വീട് പണി തുടങ്ങുമ്പോഴേ അകത്തളമൊരുക്കലിനെപ്പറ്റി ചിന്തിച്ചു തുടങ്ങും. എത്ര മോടി പിടിപ്പിക്കണം ഏതൊക്കെ രീതിയിൽ ഭംഗിയാക്കണം എന്നൊക്കെ ചിന്തിക്കുന്നവരാണ് നമ്മൾ എല്ലാവരും.
ഫർണിഷിങ്ങിനെ രണ്ടായി തരം തിരിക്കാം. സോഫ്റ്റ് ഫർണിഷിങ് എന്നും ഹാർഡ് ഫർണിഷിങ് എന്നും. വളരെ കൃത്യമായ പ്ലാനിങ്ങും സൂക്ഷ്മതയും ഉണ്ടെങ്കിൽ വീടിനും വീട്ടുകാർക്കും ഇണങ്ങുന്ന ശൈലികൾ പിന്തുടർന്ന് ഫർണിഷിങ് ചെയ്യാവുന്നതാണ്. ഫർണിഷിങ്ങിന് പൊതുവായി ഒരു തീം പിന്തുടരുന്നതാണ് ഇപ്പോൾ ട്രെൻഡ്. ആർട്ടിഫാക്റ്റിൽ വരെ ഈ ഒരു തീം പിൻതുടരുന്നത് നല്ലതാണ്.
കൃത്യമായ ഇന്റീരിയർ ലേ ഔട്ട് അനുസരിച്ചു പ്ലാൻ ചെയ്തതിനു ശേഷം ചെയ്യുകയാണെങ്കിൽ നമ്മുടെ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് തന്നെ അകത്തളമൊരുക്കുവാൻ സാധിക്കും. ഏതൊക്കെ സ്‌പേസിൽ എവിടെയൊക്കെ എന്തൊക്കെ വേണം ഫർണിച്ചർ ആണെങ്കിൽ അവയുടെ ഡിസൈൻ കൺസപ്റ്റ് സ്റ്റൈൽ എന്നിവയെല്ലാം മുൻകൂട്ടി നിശ്ചയിക്കാം. സ്ക്വയർഫീറ്റ് അനുസരിച്ചു അളവുകൾ തയ്യാറാക്കാം.
ഇങ്ങനെ ഉള്ള കാര്യങ്ങൾ 3d ചെയ്തെടുത്തു അനലൈസ് ചെയ്‌തതിന് ശേഷം മാത്രം ഇഷ്ടമുള്ള ആശയങ്ങൾ കൊണ്ട് വരാം. 3d സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ആണ് ഇത്തരം വർക്കുകൾ ചെയുന്നത്.
ഇനി എന്താണ് സോഫ്റ്റ് ഫർണിഷിങ് എന്ന് നോക്കാം. സോഫ്റ്റ് മെറ്റീരിയലുകൾ എന്ന് വിളിക്കാവുന്ന കർട്ടനുകൾ, കുഷ്യനുകൾ, റഗ്ഗുകൾ കാർപെറ്റുകൾ, ബെഡ് ആക്സസറീസുകൾ എന്തിനു ലോൺട്രി ബാസ്‌കറ്റ് വരെ സോഫ്റ്റ് ഫർണിഷിങ് വിഭാഗത്തിൽ ഉൾപ്പെടുത്താം.
ഇന്റീരിയറിനെ ഏറ്റവും ആകർഷകമാക്കുന്നു ഒന്നാണ് കർട്ടനുകൾ . പലയിനം കാർട്ടനുകളും, കർട്ടൻ റോഡ്, ഹോൾഡർ ടൈ എന്നിവയെല്ലാം മാർക്കറ്റിൽ ലഭ്യമാണ്. ഇന്റീരിയറിനു പൊതുവായി നൽകുന്ന നിറത്തിനോട് യോജിക്കുന്ന രീതിയിലാവണം ഇവ തിരഞ്ഞെടുക്കേണ്ടത്. ഡിസൈനർ കർട്ടനുകളും റോമൻ സ്റ്റൈൽ കർട്ടനുകളും ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.
സമകാലീന ശൈലിയിൽ ആണെങ്കിൽ അതേ ശൈലിക്ക് ഇണങ്ങുന്നവ തിരഞ്ഞെടുക്കണം. പരമ്പരാഗത ശൈലിയിൽ ആണെകിൽ അവയോടു ചേർന്നുപോകും വിധം ആയിരിക്കണം ഒരുക്കേണ്ടത്. ഫാമിലി ലിവിങ്, ഗസ്‌റ്റ് ലിവിങ്, അപ്പർ ലിവിങ് എന്നിവിടങ്ങളിലൊക്കെ പുതുമ പരീക്ഷിക്കാവുന്നതാണ്. ഇനി ബെഡ്‌റൂമുകളിലാണെങ്കിൽ ബെഡ്ഷീറ്റ്, ക്വിലറ്റ് കുഷ്യനുകൾ, കർട്ടനുകൾ എന്നി ഫർണിഷിങ്ങുകളിലൂടെ മുറി മനോഹരമാക്കാം.
കസേരകൾ, മേശ, സോഫ, കട്ടിൽ എന്നിവയെല്ലാം ഹാർഡ് ഫർണിഷിങ്ങിൽ വരുന്നു. മിനിമലിസം എന്ന ആശയമാണ് ഇന്നത്തെ ട്രെൻഡ്. വീടിന്റെ ശൈലിക്കും വീട്ടുകാരുടെ അഭിരുചിക്കും അനുസരിച്ചു ഫർണിച്ചറുകൾ ഒരുക്കം. ഫർണിച്ചറുകളുടെ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ലിവിങ് സ്‌പേസ്, ഡൈനിങ് സ്‌പേസ്, അപ്പർ ലിവിങ് എന്നിവിടങ്ങളിൽ ഫർണിച്ചർ വിന്യാസം അവയുടെ ഡിസൈനിലെ പുതുമയും ആകർഷനീയമാക്കുക.
ഇനി ഭിത്തിയിലും നിഷുകളിലും മറ്റും വെയ്ക്കുന്ന അലങ്കാരവസ്തുക്കളും കൂടാതെ ടെക്സ്ചർ വർക്കുകളും ക്ളട്ടിംഗ് വർക്കുകളും ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകളും എല്ലാം വേണ്ടവിധം ക്രമപ്പെടുത്തിയാൽ നിങ്ങളുടെ ഇന്റീരിയർ മികച്ചതാക്കി മാറ്റുവാൻ സാധിക്കും.
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590