യസിച്ചുകൊണ്ടും സ്വകാര്യത ഉറപ്പാക്കികൊണ്ടും എളുപ്പത്തിലുള്ള ആശയവിനിമയം സാധ്യമാക്കികൊണ്ടുമാണ് ഡിസൈൻ ചെയ്‌തിട്ടുള്ളത്.

ഒരു സ്‌പേസിൽ നിന്നും മറ്റൊരു സ്‌പേസിലേക്കുള്ള ഡിസൈൻ തുടർച്ചയും, വിശാലതയും എല്ലാം ഫർണിച്ചറുകളെയും ഫർണിഷിങ്ങുകളെയും എടുത്തു കാണിക്കുന്നുണ്ട്.

 

ആധുനിക സൗകര്യങ്ങൾ എല്ലാം നല്കികൊണ്ടാണ് ബെഡ്‌റൂമുകളുടെ ഡിസൈൻ. എക്സ്റ്റീരിയറിലെ നിറഞ്ഞ പച്ചപ്പിനെ മുറികളിലേക്കും കൊണ്ട് വരും വിധമാണ് മുറികളുടെ ക്രമീകരണം. അതുകൊണ്ടു തന്നെ സദാ പോസിറ്റിവിറ്റി മുറികളിൽ നിറഞ്ഞു നിൽക്കുന്നു.

അലങ്കാരങ്ങൾക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒന്നും എവിടെയും കൊടുത്തിട്ടില്ല.  ഉപയോഗപ്രദമായ സ്‌പേസുകൾ  വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു ഡിസൈൻ ചെയ്‌തിട്ടുള്ളത്. കാലാതീതമായ ഡിസൈൻ  തന്നെയാണ് വീടിന്റെ ഭംഗി. എന്നും നിലനിൽക്കുന്ന പ്രൗഢ ഗംഭീരമായ ഭംഗിയും പച്ചപ്പിന്റെ കുളിർമ്മയും, ലാൻഡ്സ്കേപ്പും ഈ വീടിന്റെ മുഖമുദ്രകളാണ്.

Architect / Engineer / Design Firm

Ar.M M Jose

Mindscape Architects

Pala

Phone  – 9447659970

 

Client                    – Mr.Jomon Kuttiyankal

Location               – Pala ,Kottayam

Area                      – 4600 sqft

 

Photography – Manu Jose Photography

GET UPDATES ON YOUR PHONE

DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!

Share the above article.

Facebook
Twitter
Pinterest
WhatsApp

Featured Articles

Editors Pick

Sponsored Ad

Commercial Architecture

വീടും പ്ലാനും

Arts & Crafts

Vastu

Flats & Villas