10 സെന്റ് ലീനിയർ പ്ലോട്ടിലാണ് വീട് ഡിസൈൻ ചെയ്‍തിരിക്കുന്നത്. ഇവിടെ പ്ലോട്ട് റോഡ് ലെവലിനു സമാന്തരമായതിനാൽ വീടിന്റെ കാഴ്ചയ്ക്ക് അതീവ പ്രാധാന്യം നൽകി തന്നെ ഡിസൈൻ ചെയ്തു.
2500 സ്ക്വയർഫീറ്റിലാണ് സൗകര്യങ്ങൾ എല്ലാം ഇവിടെ വീട്ടുകാരുടെ ജീവിത ശൈലിക്ക് അനുസരിച്ചു ഡിസൈൻ ചെയ്‍തിരിക്കുന്നത്. സാധാരണ കണ്ടു വരുന്ന ഡിസൈൻ നയങ്ങളിൽ നിന്ന് അല്പം മാറി ചിന്തിച്ചുകൊണ്ടാണ് ആർക്കിടെക്റ്റ് ഇവിടെ വീടൊരുക്കിയത്.
വീടിന് മുൻഭാഗത്തെ ഡിസൈൻ എലെമെന്റുകളും ഡബിൾ ഹൈറ്റും ചെരിഞ്ഞ മേൽക്കൂരയും എല്ലാം അതിന്റെ കർമ്മം കൃത്യമായി നിർവഹിക്കുകയും ഒപ്പം തന്നെ വീടിന്റെ ആകെ ഭംഗി നിർണ്ണയിക്കുകയും ചെയ്യുന്നു.
നീളൻ സ്‌പേസിന്റെ ഭംഗിയും അതിന്റെ സ്വാഭാവികതയിൽ ഒരുക്കിയ എലിവേഷനും അകത്തളങ്ങളും വേറിട്ട ഭംഗി നിലനിർത്തുന്നു. കാറ്റും വെളിച്ചവും വിരുന്നെത്തി അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കും വിധമാണ് ഇന്റീരിയറിന്റെ ഡിസൈൻ ക്രമീകരണങ്ങൾ എന്നതും ശ്രദ്ധേയമാണ്.
വാം വെൽകമിങ് ഫീൽ ലഭിക്കും വിധമാണ് വീടിന്റെ ആകെ ക്രമീകരണങ്ങൾ എന്നത് ശ്രദ്ധേയമാണ്. വിശാലമായ സ്‌പേസുകളും ഗ്ലാസിന്റെ ഓപ്പണിങ്ങുകളും പുറത്തെ കാഴ്ചഭംഗിയെ ഉള്ളിലേക്ക് ആവാഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സദാ പോസിറ്റിവ് എനർജിയും ഉന്മേഷം നിറഞ്ഞ അന്തരീക്ഷവും സൃഷ്ടിക്കുന്നു.
കൃത്യമായ സ്ഥലത്താണ് സെൻട്രൽ സ്റ്റെയർ കേസിന്റെ സ്ഥാനം. സ്റ്റെയർ കേസ് ബാക്കി ഉള്ള സ്‌പേസുകളുമായി കണക്റ്റിവിറ്റി സ്ഥാപിക്കുന്നു.
ടെറാക്കോട്ട ഇനിഷും ലാറ്ററൈറ്റ് സറീസും എല്ലാം ആകെ ഡിസൈൻ ക്രമീകരണങ്ങളോട് ഭംഗിയായി ചേർന്ന് പോകുന്നു.
വിശാലമായ കിടപ്പു മുറികളും അവയോടു ചേർന്ന ബാത്റൂമും എല്ലാം സ്‌പേഷ്യസ് ആയി തന്നെ ഒരുക്കി.
വീട്ടിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും ഉന്മേഷത്തോടെ ഇരിക്കാൻ കഴിയുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. അത് തന്നെയാണ് ഒരു ശില്പിയുടെ വിജയം.
Architect / Engineer / Design Firm
Ar.Mithun.O.Raghavan , Ar.Meghna Anilkumar
Designloom Architects
Kochi
Phone – 9495181756
Client – Mr.VipinRaj & Drishya
Location – Payyanur, Kannur
Area – 2500 sqft
Site Area – 10 cent
DHOME മാഗസിനിൽ പബ്ലിഷ് ചെയ്യുന്ന പ്രോജക്ടുകൾ, ലേഖനങ്ങൾ, ഇന്റീരിയർ ഡിസൈനുകൾ എന്നിവ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്നതിന് JOIN ചെയ്യൂ!
Share the above article.
DHOME മാഗസിനിൽ നിങ്ങളുടെ ആർട്ടിക്കിൾ വരണമെന്നുണ്ടോ. നിങ്ങളെ പറ്റിയുള്ള ഡീറ്റെയിൽസ് ഞങ്ങൾക്ക് അയച്ചു തരിക.
Details, Call: 80782 83590