വിദേശത്ത് ജോലി ചെയ്യുന്ന മാത്യുവിന്റെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം ധാരാളം വെളിച്ചവും ക്രോസ് വെന്റിലേഷനും വീടിനുള്ളിൽ വേണമെന്നതായിരുന്നു. ഈ വീട് ഒരു നില ആണെങ്കിലും കാഴ്ച്ചയിൽ രണ്ടു നിലയുടെ ഭംഗി ലഭിക്കുന്നതിനും വീടിനുള്ളിലെ ചൂടുകുറക്കുന്നതിനും ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റ് വാർത്തത്തിനു ശേഷം 1.2 മീറ്റർ ഉയരത്തിൽ ബ്രിക്ക് വർക്ക് ചെയ്തു അതിനു മുകളിൽ ആണ് ട്രസ് വർക്ക് ചെയ്തു സിറാമിക് ഓടിട്ടിരിക്കുന്നത്. ഇത്തരത്തിൽ ചെയ്തതിനാൽ ചൂട് വളരെ കുറയുകയും മഴക്കാലത്ത് ഇത് വീടിനു ഒരു സംരക്ഷണ കവചമായി മാറുകയും ചെയ്യും. മാത്രമല്ല ഇവിടം യുട്ടിലിറ്റി ഏരിയ ആയി ഉപയോഗിക്കുകയും ചെയ്യാം.
ഇനി മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന ലാൻഡ്സ്കേപ്പാണ് കണ്ണിനും മനസിനും കുളിർമ്മ നൽകുന്നത്. തെങ്ങും മരങ്ങളും എല്ലാം നിറഞ്ഞ പച്ചപ്പ് സമ്മാനിക്കുന്നു. പേവിങ്ങിനു ബാംഗ്ലൂർ സ്റ്റോൺ ആണ് വിരിച്ചിട്ടുള്ളത്. ഇടയ്ക്കു ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തു ഭംഗിയാക്കി. ബാക്കി ലാൻഡ്സ്കേപ്പ് വരുന്നിടത്തു പേൾ ഗ്രാസ് വിരിച്ചു ഭംഗിയാക്കി. മറ്റു ഗ്രാസുകളെ അപേക്ഷിച്ചു ഇവയ്ക്കു മെയിന്റനസ് കുറവാണു എന്നുള്ളതാണ് പേൾ ഗ്രാസിന്റെ സവിശേഷത. പ്ലോട്ടിൽ ഉണ്ടായിരുന്ന കിണർ അതേപടി നിലനിർത്തിയാണ് വീട് ഡിസൈൻ ചെയ്‌തത്.
കാർപോർച്ചിൽ ഫ്ലോറിങ്ങിൽ ടൈൽ വിരിച്ചു. തൂണുകൾക്കു നാച്ചുറൽ സ്റ്റോൺ പതിച്ചു. L ഷേപ്പിൽ ഉള്ള സിറ്റൗട്ടും കടന്നു ലിവിങ്ങിൽ എത്താം. അത്യാവശ്യം വലിപ്പം നൽകിയാണ് സിറ്റൗട്ട് ഡിസൈൻ ചെയ്തത്. ഗ്രാനൈറ്റാണ് സിറ്റൗട്ടിൽ വിരിച്ചത്. എലിവേഷന് ആകർഷണീയത കൂട്ടുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇവിടെ ഇത്ര അധികം തൂണുകൾ കൊടുത്തിരിക്കുന്നത്.
പ്രധാനവാതിൽ പണിതിരിക്കുന്നത് തേക്കിൻ തടിയിലാണ്. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തന്നെ വേണം ഗസ്റ്റ് ലിവിങ് എന്ന് ക്ലൈന്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. കസ്റ്റം മെയ്ഡ് ഫർണിച്ചറുകളാണ് ഇവിടെ ഇട്ടിരിക്കുന്നത്. ഗസ്റ്റ് ലിവിങ്ങിനോട് ചേർന്ന് തന്നെയാണ് പ്രയർ യൂണിറ്റും കൊടുത്തിട്ടുള്ളത്.
സ്റ്റീൽ സ്ട്രക്ച്ചറിൽ നിർമ്മിച്ച പാർട്ടീഷൻ യൂണിറ്റാണ് മറ്റൊരു ആകർഷണീയത. മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് ചെയ്താണ് ഇതിന്റെ തട്ടുകൾ നിർമിച്ചിരിക്കുന്നത് . ഒരു ലൈറ്റ് കോർട്ടിയാർഡിനും ഇവിടെ സ്ഥാനം നൽകി. സ്‌കൈലൈറ്റ് ലഭിക്കത്തക്ക വിധത്തിൽ മുകളിൽ ടഫൻ ഗ്ലാസ് ഉയോഗിച്ചാണ് കോർട്ടിയാർഡ് ഡിസൈൻ ചെയ്‌തിട്ടുള്ളത്.
ലിവിങ് റൂമിനോട് ചേർന്നുള്ള ഡബിൾ ഹൈറ്റിൽ ഉള്ള ഈ കോർട്ടിയാർഡ് നാച്ചുറൽ ലൈറ്റ് കിട്ടുന്നതിനൊപ്പം ചൂട് വായുവിനെ പുറം തള്ളി ഉള്ളിൽ തണുത്ത അന്തരീക്ഷം നില നിർത്തുവാനും സഹായിക്കുന്നു. ഇവിടം നാച്ചുറൽ പ്ലാന്റ് കൊടുത്ത് മനോഹരമാക്കിയിരിക്കുന്നു. ഹൈലൈറ്റഡ് വാളിൽ ഉപയോഗിച്ചിരിക്കുന്നത് സിമന്റ് ഫിനിഷ് ടെക്സ്ചർ പെയിന്റ് ആണ്.
സീലിങ്ങിൽ ജിപ്സം ബോർഡ് കൊണ്ട് ഫാൾസ് സീലിംഗ് ചെയ്തു സ്പോട് ലൈറ്റുകളും പ്രൊഫൈൽ ലൈറ്റുകളും കൊടുത്തു.
ഡൈനിങ്ങ് ഏരിയായിൽ നിന്ന് ഫ്രഞ്ച് വിന്ഡോ വഴി പാഷിയോയിലേക്കു കടക്കാം. പാഷിയോയോട് ചേർന്ന് ഒരു ഓപ്പൺ കോർട്ടിയാർഡ് ചെയ്തിരിക്കുന്നു.
മുകളിലെ ആറ്റിക് സ്പേസിലേക്കു കയറാൻ വീടിന്റെ ഉള്ളിൽ നിന്ന് തന്നെ വാതിൽ നൽകി ക്ലോസ് ചെയ്ത ഒരു സ്റ്റെയർകേസ് കൊടുത്തു. ഇപ്പോൾ യൂട്ടിലിറ്റി ഏരിയ ആയി ഇവിടം ഉപയോഗിക്കുന്നു. ആറ്റിക് സ്പേസിൽ നിന്നും ഓപ്പൺ ചെയ്യാവുന്ന വിന്ഡോ വഴി ഓപ്പൺ ടെറസിലേക്കു ഇറങ്ങാം. ഇവിടെ നിന്നാൽ താഴെ ലാൻഡ്‌സ്‌കേപ്പിന്റെ മനോഹര കാഴ്ച കാണാം.
കിച്ചണിൽ ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഐവറി കളർ കൗണ്ടർ ടോപ് ഉപയോഗിച്ച് നിർമിച്ച കൗണ്ടറും ഉണ്ട്. ഫ്രിഡ്ജ്,ഡിഷ് വാഷർ, ഇൻബിൽറ്റ് ഓവൻ, കുക്കിങ് റെയിഞ്ചസ്, ഹുഡ് ആൻഡ് ഹോബ് തുടങ്ങിയവയെല്ലാം ഈ കിച്ചണിൽ ക്രമീകരിച്ചിട്ടുണ്ട്. ഇവ കൂടാതെ സ്റ്റോർ റൂമും വർക്ക് ഏരിയയും ഉണ്ട്. ജനലും വാതിലും എല്ലാം തേക്കിൻ തടിയിൽ നിർമ്മിച്ചു. കിച്ചണിൽ ഉപയോഗിച്ചിരിക്കുന്നത് ജലം ആഗിരണം ചെയ്യാത്ത വുഡ് പോളിമെർ കൊമ്പോസിറ്റ് (WPC) ലാമിനേറ്റ് ഫിനിഷ് ചെയ്തതാണ്. സിറ്റൗട്ടിൽ ഗ്രാനൈറ്റും ഉള്ളിൽ ഡിജിറ്റൽ പ്രിന്റഡ് വിട്രിഫൈഡ് ടൈലും ഉപയോഗിച്ചിരിക്കുന്നു.
നാല് ബെഡ്റൂമുകൾ ആണ് ഉള്ളത്. ബെഡ്‌റൂമുകൾക്കെല്ലാം ഡ്രസ്സ് ഏരിയയും അറ്റാച്ചഡ് ബാത്ത് റൂമും ഉണ്ട്. ഹോട്ട് ആൻഡ് കോൾഡ് വാട്ടർ ലഭിക്കാൻ ഡൈവേർട്ടർ ഉപയോഗിച്ചുള്ള റെയിൻ ഷവർ ഉണ്ട്. ഗ്ലാസ് പാർട്ടീഷൻ ഉപയോഗിച്ച് വെറ്റ് ആൻഡ് ഡ്രൈ ഏരിയ തിരിച്ചിരിക്കുന്നു. എല്ലാ ബാത്റൂമുകളിലും സോളാർ വാട്ടർ ഹീറ്ററിൽ നിന്നുള്ള സപ്ലൈയും കൊടുത്തിട്ടുണ്ട്. ബെഡ്‌റൂമുകളിൽ കട്ടിൽ, സൈഡ് ടേബിൾ, സ്റ്റഡി ടേബിൾ തുടങ്ങിയവയെല്ലാം മറൈൻ ഗ്രേഡ് പ്ലൈവുഡിൽ ലാമിനേറ്റ് ഫിനിഷ് ചെയ്തിരിക്കുന്നു.
ഇങ്ങനെ ഏതൊരു പ്രവാസിയെയും പോലെ വീട് എന്ന സ്വപ്നത്തെ മനസിൽ ആഗ്രഹിച്ചതിലും ഉപരി ഒരു പിടി മുന്നിലായി തന്നെ സാക്ഷാത്ക്കരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് മാത്യുസും കുടുംബവും.
Architect / Engineer / Design Firm
Purple Builders
Thodupuzha
Phone – 9495602810
Client – Mr. Mathew
Location – Kattanam, Mavelikara
Area – 3300 sqft
Plot Area – 1 Acre
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590