ക്രിയാത്മകമായ സൗന്ദര്യാവിഷ്കരണം

ഫോട്ടോഗ്രാഫി അക്കാദ്ദമിക്കായി പഠിക്കാത്ത, കേരളത്തിലെ നമ്പർ വൺ ഫോട്ടോഗ്രാഫർ എന്നു നിസംശയം പറയാം അജീബ് കൊമാച്ചി. ആർ കെ തിവാരി നാഷണൽ ഫോട്ടോഗ്രാഫി അവാർഡ്, ഐ ആൻറ് ബി നാഷണൽ ഫോട്ടോഗ്രാഫി അവാർഡ്, ആൾ കേരള ക്യാമ്പസ് ഫിലിം ഫെസ്റ്റിവൽ ഫോട്ടോഗ്രാഫി അവാർഡ് തുടങ്ങി ഒട്ടനവധി അവാർഡുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങളെ തേടിയെത്തി. പ്രകൃതിയാണ് ഇഷ്ട വിഷയം എങ്കിലും ആർക്കിടെക്ച്ചർ ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയ ഇദ്ദേഹം ഫ്രീലാൻസ് ആർക്കിടെക്ച്ചർ ഫോട്ടോഗ്രാഫർ കൂടിയാണ്. 2002 മുതൽ 2008 വരെ മാധ്യമം ദിനപത്രത്തിന്റെ ഫോട്ടോ ജേണലിസ്റ്റായി തുടങ്ങി ഇന്ന് മലയാളം, ഇംഗ്ലീഷ് തുടങ്ങിയ എല്ലാ പബ്ലിക്കേഷനുകളിലും കൊമാച്ചിയുടെ ചിത്രങ്ങൾ സാനിദ്ധ്യം അറിയിക്കുന്നുണ്ട്. കോഴിക്കോട് ആണ് കൊമാച്ചിയുടെ ജന്മദേശം.ഇവിടെ 6200 sq ft-ൽ സ്ഥിതി ചെയ്യുന്ന വീടിന്റെ ഫോട്ടോഗ്രഫി സാധ്യതകളെ കുറിച്ച് അറിയാം. ഇവിടെ ഏറ്റവും ഉയരത്തിൽ വീട് സ്ഥിതി ചെയ്യുന്നതിന്റെ എല്ലാ സാധ്യതകളും കണക്കിലെടുത്തുകൊണ്ടാണ് വീടിന്റെ എലിവേഷൻ ഫോട്ടോ എടുത്തത്. വിശാലമായ ലാൻഡ്സ്‌കേപ്പ് ആണ് എലിവേഷന്റെ പ്രധാന ആകർഷണം തന്നെ. അതുകൊണ്ടു തന്നെ ഏതൊരു ഫ്രെയിമും വളരെ മനോഹരമായി എന്നു ഫോട്ടോഗ്രാഫർ പറയുന്നു. വൈകുന്നേരത്തെ സ്വാഭാവിക വെളിച്ചത്തിലാണ് എല്ലാം ഷൂട്ട് ചെയ്തത്. കാനോൻ idx, 15 mm Zeuiss ലെൻസ്, 70/200 canon lense ആണ് ഷൂട്ടിന് ഉപയോഗിച്ചത്.

വിശാലമായ അകത്തളങ്ങളും, ജാളി വർക്കുകളും, ഫോക്കൽ പോയിന്റായ സ്റ്റെയർകേസും എല്ലാം അത്യധികം ഭംഗിയോടെ ഫ്രെയിമിലാക്കി. ഏത് ആംഗിൽ എടുത്താലും ഏറ്റവും മനോഹരമായി തന്നെ എടുക്കാൻ സാധിച്ചു എന്നത് ഇന്റീരിയറിന്റെ പ്രത്യേകത ആണെന്ന് അജീബ് പറയുന്നു.

റോഡും പ്ലോട്ടും തമ്മിൽ 7 ft ഉയര വ്യത്യാസം ഉണ്ട്. സ്ലോപ്പിങ് മുറ്റമായിരുന്നു പ്ലോട്ടിൽ ഉണ്ടായിരുന്നത്. അതേ രീതിയിൽ തന്നെ നിലനിർത്തികൊണ്ട് വീട് ഉയരത്തിൽ ഡിസൈൻ ചെയ്തു. വീടിനു പിറകുവശത്ത് ആവശ്യത്തിന് മാത്രമുള്ള സ്പേസ് നൽകി കൊണ്ട്, വീടിന് മുന്നിൽ വിശാലമായ ലാൻഡ്സ്‌കേപ്പ് ഒരുക്കാനായി. പ്ലോട്ടിന്റെ നടുഭാഗത്തായാണ് വീട് വന്നിരിക്കുന്നത്. ഗേറ്റിന്റെ കവാടത്തിൽ നിന്ന് ഒരു റാംപ് റോഡ് കേറി കഴിഞ്ഞാലാണ് മുറ്റത്തേക്ക് എത്തുന്നത്. അവിടെ നിന്നും ഇടതു വശത്തേക്ക് പോർച്ച്. പോരുന്ന വഴിയിലെ ഓരോ ആംഗിളും ആസ്വദിച്ചു വീട്ടിലേക്ക് എത്താം. പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് കണക്ഷൻ പാസ്സേജ് കൊടുത്തു.വിശാലമായ ഉൾത്തളങ്ങളും, വുഡൻ പാർട്ടീഷനുകളും, ജാളി വർക്കുകളും അകത്തളങ്ങളെ ആഢംബര പൂർണമാക്കുന്നു. സിറ്റൗട്ടിൽ നിന്നും നേരേ കയറിയാൽ വിശാലമായ ഫോയർ. ഫോയറിൽ നിന്നും നേരേ കണ്ണ് ചെന്നെത്തുന്നത് കോർട്ട്യാർഡിലേക്കാണ്. ഗ്രൗണ്ട് ഫ്ലോറിലെ ഹൈലൈറ്റാണ് ഈ കോർട്ട്യാർഡ്. കോർട്ട്യാർഡിന് വലതുവശത്തായിട്ടാണ് ഫോർമൽ ലിവിങ്. ഡബിൾ ഹൈറ്റ് സ്പേസിലാണ് ഫോർമൽ ലിവിങ് ഒരുക്കിയിട്ടുള്ളത്.ഫോർമൽ ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്ക് നൽകിയ ട്രാൻസ്പരന്റ് സി എൻ സി പാർട്ടീഷൻ പ്രത്യേകതയാണ്. കോർട്ട്യാർഡിലേക്ക് നോക്കി ഇരിക്കാൻ പാകത്തിനാണ് ഫാമിലി ലിവിങ്ങിലെ സജ്ജീകരണങ്ങൾ. സോളിഡ് വുഡും ഇ൦പോർട്ടഡ് മാർബിളുമെല്ലാം ഇന്റീരിയറിനെ പ്രൗഢഗംഭീരമാക്കുന്നുണ്ട്.സർക്കുലർ ആകൃതിയിൽ കൊടുത്തിരിക്കുന്ന സ്റ്റെയർകേസാണ് ഇന്റീരിയറിന്റെ മറ്റൊരു പ്രധാന ആകർഷണീയത. സൗന്ദര്യ ശാസ്ത്രത്തിലൂന്നിയ സ്റ്റെയർകേസിന്റെ നിർമ്മാണ രീതി ഇന്റീരിയറിനെ കൂടുതൽ മനോഹരമാക്കുന്നു.മുകളിലും താഴെയുമായി 5 കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉള്ളത്. ഗ്രൗണ്ട് ഫ്ലോറിന് ഇടതു വശത്തായാണ് മാസ്‌റ്റർ ബെഡ് റൂം ഡിസൈൻ ചെയ്തിട്ടുള്ളത്. കിച്ചനോട് ചേർന്നാണ് പേരന്റ്സ് ബെഡ്‌റൂം നൽകിയിട്ടുള്ളത്. വേണ്ടവിധമുള്ള എയർ പാസിങ് സൊല്യൂഷനുകളും മുറികളിലെ അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. മുകൾ നിലയിൽ അപ്പർ ലിവിങ്, ഹോം തിയേറ്റർ, കിടപ്പുമുറികൾ, ബാൽക്കണി, സ്റ്റഡി സ്പേസ് എന്നിങ്ങനെയാണ് വിന്യാസം.മോഡുലാർ കിച്ചനാണിവിടെ. കിച്ചനോട് ചേർന്ന് തന്നെ ഡൈനിങ് കം പാൻട്രി സ്പേസും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഹൈഎൻ മെറ്റീരിയലുകളും ആക്സസറിസുകളും അടുക്കളയെ പ്രൗഢഗംഭീരമാക്കുന്നു. മോഡുലാർ കിച്ചൻ കൂടാതെ വർക്കിങ് കിച്ചനും നൽകിയിട്ടുണ്ട്.ഇവിടെ ബാഹ്യസൗന്ദര്യത്തിനും ആന്തരിക സൗന്ദര്യത്തിനും തുല്യ പ്രാധാന്യം നൽകിയാണ് 6200 സ്‌ക്വർഫീറ്റിൽ എല്ലാം ക്രമീകരിച്ചിട്ടുള്ളത്. അകത്തായാലും പുറത്തായാലും ഏതൊരു ആംഗിളിൽ നിന്നു നോക്കിയാലും പ്രത്യേക ഭംഗി തോന്നും വിധമാണ് എല്ലാ ഒരുക്കങ്ങളും. തുറന്നതും വിശാലമായതും എന്നാൽ സ്വകാര്യതയ്ക്കും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്തിട്ടുള്ള ഈ നിർമ്മിതി നിർമ്മാൺ ഡിസൈനിന്റേതാണ്.Client – Mujeeb
Location – Kodoor
Plot – 60 cent
Area – 6200 sqft

Design – Faisal Nirman
Nirman Designs
, Manjeri
Phone – 98959 78900

«